ml_ta/translate/translate-useulbudb/01.md

125 lines
30 KiB
Markdown
Raw Permalink Blame History

This file contains ambiguous Unicode characters

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

പരിഭാഷകൻ എന്ന നിലയിൽ നിങ്ങൾക്കു ULTയു 'യുടെയും USTയു 'യുടെയും താഴെ നൽകിയിരിക്കുന്ന വ്യത്യാസങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുകയും, നിങ്ങൾ പരിഭാഷ ചെയുവാൻ ലക്ഷ്യമിടുന്ന ഭാഷ ഈ പ്രശ്നങ്ങളെ എങ്ങനെ നേരിടുന്നുവെന്നു മനസിലാക്കുവാനും സാധിച്ചാൽ , നിങ്ങൾക്ക് ULTയു UST'യും ഏറ്റുവും നല്ല രീതിയിൽ പ്രയോജനപ്പെടുത്തുവാൻ സാധിക്കും.
### ആശയങ്ങളുടെ ക്രമം
ULTമൂല ഗ്രന്ഥത്തിലെ ആശയങ്ങളെ അവ ഉറവിട വാചകത്തിൽ ദൃശ്യമാകുന്നതുപോലെ.** അതേ ക്രമത്തിൽ ** അവതരിപ്പിക്കാൻ ശ്രമിക്കുക .
UST ആശയങ്ങളെ ഇംഗ്ലീഷിൽ കൂടുതൽ സ്വാഭാവികമായി തോന്നിക്കുന്ന ക്രമത്തിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുക, അല്ലെങ്കിൽ യുക്തിക്കോ സമയത്തിനോ അനുസരിച്ചുള്ള ക്രമത്തിൽ നൽകുക.
നിങ്ങൾ തർജ്ജിമ ചെയ്യുമ്പോൾ, നിങ്ങളുടെ ലക്ഷ്യ ഭാഷയിൽ ഏറ്റുവും സ്വാഭാവികമായ ക്രമത്തിൽ വേണം ആശയങ്ങളെ ക്രമീകരിക്കാൻ.( കാണുക [സംഭവങ്ങളുടെ ക്രമം](../figs-events/01.md))
<blockquote> up>1</sup>സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിനെ ദാസനുമായ പൌലൊസ് ... <sup>7</sup> റോമയിൽ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും എഴുതുന്നതു(റോമർ1:1,7 ULT) <blockquote>
<blockquote><sup>1</> റോമിലെ വിശ്വാസികള്‍ക്ക് ക്രിസ്തുയേശുവിനെ സേവിക്കുന്ന പൌലോസ്, ഈ കത്ത് എഴുതുന്നു. (റോമർ 1:1 UST) <blockquote>
ULT 'ൽ പൗലോസിന്‍റെ കത്ത് എഴുതുന്ന ശൈലി നൽകിയിരിക്കുന്നു. അത് ആർക്ക് വേണ്ടി എന്ന് 7 -ആം വചനം വരെയും പറയുന്നില്ല, എന്നാൽ UST 'ൽ കൊടുത്തിരിക്കുന്ന ശൈലി ഇംഗ്ലീഷിലും മറ്റു പല ഭാഷകളിലും സ്വാഭാവികമായ രീതിയിൽ ഇന്ന് ഉപയോഗിക്കുന്ന ശൈലിയാണ്.
### സൂചിപ്പിച്ച വിവരങ്ങൾ
ULT പലപ്പോഴും ആശയങ്ങൾ ആന്തരാർത്ഥമായോ അഥവാ ഊഹിക്കേണ്ടുന്ന രീതിയിലോ * അവതരിപ്പിക്കും. ഇവ പലപ്പോഴും വായനക്കാർക്കു മറ്റു ആശയങ്ങൾ കൂടെ മനസ്സിലാക്കുവാൻ വളരെ പ്രാധാന്യമുള്ള ഒന്നാണ്.
UST പലപ്പോഴും ഇത്തരം ആശയങ്ങളെ എടുത്തു പറയും. നിങ്ങളും വായനക്കാർക്കു ഒരു വിവരം മനസിലാക്കുവാൻ ഈ ആശയങ്ങൾ ആവശ്യമാണെന്നു തോന്നിയാൽ, നിങ്ങളുടെ വിവര്‍ത്തനത്തിലും ഇവ എടുത്തു പറയണം.
