ml_ta/translate/translation-difficulty/01.md

14 KiB

ഞാൻ എന്ത് ആദ്യം വിവർത്തനം ചെയ്യണം?

ഒരു ഘട്ടത്തിൽ വിവർത്തന സംഘത്തിന് എന്താണ് ആദ്യം വിവർത്തനം ചെയ്യേണ്ടതെന്നോ, അഥവാ ഒരു ഭാഗം വിവർത്തനം ചെയ്തു കഴിഞ്ഞെങ്കിൽ അടുത്തത് ഏതു ഭാഗം എടുക്കണമെന്നോ സംശയം വരാം. ഇത് തീരുമാനിക്കാൻ പല ഘടകങ്ങൾ ഉണ്ട്:

  • സഭയ്ക്ക് എന്താണ് വിവർത്തനം ചെയ്യേണ്ടത്?
  • വിവർത്തന സംഘത്തിന് എത്ര അനുഭവ സമ്പത്തുണ്ട്?
  • എത്രത്തോളം ബൈബിൾ സംബന്ധമായ ഉള്ളടക്കം ഈ ഭാഷയിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പ്രാധാന്യമുള്ളവയാണ്. എന്നാൽ ഇത് ഓർക്കുക.

** അനുഭവത്തിനൊപ്പം വളരുന്ന ഒരു കഴിവാണ് വിവർത്തനം **

വിവർത്തനം എന്നത് വളരുന്ന ഒരു കഴിവാണ്. അതിനാൽ എളുപ്പമുള്ള ഉള്ളടക്കങ്ങൾ ആദ്യം വിവർത്തനം ചെയ്യുന്നതാണ് ഉചിതം. എന്തെന്നാൽ എളുപ്പമുള്ള ഉള്ളടക്കങ്ങൾ വിവർത്തനം ചെയ്യുന്നത് വഴി വിവർത്ത കർക്കു വിവർത്തനത്തിന്‍റെ കഴിവ് വളർത്തിയെടുക്കുവാൻ സാധിക്കും.

വിവർത്തനം വൈഷമം

വിക്ലിഫ് ബൈബിൾ പരിഭാഷകർ ബൈബിളിന്‍റെ വ്യത്യസ്ത പുസ്‌തകങ്ങൾ വിവർത്തനം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് വിലയിരുത്തി eയിട്ടുണ്ട്. അവരുടെ പട്ടിക പ്രകാരം, ഏറ്റുവും ബുദ്ധിമുട്ടേറിയ പുസ്തകങ്ങൾക്ക് 5 എന്ന തട്ടു നൽകിയിരിക്കുന്നു, എളുപ്പമുള്ള പുസ്തകങ്ങൾക്കു 1 എന്ന തട്ടും നൽകിയിരിക്കുന്നു.

പൊതുവെ, കാവ്യതമകവും, സാരാംശങ്ങൾ നിറഞ്ഞതും, അദ്ധ്യാത്മവിദ്യാപരമായ പദങ്ങളും ആശയങ്ങളും ഉപയോഗിച്ചിട്ടുള്ള പുസ്തകങ്ങൾ തർജ്ജിമ ചെയ്യുവാൻ ബുദ്ധി മുട്ടേറും. എന്നാൽ കൂടുതൽ കഥ പറയുന്ന പോലുള്ളവയും അടിസ്ഥാനപരവുമായ പുസ്തകങ്ങൾ തർജിമ ചെയ്യുവാൻ എളുപ്പമായിരിക്കും.

ബുദ്ധിമുട്ടുള്ള 5 ാം നില (വിവർത്തനം ചെയ്യുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത്)

  • പഴയ നിയമം
    • ഇയോബ്ബ് , സങ്കീർത്തനങ്ങൾ, യെശയ്യാ, യിരെമ്യാവ് ,യേഹേസ്കേൽ
  • പുതിയ നിയമം
    • റോമർ, ഗലാത്യർ, എഫെസ്യർ, ഫിലിപ്പിയർ, കൊലോസ്യർ, എബ്രായർ

ബുദ്ധിമുട്ടുള്ള4-ാം നില

  • പഴയ നിയമം
  • ലേവ്യപുസ്തകം, സദൃശ്യവാക്യങ്ങൾ, സഭാപ്രസംഗി, ഉത്തമ ഗീതം, വിലാപങ്ങൾ, ദാനീയേൽ, ഹോശേയ, യോവേൽ, ആമോസ്, ഓബദ്യാവ്, മീഖാ, നഹൂം, ഹബക്കൂക്‍, സെഫന്യാവ്, ഹഗ്ഗായി, സെഖർയ്യാവ്, മലാഖി
  • പുതിയ നിയമം
    • യോഹന്നാൻ, 1-2 കൊരിന്ത്യർ, 1-2 തെസ്സലൊനീക്യർ,1-2 പത്രൊസ്,

