ml_ta/translate/translate-symaction/01.md

11 KiB

വിവരണം

പ്രതീകാത്മക പ്രവർത്തികൾ എന്നാൽ ഒരു ആശയം അവതരിപ്പിക്കുവാൻ ഒരു വ്യക്തി ചെയ്യുന്ന പ്രവർത്തികൾ ആണ്. ഉദാഹരണത്തിന് ചില സംസ്കാരങ്ങളിൽ "അതെ" എന്ന് പറയുന്നതിന് ആളുകൾ തല മേലോട്ടും താഴോട്ടും ആട്ടും; "അല്ല" എന്ന് പറയുവാനായി വശങ്ങളിലേക്കും ആട്ടും. പ്രതീകാത്മക പ്രവർത്തികൾ എല്ലാ ഭാഷകളിലും ഒന്ന് പോലെ അല്ല. ബൈബിളിൽ ചിലപ്പോൾ ആളുകൾ ഇത്തരം പ്രതീകാത്മക പ്രവർത്തികൾ ചെയ്യുകയും, മറ്റു ചിലപ്പോഴൊക്കെ അവയെ പരാമർശിക്കുകയും ചെയ്യുന്നു.

പ്രതീകാത്മക പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങൾ

  • ചില സംസ്കാരങ്ങളിൽ ആളുകൾ സൗഹൃദപരമായ രീതിയിൽ ഹസ്തദാനം ചെയ്യും
  • ചില സംസ്കാരങ്ങളിൽ ആളുകൾ പരസ്പരം ബഹുമാനം കാണിക്കുവാനായി താഴ്ന്നു വണങ്ങും .

കാരണം ഇത് ഒരു വിവർത്തന പ്രശ്നമാണ്

ഒരു സംസ്കാരത്തിൽ ഒരു അർഥം വരുന്ന പ്രവർത്തിക്കു മറ്റൊരു സംസ്കാരത്തിൽ വ്യത്യസ്തമായ അർത്ഥമോ അഥവാ അർഥം ഇല്ലാതിരിക്കുകയോ ചെയ്യും. ഉദാഹരണത്തിന്, ചില സംസ്കാരങ്ങളിൽ പുരികം ഉയർത്തുന്നത് "ഞാൻ അശ്ചര്യപ്പെട്ടിരിക്കുന്നു" അഥവാ "എന്താണ് പറഞ്ഞത്?" എന്ന് അർഥമാക്കുന്നു, എന്നാൽ മറ്റു ചില സംസ്കാരത്തിൽ അതിനു "അതെ" എന്ന് അർഥം വരുന്നു.

ബൈബിളിൽ ഇതുപോലെ പല ആളുകളും അവരുടെ സംസ്കാരത്തിൽ ചില അർഥങ്ങൾ വരുന്ന പ്രവർത്തികൾ ചെയ്തിട്ടുണ്ട്. എന്നാൽ നമ്മൾ ബൈബിൾ വായിക്കുമ്പോൾ അവർ ആ പ്രവർത്തിയാൽ എന്താണ് ഉദ്ദേശിച്ചതെന്ന് നമുക്ക് നമ്മുടെ സംസ്കാര പ്രകാരം മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ല.

പരിഭാഷകർക്കു ബൈബിളിൽ ഉള്ള ഇത്തരം പ്രതീകാത്മക പ്രവർത്തനങ്ങളിലൂടെ ആളുകൾ എന്താണ് ഉദ്ദേശിച്ചിരുന്നത് എന്ന് മനസ്സിലാക്കുവാൻ കഴിയണം. ആ പ്രവർത്തിക്കു അവരുടെ സംസ്കാരത്തിൽ അതെ അർത്ഥമില്ല ഉള്ളതെങ്കിൽ, അവയെ തർജ്ജിമ ചെയ്യുമ്പോൾ ആ പ്രവർത്തിയെ ശരിയായി വ്യാഖ്യാനിക്കുവാനും കഴിയണം.

ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ

യായിറോസ് യേശുവിന്‍റെ കാല്ക്കൽ വീണു. (ലൂക്കോസ് 8:41 ULT)

പ്രതീകാത്മക പ്രവർത്തിയുടെ അർത്ഥം : അയ്യാൾ യേശുവിനോടുള്ള അതിയായ ബഹുമാനം കാണിക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.

ഇതാ, ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്‍റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവന്‍റെ അടുക്കൽ ചെല്ലുകയും ഞാൻ അവനോടും അവൻ എന്നോടും കൂടെ ആഹാരം കഴിക്കുകയും ചെയ്യും. (വെളിപ്പാട് പുസ്തകം 3:20 ULT)

പ്രതീകാത്മക പ്രവർത്തിയുടെ അർത്ഥം : ആർക്കെങ്കിലും മറ്റൊരാൾ തങ്ങളുടെ വീട്ടിലേക്കു അവരെ സ്വീകരിക്കണമെന്നുണ്ടായിരുന്നെങ്കിൽ, അവരുടെ വാതിൽക്കൽ ചെന്ന് മുട്ടുമായിരുന്നു.