നിങ്ങൾ പരിഭാഷ ചെയ്യുമ്പോൾ, ഇവയിൽ അന്തരാർത്ഥമായ എന്തൊക്കെ ആശയങ്ങൾ എടുത്തു പറയണമെന്ന് തീരുമാനിക്കണം. ഇവയിൽ ചിലതു എടുത്തു പറയാതെ തന്നെ വായനക്കാർക്ക് മനസിലാക്കാൻ സാദ്ധിക്കുന്നവയാണ്. എന്നാൽ അത്തരത്തിൽ മനസ്സിലാക്കുവാൻ കഴിയാത്ത ആശയങ്ങൾ നിങ്ങൾ എടുത്തു പറയണം. പക്ഷെ ഓർക്കുക, അനാവശ്യമായി അവർക്കു മനസിലാകുന്ന അന്തരാർത്ഥങ്ങൾ ഉള്ള ആശയങ്ങൾ എടുത്തു പറയുന്നത് അവരെ മുഷിപ്പിച്ചേക്കാം. ([Assumed Knowledge and Implicit Information](../figs-explicit/01.md) കാണുക)
>യേശു ശിമോനോട്:  ഭയപ്പെടേണ്ടാ, <u>ഇന്ന് മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും</u>” (ലൂക്കോസ് 5:10 ULT)
<blockquote> യേശു ശിമോനോട്:  ഭയപ്പെടേണ്ടാ, <u>ഇന്ന് മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും</u>” " (ലൂക്കോസ് 5:10 UST) <blockquote>
ഇവിടെ UST വായനക്കാരനെ ശിമോൻ ഒരു മൽസ്യത്തൊഴിലാളിയായിരുന്നുവെന്നു ഓർമിപ്പിക്കുന്നു. കൂടാതെ യേശു ശിമോന്‍റെ പഴയ തൊഴിലും പുതിയ തൊഴിലും തമ്മിൽ സാമ്യം വരച്ചു കാട്ടുന്നത് സ്പഷ്ടമാക്കുന്നു. കൂടാതെ യേശുവിന് ശിമോൻ എന്തിനു വേണ്ടി "മനുഷ്യരെ പിടിക്കണം" (ULT), അതായത് അവരെ തന്‍റെ ശിഷ്യന്മാരാക്കുവാൻ
എന്ന് എടുത്തു പറയുന്നത് വഴി UST 'ൽ ഈ ആശയം സ്പഷ്ടമാക്കുന്നു.
കർത്താവേ, നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോട് അപേക്ഷിച്ചു. (ലൂക്കോസ് 5:12 ULT)
<blockquote> അവൻ യേശുവിനെ കണ്ടു, അവനു മുൻപിൽ <u> താണു വണങ്ങി </u> അപേക്ഷിച്ചു "കർത്താവേ, <u>എന്നെ ഈ രോഗത്തിൽ നിന്ന് സൌഖ്യമാക്കുക.</u> നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ഈ രോഗത്തിൽ നിന്ന് സൌഖ്യമാക്കുവാൻ കഴിയും !"(ലൂക്കോസ് 5:12 UST <blockquote>
ഇവിടെ UST ആ മനുഷ്യന് കുഷ്ഠരോഗം ഉണ്ടെന്നും അയാൾ അബദ്ധവശാൽ താഴെ വീണതല്ലെന്നും സ്പഷ്ടമാക്കുന്നു. അയാൾ മനഃപൂർവമായി താണു വണങ്ങിയതാണെന്നും,കൂടാതെ അയാൾ യേശുവിനോടു തന്നെ ഭേദപ്പെടുത്തുവാൻ ആവിശ്യപ്പെടുകയാണെന്നും UST സ്പഷ്ടമാക്കുന്നു. ULT 'ൽ ഇതൊരു അപേക്ഷയായാണ് ചിത്രീകരിക്കുന്നത്.
### പ്രതീക പ്രവർത്തനങ്ങൾ
** നിർവചനം ** - തന്‍റെ ഒരു ആശയം പ്രകടിപ്പിക്കാൻ ഒരാൾ കാണിക്കുന്നേ പ്രതീകാത്മക പ്രവർത്തനമാണു ഇത്.
ULT പലപ്പോഴു ഇതര പ്രതീകാത്മക പ്രവർത്തനങ്ങള്‍ ഒരു വിശദീകരണവും നൽകാതെ അവതരിപ്പിക്കാം. എന്നാൽ യു UST കൂടുതലായും ഈ പ്രതീകാത്മക പ്രവർത്തനങ്ങള്‍ക്കൊ പ്പം അവയുടെ അർത്ഥവും അവതരിപ്പിക്കണം.
