ml_ta/translate/translate-textvariants/01.md

11 KiB

വിവരണം

ആയിരം ആയിരം വര്ഷങ്ങള്ക്കു മുൻപ് ആളുകൾ ബൈബിളിന്റെ പുസ്തകങ്ങൾ എഴുതി. മറ്റുള്ളവർ കൈ കൊണ്ട് ഇവ പകർത്തിയെഴുതുകയും തർജ്ജിമ ചെയ്യുകയും ചെയ്തു. എന്നാൽ, പിന്നീട് ആളുകൾ ഇവ നോക്കിയപ്പോൾ ചെറിയ വ്യത്യാസങ്ങൾ അവരുടെ ശ്രദ്ധയിൽ പെട്ട്. ചില പകർത്തെഴുത്തുകാർ ചില വാക്കുകൾ വിട്ടു പോവുകയും ചിലർ ചില വാക്കുകളെ മറ്റു വാക്കുകളായി മാറി എഴുതുകയും മറ്റും ചെയ്തു. ചില സന്ദർഭങ്ങളിൽ അവർ വാക്കുകളോ വാക്യങ്ങളോ താനേ കൂട്ടി ചേർത്ത്. ഇത് അബദ്ധവശാലും, മറ്റു സന്ദർഭങ്ങളിൽ മനപ്പൂർവം ഒരു ആശയം വിശദീകരിക്കാനുമൊക്കെയായി ചെയ്തതാണ്. നൂതന ബൈബിളുകൾ ഈ പകർപ്പുകളുടെ തര്ജിമയാണ്. ചില ബൈബിളുകളിൽ അതിനാൽ ഈ കൂട്ടി ചേർത്ത ചില വാക്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.ULT'ൽ ഇത്തരം വാക്യങ്ങൾ അടിക്കുറിപ്പുകളായിട്ടാണ് നൽകിയിരിക്കുന്നത്.

ബൈബിൾ പണ്ഡിതർ ഈ പുരാതന പകർപ്പുകളിൽ പലതും വായിക്കുകയും അവയെ താമിൽ താരതമ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. അവർ വ്യത്യാസം കണ്ടു പിടിക്കാനിടങ്ങളിൽ എല്ലാം, ഇതാവും കൂടുതൽ ശരി എന്നുള്ള നിഗമനത്തിൽ എത്തിയിട്ടുണ്ട്. യുഎൽടി തർജ്ജിമ ചെയ്തവർ ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎൽടി രൂപപ്പെടുത്തിയിരിക്കുന്നത്. യുഎൽടി ഉപയോഗിക്കുന്ന മറ്റു പരിഭാഷകർക്കു മറ്റു പതിപ്പുകൾ ആധാരമാക്കി എഴുതിയ ബൈബിളുകളും കൈവശം ഉണ്ടാകാം, അതിനാൽ യുഎൽടി പരിഭാഷകൻ അടിക്കുറിപ്പുകളായി അവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങൾ വിവരിച്ചിട്ടുണ്ട്.

യുഎൽടി ൽ ഉള്ളപോലെ വചനങ്ങളെ തർജ്ജിമ ചെയ്യുവാനും കൂട്ടി ചേർത്തിട്ടുള്ള വാക്യങ്ങളെ കുറിച്ച് യുഎൽടി'ലെന്ന പോലെ അടിക്കുറിപ്പുകളിൽ പരാമര്ശിക്കാനും ഞങ്ങൾ പരിഭാഷകരെ നിർദേശിക്കുന്നു. എന്നാൽ നിങ്ങളുടെ പ്രാദേശിക പള്ളികൾക്കു ആ വചനങ്ങൾ മുഖ്യ ലേഖനത്തോടൊപ്പം തന്നെ വേണമെന്ന് നിര്ബന്ധമുണ്ടെങ്കിൽ, പരിഭാഷകൻ അവ മുഖ്യ ലേഖനത്തോടൊപ്പം ചേർക്കാം. ഇതിനെ കുറിച്ച് അടിക്കുറിപ്പിൽ ഒരു വിശദീകരണം നൽകാവുന്നതുമാണ്.

ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ

മത്തായി 18:10-11 ULT 'ൽ 11-ആം വചനത്തെ കുറിച്ച് ഒരു അടിക്കുറിപ്പ് നൽകിയിരിക്കുന്നു.

