ml_ta/translate/translate-problem/01.md

8.3 KiB

ശൈലി കളുടെ അർത്ഥം മാറ്റുന്നു

പദാനുപദമായ വിവര്‍ത്തനം മൂല ഗ്രന്ഥത്തിന്‍റെ ശൈലി അതെ പടി വിവിര്‍ത്തന ലേഖനത്തിൽ നിലനിര്‍ത്തുന്നു. ചില വിവര്‍ത്തകർക്കു ഈ മാതൃക തുടരുവാൻ താല്പര്യമുണ്ടാകും, കാരണം നമ്മൾ മുൻപ് കണ്ട "ശൈലിയുടെ പ്രാധാന്യം", എന്ന പാഠത്തിൽ, ഒരു ലേഖനത്തിന്‍റെ ശൈലി അതിന്‍റെ അർത്ഥത്തെ തീരുമാനിക്കുന്നു എന്ന് കണ്ടു. എന്നാൽ, നമ്മൾ ഓർക്കേണ്ട ഒരു വസ്തുത എന്തെന്നാൽ വ്യത്യസ്ത സംസ്കാരത്തിൽ ശൈലിയുടെ അർത്ഥവും വ്യത്യസ്തമായി മനസ്സിലാക്കപ്പെടുന്നു. അതിനാൽ തന്നെ യഥാർത്ഥ ശൈലി നിലനിർത്തിയത് കൊണ്ട് അർത്ഥ വ്യത്യാസം നടക്കാതിരിക്കുന്നില്ല. അർഥം മാറാതെ സംരക്ഷിക്കുവാനുള്ള ഏക മാർഗ്ഗം എന്നത് യഥാർത്ഥ ശൈലിയിൽ മാറ്റം വരുത്തി , പഴയ സംസ്കാരത്തിൽ പഴയ ശൈലി എന്ത് അർത്ഥമാണോ നൽകിയത് , അത് പുതിയ സംസ്കാരത്തിൽ പുതിയ ശൈലിയില്‍ ശ്രമിക്കുകകയാണ്.

വ്യത്യസ്ത ഭാഷകൾ വാക്കുകളുടെയും വാക്യങ്ങളുടെയും വ്യത്യസ്ത ക്രമം ഉപയോഗിക്കുന്നു

വിവര്‍ത്തനത്തിൽ മൂല ഗ്രന്ഥത്തിലെ വാക്കുകളുടെ ക്രമം ആണ് ഉപയോഗിക്കുന്നതെങ്കിൽ ,നിങ്ങളുടെ ഭാഷക്കാർക്കു ചിലപ്പോൾ അത് മനസ്സിലാക്കുക എന്നത് അസാധ്യമായിരിക്കും. അതിനാൽ നിങ്ങളുടെ ഭാഷയിൽ സ്വാഭാവികമായൊരു വാക്കു ക്രമീകരണം ഉപയോഗിക്കുക. അത് വഴി നിങ്ങളുടെ ഭാഷക്കാർക്കു ആ ലേഖനത്തിന്‍റെ അർഥം മനസ്സിലാക്കുവാൻ സാധിക്കും.

വ്യത്യസ്ത ഭാഷകൾ വ്യത്യസ്ത തത്വങ്ങളും പ്രയോഗങ്ങളും ഉപയോഗിക്കുന്നു

എല്ലാ ഭാഷയ്ക്കു അതിന്‍റെതായ പഴഞ്ചൊല്ലുകളും ഭാവങ്ങളും ഒക്കെ ഉണ്ടാകും, ചില വികാരങ്ങൾ പ്രതിനിധീകരിക്കുന്ന വാക്കുകളോ ശബ്ദങ്ങളോ ഒക്കെ പോലെ. ഇവയുടെ അർഥം ഒക്കെ നന്നായി അവതരിപ്പിക്കാൻ നിങ്ങളുടെ ഭാഷയിലെ തുല്യമായ പഴഞ്ചൊല്ലുകളോ ഭാവങ്ങളോ ഉപയോഗിക്കേണ്ടതാണ്. ഇവയൊക്കെ പദാനുപദമായി വിവര്‍ത്തനം ചെയ്‌താൽ ആ പഴഞ്ചൊല്ലിനോ ഭാവത്തിനോ തെറ്റായ വ്യാഖ്യാനങ്ങളാവവും നിങ്ങളുടെ ഭാഷയിൽ ലഭിക്കുക.