നിങ്ങൾ വിവര്‍ത്തനം ചെയ്യുമ്പോൾ, വിശദീകരണം നൽകാതെ ഈ പ്രതീകാത്മക പ്രവർത്തനങ്ങള്‍ അവതരിപ്പിച്ചാൽ വായനക്കാർക്ക് മനസ്സിലാകുമോ എന്ന് തീരുമാനിക്കുക.അഥവാ അവർക്കു മനസ്സിലാക്കുന്നില്ലെന്നു തോന്നുകയാണെങ്കിൽ UST 'ലെ പോലെ ചെയ്യുക.([പ്രതീകാത്മക പ്രവർത്തി
](../translate-symaction/01.md))
>അപ്പോൾ മഹാപുരോഹിതൻ <u>വസ്ത്രം കീറി</u>: (മർ ക്കൊസ് 14:63 ULT)
<blockquote> യേശുവിന്‍റെ വാക്കുകൾ കേട്ട് ,മഹാപുരോഹിതൻ <u>അമ്പരപ്പിൽ </u> അയാളുടെ മേൽ വസ്ത്രം കീറി (മർക്കൊസ് 14:63 UST) <blockquote>
ഇവിടെ UST സ്പഷ്ടമാക്കുന്നതു, മഹാപുരോഹിതൻ അബദ്ധവശാൽ അല്ല, മറിച്ചു ആ വാക്കുകൾ കേട്ട വിഷമത്തിലോ ദേഷ്യത്തിലോ അഥവാ രണ്ടും കൊണ്ടോ ആണ് തന്‍റെ വസ്ത്രം കീറിയത് എന്നാണ്. കൂടാതെ അയാൾ തന്‍റെ മുഴുവൻ വസ്ത്രമല്ല, മേൽ വസ്ത്രം മാത്രമാണ് ഈ വികാരപ്രക്ഷോഭത്താൽ കീറിയതെന്നും വ്യക്തമാക്കുന്നു.
ഇവിടെ മഹാപുരോഹിതൻ ശരിക്കും തന്‍റെ വസ്ത്രം കീറിയതിനാൽ UST അത് അങ്ങനെ തന്നെ പറയുന്നു. എന്നാൽ ചില പ്രതീകാത്മക പ്രവർത്തനങ്ങള്‍ശരിക്കും നടക്കാത്തവയാണ്. അത്തരം സന്ദർഭങ്ങളിൽ ആ പ്രവർത്തി എടുത്തു പറയേണ്ടതില്ല. അതിനു ഒരു ഉദാഹരണം ഇതാ:
> അതിനെ നിന്‍റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവൻ പ്രസാദിക്കുമോ?
നിന്നോട് കൃപ തോന്നുമോ?"(മലാഖി 1:8 ULT)
<blockquote> നീ ഇത്തരം സമ്മാനങ്ങൾ നിന്‍റെ ദേശാധിപതിക്കു മുൻപിൽ കാഴ്ചവയ്ക്കുവാൻ മുതിരുമോ? നിനക്കറിയാം അദ്ദേഹം അവ കൈകൊള്ളില്ലെന്നു. നിനക്കറിയാം അദ്ദേഹം <u> നിന്നോട് അനിഷ്ടം കാണിക്കുമെന്നും നിന്നെ സ്വീകരിക്കില്ലെന്നും</u>(മലാഖി 1:8 UST) <blockquote>
ഇവിടെ "ഒരാളുടെ മുഖമുയർത്തുക" എന്ന പ്രവർത്തി മാത്രമാണ് ULT 'ൽ അവതരിപ്പിച്ചിട്ടുള്ളത്. അതിന്‍റെ അർഥം UST 'യാണ് " നിന്നോട് അനിഷ്ടം കാണിക്കുമെന്നും നിന്നെ സ്വീകരിക്കില്ലെന്നും" എന്ന് വ്യക്തമാക്കുന്നത്. ഇതിനെ ഇത്തരത്തിൽ അവതരിപ്പിക്കാം, കാരണം മലാഖി ഇവിടെ നടന്ന കാര്യത്തെ കുറിച്ചല്ല, മറിച്ചു ആ സംഭവത്തെ ഒരു ആശയത്താൽ ആണ് അവതരിപ്പിക്കുന്നത്.