പരിഭാഷാ തന്ത്രങ്ങൾ

ആളുകൾക്ക് ബൈബിളിൽ ഉള്ള ഒരു പ്രതീകാത്മക പ്രവർത്തി എന്താണ് പ്രതിനിധീകരിക്കുന്നതെന്നു സ്പഷ്ടമായി മനസ്സിലാകും എന്നുണ്ടെങ്കിൽ അവയെ ഉപയോഗിക്കുക.അല്ലെങ്കിൽ, അവയെ തർജ്ജിമ ചെയ്യുവാനുള്ള ചില തന്ത്രങ്ങൾ താഴെ കൊടുത്തിരിക്കുന്നു:

  1. ഒരു വ്യക്തി എന്താണ് ചെയ്തതെന്നും എന്തിനാണ് അത് ചെയ്തതെന്നും പറയുക.
  2. ഒരു വ്യക്തി എന്താണ് ചെയ്തതെന്ന് പറയാതെ, പക്ഷെ അയാൾ അതിനാൽ എന്താണ് ഉദ്ദേശിച്ചതെന്ന് പറയുക.
  3. നിങ്ങളുടെ സംസ്കാരത്തിൽ നിന്നും അതെ അർഥം വരുന്ന ഒരു പ്രവർത്തി ഉപയോഗിക്കുക. ഇത് കവിതകളിലും, ഉപമകളിലും,പ്രഭാഷണങ്ങളിലും മാത്രമേ ചെയ്യാവു. ഒരു വ്യക്തി ഒരു പ്രത്യേക പ്രവർത്തി ചെയ്തു എന്ന സാഹചര്യത്തിൽ ഇത് പ്രയോഗിക്കരുത്.

പ്രയോഗക്ഷമമായ വിവര്‍ത്തന തന്ത്രങ്ങളുടെ ഉദാഹരണങ്ങൾ

  1. ഒരു വ്യക്തി എന്താണ് ചെയ്തതെന്നും എന്തിനാണ് അത് ചെയ്തതെന്നും പറയുക.
  • ** യായിറോസ് എന്നു പേരുള്ളോരു മനുഷ്യൻ വന്നു യേശുവിന്‍റെ കാല്ക്കൽ വീണു. ** (ലൂക്കോസ് 8:41 ULT)
  • യായീറൊസ് യേശുവിന്‍റെ കാൽക്കൽ വീണു തന്‍റെ അതിയായ ബഹുമാനം കാഴ്ചവച്ചു .
    • ** ഇതാ,ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു;** (വെളിപ്പാട്

3:20 ULT)

  • നോക്കൂ, ഞാൻ വാതിൽക്കൽ നിൽക്കുകയും അതിൽ മുട്ടുകയും ചെയ്യുന്നു, എന്നെ അകത്തേക്ക് സ്വീകരിക്കുവാന്‍ ആവശ്യപ്പെടുന്നു.
  1. ഒരു വ്യക്തി എന്താണ് ചെയ്തതെന്ന് പറയരുത്, പക്ഷെ അയാൾ അതിനാൽ എന്താണ് ഉദ്ദേശിച്ചതെന്ന് പറയുക.
  • ** യേശുവിന്‍റെ പാദങ്ങളിൽ യായീറൊസ് വീണു. ** (ലൂക്കോസ്

8:41)

  • യായീറൊസ് യേശുവിനോട് അതിയായ ബഹുമാനം കാഴ്ചവച്ചു .
  • ** ഇതാ,ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു;** (വെളിപ്പാട് 3:20)
  • ഞാൻ വാതിൽക്കൽ വന്നു എന്നെ സ്വീകരിക്കുവാന്‍ നിങ്ങളോടു ആവശ്യപ്പെടും

നിങ്ങളുടെ സംസ്കാരത്തിൽ നിന്നും അതെ അർഥം വരുന്ന ഒരു പ്രവർത്തി ഉപയോഗിക്കുക.

  • ** യേശുവിന്‍റെ പാദങ്ങളിൽ യായീറൊസ് വീണു. ** (ലൂക്കോസ്

8:41 ULT) -ഇത് യായീറൊസ് ശരിക്ക് ചെയ്ത പ്രവർത്തിയായതിനാൽ, ഇത് നമ്മുടെ സംസ്കാരത്തിലുള്ള മറ്റൊരു പ്രവർത്തിയുമായി പകരംവയ്ക്കാന്‍ കഴിയില്ല.

  • ഇതാ, ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു; (വെളിപ്പാട് 3:20 ULT) - യേശു ശരിക്കുമുള്ള ഒരു വാതിലിനു മുമ്പിൽ പോയി നിന്നില്ല. പക്ഷെ, തനിക്കു ജനങ്ങളുമായി എന്ത് തരത്തിലുളള ബന്ധമാണ് വേണ്ടതെന്നു പരാമര്‍ശിക്കുകയിരുന്നു ഇവിടെ. അതിനാൽ, കണ്ഠം ശുദ്ധിയാക്കുന്നതു നിങ്ങളുടെ സംസ്കാരത്തിൽ മാന്യമായി ഒരാളുടെ വീട്ടിലേക്കു കയറി ചെല്ലുവാനുള്ള അനുവാദമായി കരുതാമെങ്കിൽ, അത് ഉപയോഗിക്കാവുന്നതാണ്.
  • നോക്കു , ഞാൻ നിങ്ങളുടെ വാതിൽക്കൽ വന്നു എന്റെ കണ്ഠം ശുദ്ധിയാക്കും.