ചില പദങ്ങൾ മറ്റു സംസ്കാരങ്ങളിൽ തുല്യമല്ല

ബൈബിളിൽ ഇക്കാലത്തു ഉപയോഗത്തിൽ ഇല്ലാത്ത ഒരുപാടു വസ്തുക്കളുടെ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ചില പുരാതനമായ അളവ് ഭാരങ്ങൾ (stadia, cubit), (പണം denarius, stater), അളവുകൾ (hin, ephah). ബൈബിൾ വചനങ്ങളിൽ ചില മൃഗങ്ങളും ലോകത്തിന്‍റെ ചില ഭാഗത്തു അറിയുന്നവ ആയിരിക്കില്ല (fox, camel).ചില സംസ്കാരങ്ങളിൽ അറിയാത്ത പദങ്ങലും ഉണ്ടായേക്കാം (snow, circumcision). ഇതിനെല്ലാം സമാനമായ വാക്കുകൾ വച്ച് എല്ലാ സന്ദര്‍ഭങ്ങളിലും എഴുതുവാൻ സാധിക്കില്ല. അതിനാൽ ഇവയുടെ യഥാർത്ഥ അർഥം പകർന്നു നൽകുവാൻ വിവര്‍ത്തകൻ മറ്റൊരു വഴി കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.

ബൈബിൾ മനസിലാക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നു

അവ മറ്റുള്ളവർക്ക് മനസ്സിലാക്കുവാൻ വേണ്ടി എഴുതപ്പെട്ടതാണെന്നു വേദപുസ്തകത്തിന്‍റെ പ്രമാണത്തിൽ നിന്ന് തന്നെ മനസ്സിലാകും. ബൈബിൾ മൂന്ന് ഭാഷയിൽ എഴുതപ്പെട്ടത് തന്നെ ദൈവത്തിന്‍റെ ജനം അന്ന് മൂന്ന് ഭാഷകൾ സംസാരിച്ചിരുന്നതു കൊണ്ടാണ്. യെഹൂതർ തങ്ങളുടെ പ്രവാസത്തിനു ശേഷം തിരികെ വന്നപ്പോൾ ഹീബ്രു ഭാഷ മറന്നു പോയിരുന്നു. അതിനാൽ പുരോഹിതർ പഴയ നിയമത്തെ അരമൈക്‌ ഭാഷയിലേക്കു അവർക്കു മനസിലാക്കുവാൻ വേണ്ടി തർജ്ജിമ ചെയ്തു. (നെഹെമ്യാവ്. 8:8). പിന്നീട് പുതിയ നിയമം എഴുതിയപ്പോൾ അത് സാധാരണയായി സംസാരിച്ചു വന്ന കോയിൻ ഗ്രീക്കിലാണ് എഴുതപ്പെട്ടത്. കാരണം അക്കാലത്തു ജനം കൂടുതലായി ഉപയോഗിച്ചിരുന്ന ഭാഷ ഹീബ്രുവിനും, അരമൈക്കിനും, പ്രാചീനമായ ഗ്രീക്കിനും പകരം അതായിരുന്നു. മറ്റു ഭാഷകളിൽ എഴുതിയിരുന്നെങ്കിൽ സാധാരണ മനുഷ്യർക്ക് അത് മനസ്സിലാക്കുവാൻ ബുദ്ധിമുട്ടായേനെ.

ഇതും മറ്റു കാരണങ്ങളും കാട്ടി തരുന്നത് ദൈവത്തിന് തന്‍റെ വചനങ്ങൾ ജനങ്ങൾ മനസ്സിലാക്കണമെന്ന് ആഗ്രഹമുണ്ടെന്നാണ്. അതിനാൽ ബൈബിളിന്‍റെ അർത്ഥമാണ് അതിന്‍റെ ശൈലിയല്ല ദൈവത്തിനു വേണ്ടി നമ്മൾ വിവര്‍ത്തനം ചെയ്യേണ്ടത്. തിരുവെഴുത്തുക ളുടെ അർത്ഥമാണ് അതിന്‍റെ ശൈലിയെക്കാൾ പ്രാധാന്യമര്‍ഹിക്കുന്നത്.