### നിഷ്ക്രിയ ക്രിയ രൂപങ്ങള്‍
ബൈബിളിൽ ഉപയോഗിച്ചിട്ടുള്ള ഹീബ്രുവിലും ഗ്രീക്കിലും പലപ്പോഴും കര്‍മ്മത്തിന്‌ പ്രാധാന്യമുള്ള വാക്യരൂപങ്ങൾ ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്. എന്നാൽ മറ്റു പല ഭാഷകളിലും ഇത് സാധ്യമല്ല. യഥാർത്ഥ ഭാഷയിൽ ഇത്തരം പ്രയോഗങ്ങൾ വരുമ്പോഴൊക്കെ ULT ഇതേ തരത്തിലുള്ള വാക്യ രൂപങ്ങൾ ഉപയോഗിക്കുവാൻ ശ്രമിക്കും. എന്നാൽ യു UST സാധാരണയായി ഇത്തരം വാക്യ രൂപങ്ങൾ ഉപയോഗിക്കാറില്ല. അതിനാൽ തന്നെ UST പലപ്പോഴും ഇത്തരം വചനങ്ങളെ ** പുനഃസംഘടന ** ചെയ്യുന്നു.
നിങ്ങൾ ഒരു തർജിമ്മ ചെയ്യുമ്പോൾ, ലക്ഷ്യ ഭാഷയ്ക്കു ആ സംഭവങ്ങളും അവസ്ഥകളും കർമ്മത്തിനു പ്രാധാന്യമുള്ള വാക്യരൂപങ്ങളാൽ അവതരിപ്പിക്കുവാൻ സാധിക്കുമോ എന്ന് തീരുമാനിക്കേണ്ടതാണ്. അഥവാ ആ സന്ദർഭത്തിൽ അങ്ങനെ കഴിയില്ലെന്നു തോന്നുകയാണെങ്കിൽ UST 'ൽ അവ മാറ്റി എഴുതാനുള്ളൊരു വഴി നിങ്ങൾക്ക് നോക്കാവുന്നതാണ്. ([സജീവമായ അല്ലെങ്കിൽ നിഷ്ക്രിയമായ(../figs-activepassive/01.md)) കാണുക
### ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ
> അന്നത്തെ മീൻപിടുത്തത്തിൽ അവനും അവനോട് കൂടെയുള്ള<u>വരും ആശ്ചര്യ</u>പ്പെട്ടിരുന്നു.( ലൂക്കോസ് 5:9 ULT)
<blockquote>അവൻ അത് പറയുവാൻ കാരണം <u>അവൻ ആശ്ചര്യപ്പെട്ടു</u> അവർക്കു പിടിക്കുവാൻ സാധിച്ച വലിയ തോതിലുള്ള മീനിന്‍റെ എണ്ണം കണ്ടിട്ട്.അവന്‍റെ കൂടെയുണ്ടായിരുന്നവരും ആശ്ചര്യപ്പെട്ടുപോയി (ലൂക്കോസ് 5:9 UST) <blockquote>
ഇവിടെ UST കർമ്മത്തെ അതിന്‍റെ സജീവ ശബ്ദത്തിൽ ഒരു ക്രിയ ഉപയോഗിക്കുന്നു "അവൻ ആശ്ചര്യപ്പെട്ടു" എന്നും ULT കർമ്മത്തെ അതിന്റെ നിഷ്ക്രിയ ശബ്ദത്തിൽ ഒരു ക്രിയ ഉപയോഗിക്കുന്നു "കണ്ടു അമ്പരന്നിരുന്നു" എന്നും പ്രയോഗിക്കുന്നു.