യോഹന്നാൻ 1, യൂദാ

ബുദ്ധിമുട്ടുള്ള3 ാം നില

  • പഴയ നിയമം
    • ഉല്പത്തി, പുറപ്പാട്, സംഖ്യാപുസ്തകം,ആവർത്തനങ്ങൾ
  • പുതിയ നിയമം
    • മത്തായി, മർക്കോസ്, ലൂക്കോസ്, പ്രവർത്തികൾ, 1 -2 തിമൊഥെയൊസ്, തീത്തൊസ്, ഫിലേമോൻ, യാക്കോബ്, 2 -3 യോഹന്നാൻ, വെളിപാട്

ബുദ്ധിമുട്ടുള്ള 2 ാം നില

  • പഴയ നിയമം
  • യോശുവ, ന്യായാധിപന്മാർ, രൂത്ത്,1 -2 ശമൂവേൽ, 1 -2 ദിനവൃത്താന്തം, എസ്രാ, നെഹെമ്യാവു, എസ്ഥേർ, യോനാ
  • പുതിയ നിയമം
      • ഒന്നും കണ്ടെത്തിയില്ല *

ബുദ്ധിമുട്ടുള്ള1 ാം നില (വിവർത്തനം ചെയ്യുവാൻ ഏറ്റവും എളുപ്പമുള്ളത്)

    • ഒന്നും കണ്ടെത്തിയില്ല *

ബൈബിൾ കഥകൾ തുറക്കുക

ഈ റേറ്റിംഗ് സമ്പ്രദായമനുസരിച്ച് ഓപ്പൺ ബൈബിൾ കഥകൾ വിലയിരുത്തിയിട്ടില്ലെങ്കിലും, ഇത് ബുദ്ധിമുട്ടുള്ള 1 ാം നിലക്ക് കീഴിൽ വരണംഓപ്പൺ ബൈബിൾ കഥകൾ വിവർത്തനം ചെയ്തുകൊണ്ട് ആരംഭിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഓപ്പൺ ബൈബിൾ കഥകൾ വിവർത്തനം ചെയ്യുന്നതിലൂടെ ആരംഭിക്കാൻ ധാരാളം പല നല്ല കാരണങ്ങളും ഉണ്ട്:

  • ഓപ്പൺ ബൈബിൾ കഥകൾ എളുപ്പത്തിൽ വിവർത്തനം ചെയ്യുവാൻ രൂപകൽപന ചെയ്തതാണ്.
  • അതിൽ കൂടുതലും കഥകളാണ്.
  • പല ബുദ്ധിമുട്ടേറിയ വചനങ്ങളും വാക്കുകളും ഇതിൽ ലഘൂകരിച്ചിട്ടുണ്ട്.
  • അതിൽ പരിഭാഷകന് ലേഖനം മനസ്സിലാക്കുവാൻ വേണ്ടി ഒരുപാട് ചിത്രങ്ങളും കൊടുത്തിട്ടുണ്ട്
  • ഓപ്പൺ ബൈബിൾ കഥകൾ, ബൈബിളിനെക്കാളും അഥവാ പുതിയ നിയമത്തെക്കാളും ചെറുതാണ്. അതിനാൽ ഇവ എളുപ്പത്തിൽ വിവർത്തനം ചെയ്തു പള്ളികളിൽ വിതരണം ചെയ്യുവാൻ സാധിക്കും.
  • അത് വേദപുസ്തകമല്ലാത്തതിനാൽ പല പരിഭാഷകർക്കും ദൈവത്തിന്‍റെ വാക്കു വിവർത്തനം ചെയ്യുവാനുള്ള പേടി ഒഴിവാക്കാം.
  • ബൈബിൾ തർജ്ജിമ ചെയ്യും മുൻപ് ഓപ്പൺ ബൈബിൾ കഥകൾ വിവർത്തനം ചെയ്യുന്നത് പരിഭാഷകർക്കു അനുഭവസമ്പത്തും വർധിപ്പിക്കുകയും വിവർത്തനത്തിൽ ഒരു പരിശീലനം ലഭിക്കുകയും ചെയ്യുന്നു. അതിനാൽ അവർ
  • പിന്നീട് ബൈബിൾ വിവർത്തനം ചെയ്യുമ്പോൾ അവർക്കതു നന്നായി ചെയ്യുവാൻ സാധിക്കുന്നു. ഓപ്പൺ ബൈബിൾ കഥകൾ വിവർത്തനം ചെയ്യുന്നത് വഴി വിവർത്തന സംഘത്തിന്:
  • വിവർത്തനം ഉണ്ടാക്കുവാനും പരിശോധിക്കുവാനുമുള്ള അനുഭവ സമ്പത്തു ലഭിക്കും.
  • വിവർത്തനം ഉണ്ടാക്കുവാനും പരിശോധിക്കുവാനുമുള്ള പ്രക്രിയയെ കുറിച്ചുള്ള അനുഭവ സമ്പത്തു ലഭിക്കും.
  • ഡോർ 43 വിവർത്തന ഉപാധികൾ ഉപയോഗിക്കുവാനുള്ള അനുഭവ സമ്പത്തു ലഭിക്കും.
  • വിവർത്തനത്തിലെ തർക്കങ്ങൾ പരിഹരിക്കുവാനുള്ള അനുഭവ സമ്പത്തു ലഭിക്കും.
  • സഭകളുടെയും സമൂഹത്തിന്‍റെയും പങ്കെടുക്കൽ ഉറപ്പാക്കാനുള്ള അനുഭവ സമ്പത്തു ലഭിക്കും
  • ഉള്ളടക്കങ്ങൾ അച്ചടിക്കുവാനും വിതരണം ചെയ്യുവാനുള്ള അനുഭവ സമ്പത്തു ലഭിക്കും.
  • ഓപ്പൺ ബൈബിൾ കഥകൾ, ബൈബിളിൽ എന്താണെന്നുള്ളത് സഭകളെ പഠിപ്പിക്കുവാനും, നഷ്ടപ്പെട്ടവർക്ക് സുവിശേഷം നൽകുവാനും, പരിഭാഷകരെ പരിശീലിപ്പിക്കാനും, പറ്റിയ നല്ലൊരു ഉപാധിയാണ്.

