ml_ta/translate/translate-whatis/01.md

5.0 KiB

നിർവചനം

ഒരു എഴുത്തുകാരനോ പ്രഭാഷകനോ പ്രേക്ഷകനുമായി തന്‍റെ ഭാഷയിൽ നടത്തിയ ആശയവിനിമയത്തില്‍ ഉദ്ദേശിച്ച അർത്ഥം മനസിലാക്കി അതേ അർത്ഥം മറ്റൊരു പ്രേക്ഷകനോട് ഉദ്ദിഷ്ട ഭാഷയില്‍ പ്രകടിപ്പിക്കുന്നതിന് ഒരു വ്യക്തി (വിവർത്തകൻ) വിവിധ ഭാഷകൾക്കിടയിൽ നടത്തുന്ന ഒരു പ്രക്രിയയാണ് വിവർത്തനം.

മിക്ക വിവർത്തനങ്ങള്‍ക്കും ഊ ഉദ്ദേശ്യം തന്നെയാണ്, എന്നാൽ ചിലപ്പോൾ ചില വിവർത്തനങ്ങൾക്ക് നിര്‍ദിഷ്ട ഭാഷയുടെ മറ്റൊരു രൂപം ഉണ്ടാക്കുക പോലെയുള്ള.. മറ്റ് ഉദ്ദേശ്യങ്ങളും ഉണ്ട്,

അടിസ്ഥാനപരമായി രണ്ട് തരത്തിലുള്ള വിവർത്തനങ്ങളുണ്ട്: പദാനുപദവും(ലിറ്ററല്‍) ചലനാത്മകവും(ഡൈനാമിക്) (അല്ലെങ്കിൽ അർത്ഥം അടിസ്ഥാനമാക്കിയുള്ളത്).

  • പദാനുപദ വിവർത്തനങ്ങൾ, ഉദ്ദിഷ്ട ഭാഷയിലെ സമാന അടിസ്ഥാന അർത്ഥങ്ങളുള്ള വാക്കുകൾ ഉപയോഗിച്ച് മൂല ഭാഷയിലെ പദങ്ങളെ പരിഭാഷപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉറവിട ഭാഷയിലെ പദസമുച്ചയങ്ങൾക്ക്(ഫ്രെയ്സസ്) സമാനമായ ഘടനയുള്ള പദസമുച്ചയങ്ങളും അവർ ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള വിവർത്തനം മൂല ഭാഷയുടെ ഘടന കാണാൻ വായനക്കാരനെ അനുവദിക്കുന്നു, പക്ഷേ അതിന്‍റെ അർത്ഥം വായനക്കാരന് മനസിലാക്കുക ദുഷ്കരമോ അല്ലെങ്കിൽ അസാധ്യമോ ആക്കുന്നു.
  • ചലനാത്മകവും(ഡൈനാമിക്) അർത്ഥം അടിസ്ഥാനമാക്കിയുള്ളതുമായ വിവർത്തനങ്ങൾ മൂല ഭാഷാ വാക്യത്തിന്‍റെ അർത്ഥത്തെ അതിന്‍റെ സന്ദർഭത്തിൽ പ്രതിഫലിപ്പികുവാന്‍ ശ്രമിക്കുന്നു, ഒപ്പം ഉദ്ദിഷ്ട ഭാഷയിൽ ആ അർത്ഥം വ്യക്തമാക്കുന്നതിന് ഏറ്റവും അനുയോജ്യമായ പദങ്ങളും വാക്യഘടനകളും ഉപയോഗിക്കും. മൂല കൃതിയുടെ അർത്ഥം വായനക്കാരന് എളുപ്പത്തിൽ മനസ്സിലാക്കുക എന്നതാണ് ഇത്തരത്തിലുള്ള വിവർത്തനത്തിന്‍റെ ലക്ഷ്യം. മറ്റ് ഭാഷയിലേക്ക് (ഒഎൽ) പരിഭാഷപ്പെടുത്തുന്നതിന് ഈ വിവർത്തന സഹായിയില്‍ ശുപാർശ ചെയ്യുന്ന തരത്തിലുള്ള വിവർത്തനമാണിത്.

യുഎല്‍ടി(ULT) ഒരു പദാനുപദ വിവര്‍ത്തനമാണ്. അതിനാല്‍ ഒരു പരിഭാഷകന് മൂല ബൈബിള്‍ ഭാഷയുടെ ഘടന ലഭിക്കും. യുഎസ്ടി(UST) ഒരു ഡൈനാമിക് വിവര്‍ത്തനമാണ്, ഇവിടെ ഒരു പരിഭാഷകന് ബൈബിളിന്‍റെ ആശയങ്ങളുടെ രൂപം മനസ്സിലാക്കാം ഇത്തരം പരിഭാഷകള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ ULT ലിറ്ററല്‍ ആയും UST ഡൈനാമിക് ആയും പരിഭാഷപ്പെടുത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക. ഗേറ്റ് വേ ഭാഷാ സഹായിl.