>വളരെ പുരുഷാരം വചനം കേൾക്കേണ്ടതിനും, തങ്ങളുടെ രോഗങ്ങൾക്കു സൌഖ്യം കിട്ടേണ്ടതിനും അവന്‍റെ അടുക്കൽ വന്നു. (ലൂക്കോസ് 5:15 ULT)
<blockquote> അതിന്‍റെ അനന്ദരഫലമായിട്ടു വലിയ ജനപ്രവാഹം യേശു പഠിപ്പിക്കുന്ന വചനങ്ങൾ കേൾക്കുവാനും, അവനാൽ രോഗശാന്തി ലഭിക്കുവാനും ഒക്കെ വന്നു. (ലൂക്കോസ് 5:15 UST) <blockquote>
ഇവിടെ UST, ULT 'ലെ "തങ്ങളുടെ വ്യാധികൾക്കു സൗഖ്യം കിട്ടേണ്ടതിനും" എന്ന കർമ്മണ്യ പ്രയോഗം ഉപയോഗിക്കുന്നില്ല. പകരം അത് വചനത്തെ മാറ്റിയെഴുതി, ആരാണ് രോഗം ഭേദമാകുന്നതെന്നു പറയുന്നു. "അവനാൽ[യേശുവിനാൽ] രോഗശാന്തി ലഭിക്കുവാനും ".
### രൂപകങ്ങളും മൊഴിയുടെ മറ്റ് കണക്കുകളും
** നിർവ്വചനം ** - ULT ബൈബിളിലെ വാക്യഅലങ്കാരങ്ങളെ കഴിയുന്നത്ര ബൈബിൾ ഗ്രന്ഥവുമായി ഇഴചേർത്തു നിർത്തിയിരിക്കുന്നു.
UST പലപ്പോഴും ഈ ആശയങ്ങളുടെ അർഥം മറ്റു വഴികളിലൂടെയാണ് അവതരിപ്പിക്കുന്നത്.
നിങ്ങൾ തർജ്ജിമ ചെയ്യുമ്പോൾ, വായനക്കാരന് ആ വാക്യലങ്കാരം എത്ര എളുപ്പത്തിൽ മനസ്സിലാക്കുവാൻ സാധിക്കും എന്ന് നിങ്ങൾ വിലയിരുത്തേണ്ടതാണ്; കുറച്ചു ബുദ്ധിമുട്ടിയാൽ മനസ്സിലാക്കാമോ, മനസ്സിലാക്കുവാൻ അധികം ബുദ്ധിമുട്ടാകുമോ അതോ മനസ്സിലാകുകയേ ഇല്ലേ എന്ന്. അഥവാ മനസ്സിലാക്കുവാനുള്ള ബുദ്ധിമുട്ടു അധികമോ അല്ലെങ്കിൽ മനസ്സിലാക്കാൻ സാധിക്കാതിരിക്കുകയോ ആണെങ്കിൽ; ആ വാക്യഅലങ്കാരത്തിന്‍റെ അർഥം നിങ്ങൾ മറ്റൊരു തരത്തിൽ അവതരിപ്പിക്കേണ്ടി വരും.
>അവനിൽ നിങ്ങൾ സകലത്തിലും, സകല വചനത്തിലും, <u> സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു<u> . (1 കൊരിന്ത്യർ 1:6 ULT)
<blockquote>ക്രിസ്തു <u>നിങ്ങൾക്കു ഒരുപാടു കാര്യങ്ങൾ നൽകിയിരിക്കുന്നു</u>. അവൻ നിങ്ങളെ സത്യം പറയുവാനും ദൈവത്തെ അറിയുവാനും സഹായിച്ചിരുന്നു. .(കൊരിന്ത്യർ 1 1:5 UST <blockquote>
പൗലോസ് ഇവിടെ "സമ്പന്നരാക്കിയിരിക്കുന്നു" എന്ന് പറയുമ്പോൾ , ഭൗതീക ധനത്തിന്‍റെ രൂപാലങ്കാരം ഉപയോഗിച്ചിരിക്കുന്നു. ഉടൻ തന്നെ അദ്ദേഹം അത് സകല വചനത്തിലും പരിജ്ഞാനത്തിലും ആണെന്ന് പറയുന്നുണ്ടെങ്കിൽ പോലും ചില വായനക്കാർക്കു ഇത് മനസ്സിലാകാതിരുന്നെന്നു വരാം. UST ഇതേ ആശയത്തെ വ്യത്യസ്തമായ രീതിയിൽ, ഭൗതിക ധനത്തിന്‍റെ രൂപാലങ്കാരം ഉപയോഗിക്കാതെ അവതരിപ്പിച്ചിരിക്കുന്നു. (കാണുക [ഉപമ
](../figs-metaphor/01.md))
