ml_ta/translate/translate-retell/01.md

5.6 KiB

അർത്ഥം വീണ്ടും എങ്ങനെ പറയും

താഴെ പറയുന്നത് ക്രമാതീതമായി തരം തിരിച്ച ചില നടപടികളാണ്. ഈ നടപടികളുടെ ലക്‌ഷ്യം എന്നത് വിവര്‍ത്തകന് ലളിതവും, സൂക്ഷ്മവും, സ്വാഭാവികവുമായ ഒരു വിവര്‍ത്തനം രൂപപ്പെടുത്തിയെടുക്കുവാൻ സഹായിക്കുക എന്നതാണ്. വിവര്‍ത്തകൻ വരുത്തുന്ന ഒരു സാധാരണ അബദ്ധമെന്നത് വിവര്‍ത്തനം ചെയ്യുന്ന ഭാഷയിൽ ഉള്ള സ്വാഭാവിക വ്യാകരണ രൂപങ്ങൾ ഉപയോഗിക്കുവാൻ മടിക്കുന്നത് വഴി ഉചിതമായ വിവര്‍ത്തനങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നു എന്നതാണ്. താഴെ പറഞ്ഞിരിക്കുന്ന നടപടികൾ അവരെ കുറെ കൂടി സ്വാഭാവികവും, എളുപ്പത്തിൽ മനസ്സിലാക്കുവാൻ സാധിക്കുന്നതുമായ വിവര്‍ത്തനങ്ങൾ സൃഷ്ടിക്കുവാൻ സഹായിക്കും.

  1. നിങ്ങൾ തിരഞ്ഞെടുത്ത ഉറവിട ഭാഷയിൽ നിന്നുള്ള രചന ശകലം മുഴുവനായും വായിക്കുക. ഈ രചന ശകലം ഒരു ഖണ്ഡികയോ, ഒരു കഥയിൽ നടന്ന സംഭവമോ, ഒരു ഭാഗമോ (ബൈബിളിലെ ഒരു തലക്കെട്ട് മുതൽ അടുത്ത തലക്കെട്ട് വരെ) ഒക്കെ ആവാം. ബുദ്ധിമുട്ടുള്ള ഒരു ശകലത്തിൽ ചിലപ്പോൾ ഒന്നോ രണ്ടോ വചനങ്ങൾ മാത്രമേ ഉണ്ടായുള്ളൂ എന്നും വരാം.
  2. ഇതിനു ശേഷം ഉറവിട ഭാഷയിലുള്ള രചന ശകലം നോക്കാതെ; അതിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്നു നിങ്ങൾ വിവര്‍ത്തനം ചെയ്യുന്ന ഭാഷയിൽ പറയുക. ഇടയ്ക്കിടെ ഉള്ള ചില ഭാഗങ്ങൾ നിങ്ങൾ വിട്ടു പോയേക്കാം, എങ്കിലും നിങ്ങള്ക്ക് തുടക്കം മുതൽ അവസാനം വരെ ഓർമയുള്ള ഭാഗങ്ങൾ ഓർത്തു പറയുക.
  3. ഇനി വീണ്ടും ഉറവിട ഭാഷയിലുള്ള രചന ശകലം നോക്കികൊണ്ട്‌ ഇത് നിങ്ങളുടെ വിവര്‍ത്തന ഭാഷയിൽ പറയുക.
  4. വീണ്ടും ഉറവിട ഭാഷയിലുള്ള രചന ശകലം നോക്കികൊണ്ട്‌ , നിങ്ങൾ മുൻപ് പറയാൻ വിട്ടു പോയ ഭാഗങ്ങൾ മാത്രം ഓർമയിൽ നിന്നും കേന്ദ്രീകരിച്ചു , നിങ്ങളുടെ വിവര്‍ത്തന ഭാഷയിൽ പറയുക.
  5. ആ മുഴുവൻ രചന ശകലവും നിങ്ങളുടെ ഓർമയിൽ നിന്ന് നിങ്ങൾ പറഞ്ഞത് പോലെ തന്നെ എഴുതുക.
  6. ഇത് മുഴുവൻ എഴുതി കഴിഞ്ഞു ഉറവിട ഭാഷയിലെ രചന ശകലത്തിൽ , നിങ്ങൾ വിട്ടു പോയ എന്തെങ്കിലും അംശമുണ്ടോ എന്ന് നോക്കുക. അത്തരം വിവരങ്ങൾ അതിനു ഏറ്റുവും അനുയോജ്യമായ ഇടത്ത് കൂട്ടി ചേർക്കുക.
  7. നിങ്ങൾക്കു ഉറവിട ഭാഷയിൽ മനസ്സിലാകാത്ത ഏതെങ്കിലും ഭാഗമുണ്ടെങ്കിൽ, ആ ഭാഗം നിങ്ങളുടെ തർജ്ജിമയിൽ '[not understood]' എന്ന് അടയാളപ്പെടുത്തി, തുടർന്നുള്ള ഭാഗങ്ങൾ എഴുതുക.
  8. ഇനി നിങ്ങൾ എഴുതിയത് മുഴുവൻ വായിച്ചു നോക്കുക. നിങ്ങൾ എഴുതിയതെല്ലാം നിങ്ങള്ക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ടോ എന്ന് വിലയിരുത്തുക. മെച്ചപ്പെടുത്തേണ്ട ഭാഗങ്ങൾ ശരിയാക്കിയെടുക്കുക.
  9. അടുത്ത ശകലത്തിലേക്കു കടക്കുക. അത് ഉറവിട ഭാഷയിൽ വായിക്കുക. വീണ്ടും മേല്പറഞ്ഞ നടപടികൾ 2 മുതൽ 8 വരെ ആവർത്തിക്കുക.
  • കടപ്പാട്: Used by permission, © 2013, SIL International, Sharing Our Native Culture, p. 59.*