ml_ta/translate/translate-versebridge/01.md

11 KiB
Raw Permalink Blame History

വിവരണം

ചില അപൂർവ സാഹചര്യങ്ങളിൽ, അണ്‍ഫോള്‍ഡിംഗ് വേഡ് ലിറ്ററല്‍ ടെക്സ്റ്റ് (ULT)'ലും അണ്‍ഫോള്‍ഡിംഗ് വേഡ് സിംപ്ലിഫൈഡ് ടെക്സ്റ്റ് (UST)'ലും രണ്ടോ രണ്ടിൽ കൂടുതലോ വചനങ്ങൾ കൂട്ടി ചേർത്ത്, അല്ലെങ്കില്‍ ഒരുമിച്ചു എഴുതും 17-18ലെ പോലെ. ഇതിനെയാണ് സംയോജനവചനങ്ങൾ എന്ന് പറയുന്നത്. ആ വചനങ്ങളിൽ ഉള്ളടക്കങ്ങൾ മാറ്റി എഴുതി അവ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലേക്ക് മാറ്റണം .

29 ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു,30</sup ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു; സേയീർദേശത്തിലെ വിവിധഭാഗങ്ങളിലെ വംശക്കാർ അവരുടെ പൂർവ്വപിതാക്കന്മാരായ പ്രഭുക്കന്മാരുടെ പേരിൽ അറിയപ്പെട്ടു. (ഉല്പത്തി 36:29-30 ULT)

29-30 സേയീർദേശത്തു വാണ ഹോർയ്യപ്രഭുക്കന്മാർ ഈ വംശത്തിലുള്ളവര്‍ ആയിരുന്നു. ലോതാൻ പ്രഭു, ശോബാൽ പ്രഭു, സിബെയോൻ പ്രഭു, അനാപ്രഭു, ദീശോൻ പ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു എന്നിവർ. (ഉല്പത്തി 36:29-30 UST

ULT 'ൽ 29'ഉം 30'ഉം വചനങ്ങൾ വെവ്വേറെയായി നൽകിയിരിക്കുന്നു.കൂടാതെ സേയീർദേശത്തു ജീവിക്കുന്നവരുടെ വിവരം 30-ആം വചനത്തിന്‍റെ ഒടുവിലാണ് നൽകിയിരിക്കുന്നത്. എന്നാൽ UST 'ൽ ഈ വചനങ്ങൾ കൂട്ടി ചേർക്കുകയും, സേയീർദേശത്തു ജീവിക്കുന്നവരുടെ വിവരം ആദ്യവും നൽകിയിരിക്കുന്നു. പല ഭാഷകളിലും, ഇതാവും യുക്തിപരമായ രീതിയിൽ വിവരങ്ങൾ ക്രമീകരിക്കുവാനുള്ള ക്രമം.

ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ

ചിലപ്പോൾ ഒക്കെ ULT 'ൽ വചനങ്ങൾ വെവ്വേറെയായി നൽകിയിരിക്കുന്നു.എന്നാൽ UST 'ൽ സംയോജനവചനങ്ങൾ നൽകിയിരിക്കുന്നു.

4 ദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാവുകയില്ല; നിന്‍റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് ഇന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചു നടന്നാൽ5 യഹോവ നിനക്ക് അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്ത് നിന്നെ ഏറ്റവും അനുഗ്രഹിക്കും. (ആവർത്തനം 15:4-5 ULT)

4-5നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്തു നിന്നെ അനുഗ്രഹിക്കും. നിന്‍റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഇന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചുനടന്നാൽ നിങ്ങളുടെ ഇടയിൽ ദരിദ്രർ ഉണ്ടാകയില്ലതാനും(ആവർത്തനം 15:4-5 UST)

ULT 'ലും ചില സംയോജനവചനങ്ങൾ ഉണ്ട്.