><u> ഞാൻ അയയ്ക്കുന്നു <u> നിങ്ങളെ ചെന്നായ്ക്കളുടെ നടുവിൽ ചെമ്മരിയാടിനെപ്പോലെ. <u>(മത്തായി 10:16 ULT)
<blockquote>ഞാൻ നിങ്ങളെ അയക്കുമ്പോൾ, <u>നിങ്ങൾ ആടുകളെ പോലെ പ്രതിരോധിക്കുവാൻ കഴിവില്ലാത്തവരായിരിക്കും, ചെന്നായ്ക്കളെ പോലെ ഉപദ്രവകാരികളായ മനുഷ്യരുടെ ഇടയിൽ.</u>(മത്തായി 10:16 UST <blockquote>
ഇവിടെ യേശു തന്‍റെ അപ്പോസ്തലന്മാര്‍ മറ്റുള്ളവരുടെ അടുക്കലേക്ക് പോകുന്നതിനെ ചെന്നായ്ക്കളുടെ അടുക്കലേക്ക് ആടുകൾ പോകുന്നതുമായി ഉപമിച്ചിരിക്കുന്നു. എന്നാൽ ചില വായനക്കാർക്ക് അപ്പോസ്തലന്മാരെ എന്ത് കൊണ്ട് ആടുകളെപോലെയും മറ്റുള്ളവരെ എന്ത് കൊണ്ട് ചെന്നായ്ക്കളെപ്പോലെയും ഉപമിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കുവാൻ കഴിഞ്ഞെന്നു വരില്ല. അതിനാൽ UST ഇവിടെ സ്പഷ്ടമാക്കുന്നത് അപ്പോസ്തലന്മാര്‍ ആടുകളെ പോലെ നിരുപദ്രവകാരികളും പ്രതിരോധശേഷി ഇല്ലാത്തവരും ആണെന്നും, മറ്റുള്ളവർ ചെന്നായ്ക്കളെ പോലെ ഉപദ്രവകാരികളുമാണെന്നാണ്. (കാണുക [Simile](../figs-simile/01.md))
> നിങ്ങൾ ക്രിസ്തുവിൽ നിന്ന് അകന്നുപോയി, എല്ലാവരും <u> ന്യായപ്രമാണപ്രകാരം "നീതീകരിക്കപ്പെട്ടവർ" </ u>. നിങ്ങൾ കൃപയിൽ നിന്ന് വീണുപോയി. (ഗലാത്യർ 5: 4 ULT)
<blockquote> <u>നിങ്ങൾ ന്യായപ്രമാണം പാലിക്കുന്നതിനാൽ ദൈവം നിങ്ങളെ നന്നായി കാണുമെന്നു നിങ്ങൾ കരുതുന്നുവെങ്കിൽ </u>, നിങ്ങൾ നിങ്ങളെ തന്നെ ക്രിസ്തുവിൽ നിന്ന് വേർപെടുത്തിക്കളഞ്ഞു ; ദൈവം നിങ്ങളോടു കരുണയോടു കൂടി ഇനിമേൽ പ്രവർത്തിക്കില്ല. (ഗലാത്യർ 5:4 UST <blockquote>
ഇവിടെ പൗലോസ് വിരോധാഭാസത്തോടു കൂടിയാണ് അവർ ന്യായപ്രമാണത്താൽ നീതീകരിക്കപ്പെട്ടവർ ആണെന്ന് പറയുന്നത്. അത് അദ്ദേഹം അവരെ നേരത്തെ തന്നെ പഠിപ്പിച്ചിരിക്കുന്നു, ആർക്കും ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടാൻ സാധിക്കുകയില്ലെന്നാണ്. UST ൽ "justified" ("നീതീകരിക്കപ്പെടുന്നു")എന്ന വാക്കിനാല്‍ അര്‍ത്ഥമാക്കുന്നത്‌ പൗലോസ് ഇവർ ന്യായപ്രമാണത്താൽ ന്യായീകരിക്കപ്പെടുന്നു എന്നും കാരണം ക്രിസ്തുവില്‍ സ്വയം വിശ്വസിക്കാത്തതിനാലാണ്. UST ഇതേ ആശയത്തെ കുറച്ചു കുറെകൂടി സ്പഷ്ടമായി മറ്റൊരു രീതിയിൽ വിവര്‍ത്തനം ചെയ്തിരിക്കുന്നു.മറ്റുള്ളവരും ഇത് തന്നെ വിശ്വസിച്ചിരുന്നു എന്ന് ഇത് കാട്ടി തരുന്നു. (കാണുക[Irony](../figs-irony/01.md))
