ml_ta/translate/writing-decisions/01.md

3.9 KiB

എഴുത്തിനെക്കുറിച്ച് മറുപടി നല്‍കുന്ന പ്രധാന ചോദ്യങ്ങൾ

ഒരു ഭാഷ ആദ്യമായി എഴുതുമ്പോൾ, എഴുതപ്പെട്ട എല്ലാ ഭാഷകളുടെയും സവിശേഷതകൾ എങ്ങനെ സൂചിപ്പിക്കണമെന്ന് വിവർത്തകന് ഒരു ധാരണ ഉണ്ടായിരിക്കണം.

ഈ ചോദ്യങ്ങള്‍, വിരാമചിഹ്നം, അക്ഷരവിന്യാസം, ബൈബിളിലെ പേരുകൾ എഴുതുക തുടങ്ങിയ മേഖലകളിൽ പ്രാദേശിക ഭാഷ എഴുതുന്നതിനായി വിവർത്തകൻ എടുത്ത ചില പ്രാഥമിക തീരുമാനങ്ങളെക്കുറിച്ച് പൊതു സമൂഹത്തിന് മനസ്സിലാക്കാൻ സഹായിക്കും. ഇത് ചെയ്യുന്ന വിധത്തെ വിവർത്തക സംഘവും സമൂഹവും അംഗീകരിക്കേണ്ടതുണ്ട്.

  • നിങ്ങളുടെ ഭാഷയില്‍ നേരിട്ടുള്ള അല്ലെങ്കിൽ ഉദ്ധരണിയുടെ രൂപത്തിലുള്ള സംഭാഷണത്തെ ഊന്നല്‍ നല്‍കുന്നതിന് ഒരു രീതിയുണ്ടോ? നിങ്ങൾ ഇത് എങ്ങനെ കാണിക്കും?
  • വാക്യത്തിനു അക്കമിടുക, സംഭാഷണ ഉദ്ധരണികള്‍, പഴയനിയമ ഉദ്ധരണികൾ എന്നിവ സൂചിപ്പിക്കുന്നതിന് നിങ്ങൾ സ്വീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ എന്തൊക്കെ? (നിങ്ങൾ ദേശീയ ഭാഷയുടെ ശൈലിയാണോ പിന്തുടരുന്നത്? നിങ്ങളുടെ ഭാഷയ്‌ക്ക് അനുയോജ്യമായ രീതിയിൽ ഏതെല്ലാം വ്യതിയാനങ്ങൾ വരുത്തുവാന്‍ നിങ്ങൾ തീരുമാനിച്ചു?)
  • ബൈബിളിലെ പേരുകൾ എഴുതുന്നതിൽ നിങ്ങൾ സ്വീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ എന്തൊക്കെ? ദേശീയ ഭാഷാ ബൈബിളിൽ എഴുതിയ പേരുകൾ നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ? പേരുകൾ എങ്ങനെ ഉച്ചരിക്കുമെന്നും അവയ്‌ക്ക് ശീർഷകങ്ങൾ ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ സ്വന്തം ഭാഷയിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടോ? (ഈ തീരുമാനം സമൂഹത്തിന് സ്വീകാര്യമായിരുന്നോ?)
  • ഒരു വാക്കിനെ അതിന്‍റെ രൂപം മാറ്റുന്നിടത്ത് അല്ലെങ്കിൽ രണ്ട് പദങ്ങൾ സംയോജിപ്പിക്കുന്നത് പോലുള്ള മറ്റുള്ളവരുമായി പങ്കിടാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഏതെങ്കിലും അക്ഷരവിന്യാസ നിയമങ്ങൾ നിങ്ങൾ സ്വീകരിച്ചിട്ടുണ്ടോ? (ഈ നിയമങ്ങൾ‌ കമ്മ്യൂണിറ്റിക്ക് സ്വീകാര്യമാണോ?)