ml_ta/translate/translate-tform/01.md

4.8 KiB

അർത്ഥത്തിന്‍റെ പ്രാധാന്യം

ബൈബിൾ എഴുതിയ വ്യക്തികൾക്ക് ദൈവത്തിൽ നിന്നുമുള്ള ചില സന്ദേശങ്ങൾ ഉണ്ടായിരുന്നു. അവയെ ദൈവത്തിന് മറ്റു വ്യക്തികൾ മനസ്സിലാക്കണം എന്നും ഉണ്ടായിരുന്നു. അതിനാൽ ഇതിന്‍റെ മൂല ഗ്രന്ഥകർ ആ വ്യക്തികൾ സംസാരിച്ചിരുന്ന ഭാഷയിൽ ദൈവത്തിന്‍റെ സന്ദേശങ്ങൾ എഴുതി. ഇന്നത്തെ മനുഷ്യരും ഈ സന്ദേശങ്ങൾ മനസ്സിലാക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എന്നാൽ ഇന്നത്തെ വ്യക്തികൾ ബൈബിൾ പണ്ട് കാലത്തു എഴുതപ്പെട്ടിരുന്ന ഭാഷകളില്‍ സംസാരിക്കുന്നില്ല. അതിനാൽ ഇന്നത്തെ ആളുകൾ സംസാരിക്കുന്ന ഭാഷകളില്ലേക്ക് ബൈബിൾ തർജ്ജിമ ചെയ്യുവാനുള്ള ചുമതല ദൈവം നമ്മളെ ഏല്പിച്ചിരിക്കുന്നു.

വ്യക്തികൾ ദൈവത്തിന്‍റെ സന്ദേശങ്ങൾ ആശയവിനിമയം ചെയ്യുവാൻ ഉപയോഗിക്കുന്ന ഭാഷ ഏതായാലും, അത് പ്രാധാന്യമില്ല. അതിൽ ഉപയോഗിക്കുന്ന വാക്കുകളും പ്രാധാന്യമില്ല. പ്രാധാന്യമുള്ളത് എന്തെന്നാൽ ആ വാക്കുകൾ നൽകുന്ന അർത്ഥമാണ്. അതിന്‍റെ അർത്ഥത്തിലാണ് സന്ദേശം അടങ്ങിയിരിക്കുന്നത്. ഭാഷയിലോ, വാക്കുകളിലോ അല്ല. അതിനാൽ നമ്മൾ വിവര്‍ത്തനം ചെയ്യേണ്ടതും വാക്കുകളെയോ വചനങ്ങളുടെ വ്യാകരണത്തെയോ ആശ്രയിച്ചല്ല, മറിച്ചു അർത്ഥത്തെയാണ്.

താഴെ കൊടുത്തിരിക്കുന്ന രണ്ടു വാക്യങ്ങളും നോക്കു.

  • രാത്രി മുഴുവൻ മഴ പെയ്തു./ മഴ രാത്രി മുഴുവൻ വീണു.
  • യോഹന്നാൻ വളരെ അധികം അത്ഭുതപ്പെട്ടു ആ വാർത്ത കേട്ടപ്പോൾ/ ആ വാർത്ത യോഹന്നാനിനെ വളരെ അധികം അത്ഭുതപ്പെടുത്തി.
  • അത് വളരെ ചൂടുള്ള ദിവസമായിരുന്നു/ ആ ദിവസം വളരെ അധികം ചൂടായിരുന്നു.
  • പീറ്ററിന്‍റെ വീട്/ ആ വീട് പീറ്ററിന്‍റെത് ആണ്.

നിങ്ങൾക്കു മനസ്സിലാക്കാൻ സാധിക്കും, ഇവയിൽ രണ്ടു വാക്യങ്ങളും വാക്കുകൾ വ്യത്യസ്തമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അവ നല്കുന്ന അർഥം ഒന്ന് തന്നെയാണ്.ഒരു നല്ല വിവര്‍ത്തനത്തിലും ഇത് അങ്ങനെയാവണം. നമ്മൾ മൂല ഗ്രന്ഥത്തിൽ നിന്നും വ്യത്യസ്തമായ വാക്കുകൾ ഉപയോഗിക്കുമെങ്കിലും അർഥം ഒന്ന് തന്നെയാവും. നമ്മൾ നമ്മുടെ ജനത്തിന് മനസിലാകുന്ന ഭാഷയ്ക്കു സ്വാഭാവികവുമായ രീതിയിൽ വാക്കുകൾ ഉപയോഗിക്കണം. മൂല ഗ്രന്ഥത്തിലെ അർഥം സ്പഷ്ടമായും സ്വാഭാവികമായും അവതരിപ്പിക്കുക എന്നതാണ് വിവര്‍ത്തനത്തിന്‍റെ ലക്‌ഷ്യം.

  • Credits: Example sentences from Barnwell, pp. 19-20, (c) SIL International 1986, used by permission.*