### സംഗ്രഹ പദപ്രയോഗങ്ങൾ.
ULT പലപ്പോഴും ബൈബിൾ ഗ്രന്ഥത്തിലെ പോലെ തന്നെ സംഗ്രഹ നാമങ്ങളും, നാമവിശേഷണങ്ങളും,മറ്റു വ്യാകരണ ശൈലികളും ഉപയോഗിച്ച് യഥാർത്ഥ ബൈബിൾ ലേഖനവുമായി കഴിയുന്നത്ര ചേർന്നു നിൽക്കുവാൻ ശ്രമിക്കുന്നു.
UST അത്തരം സംഗ്രഹ വാക്യങ്ങൾ ഉപയോഗിക്കാറില്ല; കാരണം പല ഭാഷകളിലും അത്തരം സംഗ്രഹ വാക്യങ്ങൾ ഇല്ല.
നിങ്ങൾ തർജിമ ചെയ്യുമ്പോൾ, ലക്ഷ്യ ഭാഷയ്ക്കു ആ ആശയങ്ങൾ എങ്ങനെ അവതരിപ്പിക്കുന്നതാവും കൂടുതൽ അഭികാമ്യമായി തോന്നുക എന്ന് നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. (കാണുക [Abstract Nouns]
](../figs-abstractnouns/01.md))
>അവനിൽ നിങ്ങൾ സകലത്തിലും, സകല വചനത്തിലും, <u> സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു<u> . (1കൊരിന്ത്യർ 1:6 ULT)
<blockquote>ക്രിസ്തു <u>നിങ്ങൾക്കു ഒരുപാടു കാര്യങ്ങൾ നൽകിയിരിക്കുന്നു</u>. അവൻ <u>നിങ്ങളെ അവനെക്കുറിച്ചുള്ള സത്യം പറയുവാനും</u> <u>ദൈവത്തെ അറിയുവാനും സഹായിച്ചിരുന്നു.</u> (കൊരിന്ത്യർ 1 1:5 UST <blockquote>
ഇവിടെ ULT 'ലെ "സകല വചനത്തിലും", "സകല പരിജ്ഞാനത്തിലും" എന്ന പദപ്രയോഗങ്ങൾ സംഗ്രഹ നാമ പദപ്രയോഗങ്ങളാണ്. ഇതിൽ ഉള്ള ഒരു പ്രശ്നം എന്തെന്നാൽ വായനക്കാർക്ക്, ആരാണ് സംസാരിക്കുന്നതെന്നും എന്താണവർ സംസാരിക്കേണ്ടതെന്നും, ആർക്കാണ് ജ്ഞാനം ഉള്ളത് എന്താണ് അവർ അറിയേണ്ടതെന്നും മനസ്സിലാകില്ല. ഇതിനുള്ള ഉത്തരങ്ങൾ UST നൽകുന്നു.
### ഉപസംഹാരം
ചുരുക്കത്തിൽ പറയുകയാണെങ്കിൽ, ULT നിങ്ങളെ യഥാർത്ഥ ഗ്രന്ഥത്തിലെ ശൈലി എന്തായിരുന്നുവെന്ന് മനസ്സിലാക്കുവാൻ സഹായിക്കുന്ന വഴി നിങ്ങളെ വിവര്‍ത്തനത്തിൽ സഹായിക്കുന്നു. UST ആകട്ടെ, ULT 'യുടെ അർഥം വ്യക്തമാക്കി തന്നു കൊണ്ട് നിങ്ങളുടെ വിവര്‍ത്തനത്തിൽ സഹായിക്കുന്നു. കൂടാതെ, ഇത് ബൈബിൾ സംബന്ധമായ ലേഖനങ്ങളിൽ അടങ്ങിയിരിക്കുന്ന ആശയങ്ങൾ പല രീതികളിൽ നിങ്ങളുടെ വിവര്‍ത്തനത്തിൽഅവതരിപ്പിക്കുവാനും ഇത് സഹായിക്കുന്നു.