10ഈ ചെറിയവരിൽ ഒരുവനേപ്പോലും തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.11[1]

[1] പല അധികൃതരും ,ചിലർ പുരാതനമായവർ,11-ആം വചനത്തിൽ ഇപ്രകാരം കൂട്ടി ചേർത്തിരിക്കുന്നു * എന്തെന്നാൽ മനുഷ്യപുത്രൻ നഷ്ടപ്പെട്ടതെന്തോ അത് വീണ്ടെടുക്കുവാൻ വന്നിരിക്കുന്നു *

യോഹന്നാന്‍ 7:53-8:11 എന്നത് പുരാതീനമായ കൈയെഴുതുകളിൽ ഇല്ലായിരുന്നു. ഇത് യുഎൽടി ൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പക്ഷെ ഇതിന്റെ തുടക്കവും അവസാനവും ചതുര ബ്രാക്കറ്റുകളിൽ() നല്കിരിക്കുന്നു. കൂടാതെ ഒരു അടിക്കുറിപ്പും 11 -ആം വചനത്തിനു ശേഷം നൽകിയിരിക്കുന്നു.

53[അങ്ങനെ ഓരോരുത്തൻ താന്താന്റെ വീട്ടിൽ പോയി....11ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. ഞാനും നിനക്ക് ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി മേൽ പാപം ചെയ്യരുത് എന്നു യേശു പറഞ്ഞു. യേശു ലോകത്തിന്റെ വെളിച്ചം ] [2]

[2]ഏറ്റുവും പുരാതനമായ കൈയ്യെഴുത്തുകളിൽ യോഹന്നാൻ 7:53-8:11 ഇല്ല

പരിഭാഷാ തന്ത്രങ്ങൾ

ലേഖന വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ , ULT'യോ നിങ്ങളുടെ പക്കലുള്ള മറ്റേതെങ്കിലും പതിപ്പോ നിങ്ങൾക്ക് പിന്തുടരാനായി തിരഞ്ഞെടുക്കാവുന്നതാണ്.

  1. ULT'ൽ ഉള്ള വചനങ്ങൾ തർജ്ജിമ ചെയ്യുക. ULT'ലുള്ള അടിക്കുറിപ്പുകളും അത് പോലെ നിങ്ങളുടെ തർജിമ്മത്തിൽ ഉള്കൊള്ളിക്കുക.
  2. മറ്റൊരു പതിപ്പിൽ ഉള്ള വചനങ്ങൾ തർജ്ജിമ ചെയ്യുക. അടിക്കുറിപ്പുകളും അതിനൊത്ത പോലെ നിങ്ങളുടെ തർജിമ്മത്തിൽ മാറ്റുക.

പ്രയോഗക്ഷമമായ പരിഭാഷാ തന്ത്രങ്ങളുടെ ഉദാഹരണങ്ങൾ

തർജ്ജിമ തന്ത്രങ്ങൾ മർക്കൊസ് 7:14-16 ULT'ൽ പ്രയോഗിച്ചിരിക്കുന്നു. വചനം 16'നു ഒരു അടിക്കുറിപ്പും നൽകിയിരിക്കുന്നു.

  • 14പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോട്: “എല്ലാവരും കേട്ട് ഗ്രഹിച്ചുകൊൾവിൻ.15പുറത്തുനിന്ന് മനുഷ്യന്റെ അകത്ത് ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴിയുകയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത് " 16[1]
    • [1]The best ancient copies omit v. 16. If any man has ears to hear, let him hear.
  1. ULT'ൽ ഉള്ള വചനങ്ങൾ തർജ്ജിമ ചെയ്യുക. ULT'ലുള്ള അടിക്കുറിപ്പുകളും അത് പോലെ നിങ്ങളുടെ തർജിമ്മത്തിൽ ഉള്കൊള്ളിക്കുക.
  • 14പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു: “എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ.

15 പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു " 16[1] [1 ]ഏറ്റുവും പുരാതനമായ കൈയ്യെഴുത്തുകളിൽ 16-ആം വചനത്തിൽ കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നത് പറയുന്നില്ല.

  1. മറ്റൊരു പതിപ്പിൽ ഉള്ള വചനങ്ങൾ തർജ്ജിമ ചെയ്യുക. അടിക്കുറിപ്പുകളും അതിനൊത്ത പോലെ നിങ്ങളുടെ തർജിമ്മത്തിൽ മാറ്റുക.
  • 14പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു: “എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ.

15 പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു. 16 കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ " [1]

  • [1 ]ഏറ്റുവും പുരാതനമായ കൈയ്യെഴുത്തുകളിൽ 16-ആം വചനം ഇല്ല.