17-18 എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. മേരെദിന്‍റെ ഭാര്യ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.അവന്‍റെ ഭാര്യയായ യെഹൂദീയ ഗെദോരിന്‍റെ അപ്പനായ യേരെദിനെയും സോഖോവിന്‍റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. മേരെദ് പരിഗ്രഹിച്ച ഫറവോന്‍റെ മകളായ ബിഥ്യയുടെ പുത്രന്മാർ ഇവരാകുന്നു. (1 ദിനവൃത്താന്തം 4:17-18 ULT)

ULT ' ൽ അടിവരയിട്ട വാക്യങ്ങൾ 18 -ആം വചനത്തിൽ നിന്നും 17 -ആം വചനത്തിലേക്കു മാറ്റിയതിനാൽ ബിഥ്യയുടെ പുത്രന്മാർ ആരെല്ലാമെന്നു സ്പഷ്ടമായി മനസിലാക്കുവാൻ സാധിക്കും. ഇതാണ് യഥാർത്ഥ ക്രമം, പക്ഷെ ഇത് പല വായനക്കാർക്കും സംഭ്രമം ഉണ്ടാക്കും:

എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. അവൾ മിർയ്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു. അവന്‍റെ ഭാര്യയായ യെഹൂദീയ ഗെദോരിന്‍റെ അപ്പനായ യേരെദിനെയും സോഖോവിന്‍റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്‍റെ മകളായ ബിഥ്യയുടെ പുത്രന്മാർ. (1 ദിനവൃത്താന്തം 4:17-18 TNK )

പരിഭാഷാ തന്ത്രങ്ങൾ

നിങ്ങളുടെ വായനക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരങ്ങളെ ക്രമീകരിക്കുക.

  1. മറ്റൊരു വചനത്തിലെ വിവരങ്ങൾ അതിന് മുൻപുള്ള ഒരു വചനത്തിലേക്കു കൊടുക്കുകയാണെങ്കിൽ, ആ രണ്ടു വചന അക്കങ്ങൾക്കും ഇടയിൽ ഒരു വര ഇടുക.
  2. ULT 'ൽ കൂടി ചേർത്ത വചനങ്ങൾ ഉണ്ടാകുകയും, നിങ്ങൾ നോക്കുന്ന മറ്റൊരു ബൈബിളിൽ ഇത് ഇല്ലെങ്കിൽ, നിങ്ങള്ക്ക് നിങ്ങളുടെ ഭാഷയ്ക്കു ഏറ്റുവും അനുയോജ്യമായത് തിരഞ്ഞെടുക്കാവുന്നതാണ്.

വചനങ്ങൾ എങ്ങനെ അടയാളപ്പെടുത്തണം എന്ന് മനസ്സിലാക്കാൻ ഇത് നോക്കുക :translationStudio APP.

പ്രയോഗക്ഷമമായ പരിഭാഷാ തന്ത്രങ്ങളുടെ ഉദാഹരണങ്ങൾ

  1. മറ്റൊരു വചനത്തിലെ വിവരങ്ങൾ അതിനു മുൻപുള്ള ഒരു വചനത്തിലേക്ക് കൊടുക്കുകയാണെങ്കിൽ, ആ രണ്ടു വചന അക്കങ്ങൾക്കും ഇടയിൽ ഒരു വര ഇടുക.
  • 2 </ supനിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്തിൽ മൂന്ന് പട്ടണങ്ങൾ വേർതിരിക്കണം3 ആരെങ്കിലും കൊല ചെയ്തുപോയാൽ അവിടേക്ക് ഓടിപ്പോകേണ്ടതിന് നീ ഒരു വഴി ഉണ്ടാക്കുകയും നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം മൂന്നായി വിഭാഗിക്കുകയും വേണം; ആവർത്തനം 19:2-3)
  • 2-3 നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തിൽ മൂന്നു പട്ടണം വേർ തിരിക്കേണം. ഓരോ ദേശത്തും ഓരോ പട്ടണം തിരഞ്ഞെടുക്കണം. വ്യക്തികൾക്ക് അവിടെ എളുപ്പത്തിൽ എത്തി ചേരുവാൻ അവിടെ നീ നല്ല പാതകൾ ഉണ്ടാക്കണം. ആരെങ്കിലും കൊല ചെയ്തുപോയാൽ അവിടേക്ക് ഓടിയെത്തുവാൻ സാധിക്കണം. (ആവർത്തനം 19:2-3 UST)
  1. ULT 'ൽ കൂടി ചേർത്ത വചനങ്ങൾ ഉണ്ടാകുകയും, നിങ്ങൾ നോക്കുന്ന മറ്റൊരു ബൈബിളിൽ ഇത് ഇല്ലെങ്കിൽ, നിങ്ങള്ക്ക് നിങ്ങളുടെ ഭാഷയ്ക്കു ഏറ്റുവും അനുയോജ്യമായത് തിരഞ്ഞെടുക്കാവുന്നതാണ്.