നിങ്ങൾക്കു ഇഷ്ടമുള്ള രീതിയിൽ ഈ കഥകളിലൂടെ പോകാം; എന്നാൽ ഞങ്ങൾ കണ്ടുപിടിച്ചിട്ടുള്ളത് 31'ആമത്തെ കഥ (see http://ufw.io/en-obs-31) തുടക്കം കുറിക്കുവാൻ നല്ലതാണെന്നാണ്. കാരണം ഇത് മനസ്സിലാക്കുവാൻ എളുപ്പവും ചെറുതും ആയതിനാൽ എളുപ്പത്തിൽ വിവർത്തനം ചെയ്യുവാൻ സാധിക്കും.

ഉപസംഹാരം

എന്ത് വിവർത്തനം ചെയ്യണമെന്നും, അത് ഏതു ക്രമത്തിൽ ചെയ്യണമെന്നും തീരുമാനിക്കാനുള്ള അന്തിമ അധികാരം സഭയുടേതാണ്. എങ്കിലും വിവർത്തനം എന്നത് ചെയ്യും തോറും വളരുന്ന ഒരു കഴിവായതിനാലും, പരിഭാഷകർക്കും പരിശോധകർക്കും ബൈബിൾ വിവർത്തനം ചെയ്യുന്നതിനെ കുറിച്ച് ഓപ്പൺ ബൈബിൾ കഥകൾ വിവർത്തനം ചെയ്യുന്നത് വഴി മനസ്സിലാക്കുവാൻ സാധിക്കുന്നതിനാലും, ഓപ്പൺ ബൈബിൾ കഥകൾ പ്രാദേശിക സഭകൾക്കു വലിയ മെച്ചം നല്കുന്നതിനാലും, ഞങ്ങൾ ഓപ്പൺ ബൈബിൾ കഥകളിൽ നിന്ന് നിങ്ങളുടെ വിവർത്തനം ആരംഭിക്കുവാൻ നിർദ്ദേശിക്കുന്നു.

ഓപ്പൺ ബൈബിൾ കഥകൾ വിവർത്തനം ചെയ്തതിനു ശേഷം, സഭകൾ അടുത്തതെന്തു വിവർത്തനം ചെയ്യണം എന്ന് തീരുമാനിക്കേണ്ടി വരും. എല്ലാം തുടങ്ങിയത് എങ്ങനെയാണ് (ഉൽപ്പത്തി, പുറപ്പാട്) എന്നതിൽ നിന്ന് തുടങ്ങണമോ, അതോ യേശുവിന്‍റെ വരവോടെ (പുതിയ നിയമ പുസ്തകങ്ങൾ) തുടങ്ങണമോ; ഏതാണ് കൂടുതൽ ഉപയോഗപ്രദം എന്ന് അവർ തീരുമാനിക്കണം. ഏതു തിരഞ്ഞെടുത്താലും ബൈബിൾ വിവർത്തനത്തിലെ പ്രയാസ നിലകൾ 2 'ലും 3 'ലുമുള്ള പുസ്തകങ്ങളിൽ (ഉല്പത്തി, രൂത്ത്, മാർക്കോസ്) തുടങ്ങി; വിവർത്തന സംഘത്തിന് നല്ല പ്രവർത്തി പരിചയം വന്ന ശേഷം ബുദ്ധിമുട്ടുള്ള നില 4 'ലും 5 'ലുമുള്ള പുസ്തകങ്ങൾ (യോഹന്നാൻ, എബ്രായർ, സങ്കീർത്തനങ്ങൾ) ഒക്കെ വിവർത്തനംചെയ്യുവാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. ഈ രീതിയിൽ പിന്തുടർന്നാൽ; പരിഭാഷകർക്കു അധികം തെറ്റുകൾ കൂടാതെ മികച്ച വിവർത്തനങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും.