ml_ta/translate/translate-terms/01.md

18 KiB
Raw Permalink Blame History

അറിഞ്ഞിരിക്കേണ്ട പ്രധാന വാക്കുകൾ

  • ശ്രദ്ധിക്കുക- ഈ സഹായിയിൽ ഉപയോഗിച്ചിട്ടുള്ള നിബന്ധനകൾ ഇവയാണ്. ഇവയൊക്കെ മനസ്സിലാക്കിയാല്‍ ഒരു വിവര്‍ത്തകന് ഈ വിവര്‍ത്ത സഹായി ഉപയോഗിക്കുവാൻ കഴിയും *

** ഒരു വാക്ക് **-ഒരു വസ്തുവിന്‍റെ, ആശയത്തെയോ, പ്രവർത്തിയെയോ സൂചിപ്പിക്കുന്ന ഒരു വാക്കോ വാക്യമോ. ഉദാഹരണത്തിന് , ഒരാളുടെ വായിലേക്ക് ദ്രാവകമൊഴിക്കുന്നു, ഒഴിക്കുന്നതിനു ഇംഗ്ലീഷിൽ "ഡ്രിങ്ക്" എന്ന് പറയും. ഒരാളുടെ ജീവിതത്തിലെ ഒരു പ്രാധാന്യമേറിയ മാറ്റം വരുത്തുന്ന കർമ്മത്തെ "rite of passage." എന്ന് പറയും. ഒരു വാക്കും/പദവും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ ഒരു വാക്കില്‍ അനേകം പദങ്ങള്‍ ഉണ്ടായേക്കാം.

** ലേഖനം ** - ഒരു ലേഖനം എന്നാൽ ഒരു എഴുത്തുകാരനോ പ്രാസംഗികനോ വായനക്കാരും കേൾവിക്കാരുമായി ഭാഷ വഴി ആശയവിനിമയം നടത്തുന്ന ഉള്ളടക്കം ആണ്. എഴുത്തുകാരനോ പ്രാസംഗികനോ തന്‍റെ മനസ്സിൽ ഒരു അർഥം ഉണ്ടാകും. അത് ഭാഷയുടെ ഏതെങ്കിലും ഒരു വ്യാകരണ ശൈലി ഉപയോഗിച്ച് ആ അർഥം വിശദീകരിക്കും.

** സന്ദർഭം** -നമ്മൾ വിശകലനം ചെയ്യുന്ന വാക്കിനോ, വാക്യത്തിനോ, വചനത്തിനോ ചുറ്റുമുള്ള വാക്കുകളോ, വാക്യങ്ങളോ, വചനങ്ങളോ, ഖണ്ഡികയോ. നിങ്ങൾ വിശകലനം ചെയ്യുന്ന ഗന്ഥത്തി 'ന്‍റെ ഭാഗത്തിന് ചുറ്റുമുള്ള വാചകമാണ് \സന്ദർഭം. ഓരോ വാക്കുകളുടെയും വാക്യങ്ങളുടെയും അർഥം പല സന്ദർഭങ്ങളില്‍ ' പലതായിരിക്കും.

** രൂപം ** - ആ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന അഥവാ അത് പറയുമ്പോൾ ഉപയോഗിക്കുന്ന ഭാഷയുടെ ഘടന. " രൂപം " എന്നത് ആ ഭാഷ ക്രമീകരിച്ചിരിക്കുന്ന രീതിയാണ്- അവ വാക്കുകളും, വാക്കുകളുടെ ക്രമീകരണവും, വ്യാകരണവും, ഭാഷാശൈലിയും, ആ ഗന്ഥത്തിന്‍റെ ഘടനയുടെ മറ്റെല്ലാ ലക്ഷണങ്ങളും ഉൾക്കൊള്ളിക്കുന്നു.

** വ്യാകരണം** -ഒരു ഭാഷയിൽ വാക്യങ്ങൾ കൂട്ടി ചേർക്കുന്ന രീതി. അതിന്‍റെ പല ഭാഗങ്ങളുടെ ക്രമത്തെ ആശ്രയിച്ചാണ് ഇത് ഉള്ളത്, അതായത് ക്രിയാപദം ഒരു വാക്യത്തിന്‍റെ ആദ്യമോ, നടുവിലോ, അവസാനമോ ആണോ നൽകുന്നത് എന്നതിനെ അപേക്ഷിച്ചിരിക്കും.

** നാമം** - ഇത് ഒരു വ്യക്തിയെയോ, സ്ഥലത്തെയോ,വസ്തുവിനെയോ സൂചിപ്പിക്കുന്ന ഒരു തരം വാക്കാണ്.സംജ്ഞാനാമം അഥവാ പ്രോപ്പർ നൗൺ എന്നാൽ ഒരു വ്യക്തിയുടെയോ സ്ഥലത്തിന്‍റെയോ പേരാണ്. സാരാംശ നാമം അഥവാ അബ്സ്ട്രാക്ട് നൗൺ എന്നാൽ നമുക്ക് കാണുവാനോ തൊടാനോ കഴിയാത്തൊരു വസ്തുവാണ്, "ശാന്തി", "യോജിപ്പ്" പോലുള്ള. അതൊരു ആശയത്തെ അല്ലെങ്കിൽ ഒരു അവസ്ഥയെ പരാമർശിക്കുന്നു. ചില ഭാഷകളിൽ സാരാംശ നാമങ്ങൾ ഉപയോഗിക്കാറില്ല.

** ക്രിയ** - ഒരു പ്രവർത്തിയെ സൂചിപ്പിക്കുന്ന തരം വാക്ക്. ഉദാഹരണം "നടക്കുക", "വരിക".

** മോഡിഫയർ** - മറ്റൊരു വാക്കിനെ കുറിച്ച് പറയുന്ന തരം വാക്ക്. നാമവിശേഷണം, ക്രിയാവിശേഷണം എന്നിവ ഇത്തരം വാക്കുകളാണ്.

** നാമവിശേഷണം** - ഒരു നൗൺ അഥവാ നാമത്തെ കുറിച്ച് എന്തെങ്കിലും പറയുന്ന തരം വാക്കാണിത്. ഉദാഹരണം; ഒരു "മനുഷ്യനെ" കുറിച്ച് പറയുമ്പോൾ അയാൾക്കു "പൊക്കം" എന്ന വാക്കു ഉപയോഗിച്ചാൽ; വാക്യത്തിൽ, "ഞാൻ പൊക്കം ഉള്ളൊരു മനുഷ്യനെ കാണുന്നു " എന്ന് പറയാനാകും. ഇവിടെ "പൊക്കം" എന്നത് നാമവിശേഷണം അഥവാ അഡ്ജെക്റ്റീവ് ആണ്.

** കിയാവിശേഷണം** - ഒരു വെർബ് അഥവാ ക്രിയയെ കുറിച്ച് എന്തെങ്കിലും പറയുന്ന തരം വാക്കാണിത്. ഉദാഹരണം; ഒരു "സംസാരത്തെ " കുറിച്ച് പറയുമ്പോൾ അത് "ഉച്ചത്തിൽ" എന്ന വാക്കു ഉപയോഗിച്ചാൽ; വാക്യത്തിൽ, "ആ വ്യക്തി ജനക്കൂട്ടത്തോട് ഉച്ചത്തിൽ സംസാരിക്കുന്നു " എന്ന് പറയാനാകും

** ഭാഷാശൈലി** - പല വാക്കുകൾ ഒന്നിച്ചു ഉപയോഗിക്കുമ്പോൾ അവ ഒറ്റയ്ക്കു ഉള്ള അർത്ഥത്തിൽ നിന്നും വ്യത്യസ്തമായൊരു അർഥം നൽകുന്ന വാക്യ ശൈലി ആണിത്. ഇഡിയ'മുകളെ പദാനുപദമായി തർജ്ജിമ ചെയ്യുവാൻ കഴിയില്ല; കാരണം അതിന്‍റെ അർഥം അതിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളിൽ നിന്നും വ്യത്യസ്തമാണ്. ഉദാഹരണത്തിന് ഇംഗ്ലീഷിൽ "ഹി കിക്ക്ഡ് ദി ബക്കറ്റ്" എന്നാൽ "അയാൾ മരിച്ചു" എന്നാണു അർത്ഥമാക്കുന്നത്.

** അർത്ഥം** - ആ ടെക്സ്റ്റ് അഥവാ ലേഖന ശകലം വായനക്കാരനിലേക്കു അഥവാ കേൾവിക്കാരനിലേക്കു എത്തിക്കുവാൻ ശ്രമിക്കുന്ന ആശയം. ഭാഷയുടെ വ്യത്യസ്ത ഫോമുകൾ ഉപയോഗിച്ച് എഴുത്തുകാരനോ പ്രാസംഗികനോ ഒരേ അർഥം പകരുവാൻ കഴിയും, എന്നാൽ ഒരേ ഭാഷയുടെ ഫോമിൽ നിന്നും പല വ്യക്തികൾ അതിനെ വ്യത്യസ്തമായ അർഥങ്ങൾ നൽകി മനസ്സിലാക്കിയെന്നും വരാം. അതിനാൽ രൂപവും അർത്ഥവും ഒന്നല്ല.

** വിവർത്തനം** - പരിഭാഷ ചെയ്യുവാൻ ലക്‌ഷ്യം വയ്ക്കുന്ന ഭാഷയിൽ, മൂല ഭാഷയിൽ ഒരു എഴുത്തുകാരനോ പ്രാസംഗികനോ അവതരിപ്പിച്ച വിഷയം, അതെ അർത്ഥത്തോടു അവതരിപ്പിക്കുന്ന പ്രക്രിയ.

** ഉറവിട ഭാഷ** - ഏതു ഭാഷയിൽ നിന്നാണോ * മുതൽ* വിവർത്തനം ഉണ്ടാക്കുന്നത്, ആ ഭാഷ.

** ഉറവിട വാചകം**- ഏതു ഗ്രന്ഥത്തിൽ നിന്നാണോരൂപം തർജിമ ഉണ്ടാക്കുന്നത്, ആ ഗ്രന്ഥം.

** ലക്ഷ്യ ഭാഷ** - ഏതു ഭാഷയിലേക്കാണോ * * തർജിമ ഉണ്ടാക്കുന്നത്, ആ ഭാഷ.

** ലക്ഷ്യ വാചകം **- വിവര്‍ത്തനം ചെയ്യുന്ന വ്യക്തി മൂല ഗ്രന്ഥത്തിലെ അർത്ഥത്തിനെ ആസ്പദമാക്കി തർജ്ജിമ ചെയ്തുണ്ടാക്കിയ ലേഖനം.

** യഥാർത്ഥ ഭാഷ** - ബൈബിൾ ആദ്യമായി ഏതു ഭാഷയിലാണോ എഴുതപ്പെട്ടത്, അത്. പുതിയ നിയമത്തിന്‍റെ യഥാർത്ഥ ഭാഷ ഗ്രീക്ക് ആണ്. പഴയ നിയമത്തിന്‍റെ യഥാർത്ഥ ഭാഷ ഹീബ്രുവും. എന്നാൽ, ദാനിയേൽ,എസ്രാ'യിലെ ചില ഭാഗങ്ങളുടെ യഥാർത്ഥ ഭാഷ അരമൈക് ആണ്. ഒരു ലേഖന ശകലത്തെ തർജ്ജിമ ചെയ്യുവാൻ ഏറ്റുവും കൃത്യമായതു അതിന്‍റെ യഥാർത്ഥ ഭാഷയാണ്.

** വൈഡ് കമ്മ്യൂണിക്കേഷൻ ഭാഷ** - കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ. മിക്ക വ്യക്തികൾക്കും ഇത് അവരുടെ മാതൃഭാഷ ആയിരിക്കില്ല, പക്ഷെ തങ്ങളുടെ ഭാഷാ സമൂഹത്തിനു പുറത്തുള്ളവരുമായി അവർ സംസാരിക്കുവാൻ ഉപയോഗിക്കുന്ന ഭാഷയാവും. ചില വ്യക്തികൾ ഇതിനെ വ്യാപാര ഭാഷ എന്നും പറയും. മിക്ക ബൈബിളുകളും ഇത്തരം ഭാഷകളെ വിവര്‍ത്തിനുള്ള മൂല ഭാഷയായി ഉപയോഗിക്കുന്നു.

** അക്ഷര വിവർത്തനം **- മൂല ഗ്രന്ഥത്തിന്‍റെ അതെ രൂപം അഥവാ ശൈലി പകർത്തിയെടുക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള വിവർത്തനം; അതിന്‍റെ ഫലത്തിന്‍റെ അർത്ഥം വ്യത്യസ്തമാണെങ്കിലും കൂടി.

** അധിഷ്ഠിത വിവർത്തന (അല്ലെങ്കിൽ ചലനാത്മക വിവർത്തനം) **- മൂല ഗ്രന്ഥത്തിന്‍റെ അർഥം ലക്ഷ്യ ഭാഷയിൽ പകർത്തിയെടുക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള തർജിമ ശൈലി; അതിന്‍റെ ഫലമായി രൂപം അഥവാ ഭാഷ ശൈലിയിൽ വ്യത്യാസം വരുമെങ്കിൽ കൂടി.

** ഖണ്ഡിക ** - വിശകലനം ചെയ്യുന്ന ബൈബിൾ ഗ്രന്ഥത്തിന്‍റെ ഒരു ഭാഗം. ഇത് ഒരു വചനത്തോളം ചെറുതാവാം, പക്ഷെ സാധാരണയായി ഒരു വിഷയത്തെകുറിച്ചോ കഥയെക്കുറിച്ചോ ഉള്ള പല വചനങ്ങൾ കൂടി ചേർന്നതാണ്.

** ഗേറ്റ്‌വേ ഭാഷ ** - ഗേറ്റ്‌വേ ഭാഷകൾ എന്നാൽ അധികമായി ആശയ വിനിമയം നടക്കുന്ന ഭാഷകളിൽ നിന്നും നമ്മൾ നമ്മുടെ വിവര്‍ത്തന സഹായി ആയ ഉപകരണങ്ങൾ വിവര്‍ത്തനം ചെയ്യുവാൻ വേണ്ടി തിരഞ്ഞെടുത്ത ഭാഷകൾ ആണ്. ഒന്നിൽ കൂടുതൽ ഭാഷകൾ സംസാരിക്കുന്നവരുടെ സഹായത്തോടെ വിവര്‍ത്തനം ചെയ്തു, മറ്റെല്ലാ ഭാഷകളിലേക്കും ആ ഉള്ളടക്കങ്ങൾ എത്തിക്കുവാൻ സാധിക്കുന്ന ചുരുക്കം ചില ഭാഷകളാണ് ഗേറ്റ്‌വേ ഭാഷകൾ.

** മറ്റ് ഭാഷകൾ** - ഗേറ്റ്‌വേ ഭാഷകളല്ലാത്ത ലോകത്തിലെ എല്ലാ ഭാഷകളുമാണ് മറ്റ് ഭാഷകൾ (OLs).നമ്മൾ നമ്മുടെ വിവര്‍ത്തന സഹായി ആയ ഉപകരണങ്ങൾ ഗേറ്റ്‌വേ ഭാഷകളിലേക്കു തർജ്ജിമ ചെയ്യുന്നത് വഴി ഈ ഭാഷകളിലേക്കെല്ലാം ബൈബിൾ വിവര്‍ത്തനം ചെയ്യുവാൻ ആളുകൾക്ക് സാധിക്കും.

** അന്തിമ ഉപയോക്തൃ ബൈബിൾ ** - ഇതാണ് ആളുകൾ ലക്ഷ്യ ഭാഷയിലേക്കു തർജ്ജിമ ഉണ്ടാക്കിയ ബൈബിൾ. ഇത് ലക്ഷ്യ ഭാഷയിലുള്ള സ്വാഭാവികമായ ഒരു വിവര്‍ത്തനമാണ്. ഇത് വീടുകളിലും, സഭകളിലും ഒക്കെ ഉപയോഗിക്കാം. എന്നാൽ, ULTയു USTയു ഒക്കെ തർജ്ജിമ സഹായികളായ ബൈബിളുകളാണ്. ഇത് സ്വാഭാവികമായി ഒരു ഭാഷയും സംസാരിക്കുന്നില്ല, കാരണം ULT എന്നത് പദാനുപദമായ വിവര്‍ത്തനവും,  UST എന്നത് ഇടിയമുകളോ മറ്റു ഭാഷ ഘടകങ്ങളോ ഉപയോഗിക്കാത്ത തർജ്ജിമ ശൈലിയാണ്. ഇവ ഉപയോഗിച്ച് വിവര്‍ത്തകന് ഒരു അന്തിമ ഉപയോക്തൃ ബൈബിൾ / അഥവാ എല്ലാര്‍ക്കും ഉപയോഗിക്കാവുന്ന ബൈബിൾ ഉണ്ടാക്കാം.

** പങ്കെടുക്കുന്നയാൾ **-ഇത് ഒരു വാക്യത്തിലുള്ള ഒരു കഥാപാത്രമാണിത്. ഇത് ഒരു പ്രവർത്തി ചെയ്യുന്ന വ്യക്തിയാവാം, അല്ലെങ്കിൽ ഒരു പ്രവർത്തിയുടെ ഫലം അനുഭവിക്കുന്ന വ്യക്തിയാവാം. അത് ഒരു പ്രവർത്തിയുടെ ഭാഗമാകുന്ന ഒരു വസ്തു പോലും ആകാം. ഉദാഹരണത്തിന് ഈ വാചകത്തിൽ അതിലെ കഥാപാത്രങ്ങളെ അടിവരയിട്ടു അടയാളപ്പെടുത്തിയിരിക്കുന്നു.യോഹന്നാനും മേരിയും ആൻഡ്രുവിന് ഒരു കത്ത് അയച്ചു. ചില വാചകങ്ങളിൽ കഥാപാത്രങ്ങളെ എടുത്തു പറയില്ല, പക്ഷെ അവർ ആ പ്രവർത്തിയുടെ ഭാഗമായിരിക്കും. ഈ അവസരത്തിൽ ആ കഥാപാത്രം * സൂചിപ്പിക്കുക * അഥവാ ആന്തരര്‍ത്ഥമായതാണ്. ഉദാഹരണത്തിന് ഈ വാചകത്തിൽ രണ്ടു കഥാപാത്രങ്ങളെ മാത്രമേ എടുത്തു പറയുന്നുള്ളു. ആൻഡ്രുവിനു ഒരു കത്ത് ലഭിച്ചു. ഇവിടെ കത്തയച്ച യോഹന്നാനും മേരിയും ആന്തരര്‍ത്ഥമായാണ് പരാമർശിച്ചിരിക്കുന്നത്.ചില ഭാഷകളിൽ ആന്തരര്‍ത്ഥമായ കഥാപാത്രങ്ങളെ എടുത്തു പറയണം.