ml_ta/translate/translate-original/01.md

7.1 KiB

മൂല ഭാഷയിലെ രചനയാണ് ഏറ്റവും കൃത്യമായത്

** നിർവചനം ** - ഒരു ബൈബിൾ ഭാഗം ആദ്യം എഴുതപ്പെട്ട ഭാഷയാണ് മൂല ഭാഷ.

** വിവരണം ** - പുതിയ നിയമത്തിന്‍റെ മൂലഭാഷ ഗ്രീക്ക് ആണ്. പഴയനിയമം ഭൂരിഭാഗത്തിന്‍റെയും മൂലഭാഷ എബ്രായ ഭാഷയാണ്. എന്നിരുന്നാലും, ദാനിയേലിന്‍റെയും എസ്രയുടെയും ചില ഭാഗങ്ങളുടെ മൂലഭാഷ അരാമിക് ആണ്. മൂലഭാഷയില്‍ നിന്നാണ് ഒരു ഭാഗം ഏറ്റവും കൃത്യമായ വിവർത്തനം ചെയ്യപ്പെടുന്നത്.

വിവർത്തനം നടത്തുന്നതിനു ആശ്രയിക്കുന്ന ഭാഷയാണ് ഉറവിട ഭാഷ. ഒരു വിവർത്തകൻ മൂലഭാഷയിൽ നിന്ന് ബൈബിൾ വിവർത്തനം ചെയ്യുകയാണെങ്കിൽ, മൂല ഭാഷയും അദ്ദേഹത്തിന്‍റെ വിവർത്തനത്തിനുള്ള ഉറവിടഭാഷയും ഒന്നുതന്നെയാണ്. എന്നിരുന്നാലും, മൂലഭാഷകള്‍ പഠിക്കാൻ വർഷങ്ങളോളം ചെലവഴിച്ച ആളുകൾക്ക് മാത്രമേ അവ മനസ്സിലാകൂ, അവ ഒരു ഉറവിട ഭാഷയായി ഉപയോഗിക്കാനും കഴിയുകയുള്ളൂ. ഇക്കാരണത്താൽ, മിക്ക വിവർത്തകരും വിശാലമായ ആശയവിനിമയ ഭാഷയിലേക്ക് വിവർത്തനം ചെയ്ത ബൈബിളുകളെ ഉറവിട ഭാഷാ പാഠമായി ഉപയോഗിക്കുന്നു.

ഒരു പൊതുഭാഷയില്‍ നിന്നാണ് നിങ്ങൾ വിവർത്തനം ചെയ്യുന്നതെങ്കിൽ, മൂല ഭാഷകൾ പഠിച്ച ഒരാളില്‍ നിന്നും ഉദ്ദിഷ്ടഭാഷാ വിവർത്തനത്തിലെ അർത്ഥത്തെ മൂലഭാഷയിലെ അർത്ഥവുമായി താരതമ്യപ്പെടുത്തി അർത്ഥം ഒന്നുതന്നെയാണെന്ന് ഉറപ്പാക്കുന്നത് നല്ലതാണ്. ഉദ്ദിഷ്ടഭാഷാ വിവർത്തനത്തിന്‍റെ അർത്ഥം കൃത്യമാണെന്ന് ഉറപ്പാക്കാനുള്ള മറ്റൊരു മാർഗ്ഗം, മൂലഭാഷകൾ അറിയുന്ന ആളുകൾ എഴുതിയ വിവർത്തനസഹായികളുടെ സഹായത്തോടെ നിങ്ങളുടെ വിവർത്തനം പരിശോധിക്കുക എന്നതാണ്. ഇവയിൽ ബൈബിൾ വ്യാഖ്യാനങ്ങളും നിഘണ്ടുക്കളും, അണ്‍ഫോള്‍ഡിംഗ് വേഡ് ട്രാന്‍സ്ലേഷന്‍ നോട്ട്സ്, വിവർത്തന പദങ്ങളുടെ നിർവചനങ്ങൾ, വിവർത്തന ചോദ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ഉറവിട ഭാഷയിലെ രചന കൃത്യമായിരിക്കണമെന്നില്ല

വിവർത്തകന് മൂലഭാഷ മനസ്സിലായില്ലെങ്കിൽ, ഒരു പൊതുഭാഷ ഒരു ഉറവിടഭാഷയായി ഉപയോഗിക്കേണ്ടതുണ്ട്. മൂലഭാഷയിൽ നിന്ന് എത്ര ശ്രദ്ധാപൂർവ്വം വിവർത്തനം ചെയ്യപ്പെട്ടു എന്നതിനെ ആശ്രയിച്ച് ഉറവിടത്തിലെ അർത്ഥം ശരിയായിരിക്കാം. എന്നാൽ ഇത് എപ്പോഴും ഒരു വിവർത്തനമാണ്, അതിനാൽ ഇത് മൂലകൃതിയില്‍ നിന്ന് ഒരുപടി അകലെയാണ്, മാത്രമല്ല അത് ഒട്ടും സമാനമവുല്ല. ചില സാഹചര്യങ്ങളിൽ, ഉറവിടം മൂലകൃതിക്ക് പകരം മറ്റൊരു ഉറവിടത്തിൽ നിന്നാവാം വിവർത്തനം ചെയ്‌തിരിക്കുക, ഇത് മൂലഗ്രന്ഥത്തില്‍ നിന്ന് രണ്ട് പടി അകലെനിര്‍ത്തുന്നു.

ചുവടെയുള്ള ഉദാഹരണം പരിഗണിക്കുക. ഒരു പുതിയ ഉദ്ദിഷ്ടഭാഷാ വിവർത്തനത്തിന്‍റെ ഉറവിടമായി ഒരു വിവർത്തകൻ ഒരു സ്വാഹിലി പുതിയ നിയമം ഉപയോഗിക്കുന്നു. എന്നിരുന്നാലും, അദ്ദേഹം ഉപയോഗിക്കുന്ന പ്രത്യേക സ്വാഹിലി ബൈബിൾ പതിപ്പ് യഥാർത്ഥത്തിൽ ഇംഗ്ലീഷിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ടതാണ് - ഗ്രീക്കിൽ നിന്ന് നേരിട്ട് അല്ല (എൻ‌ടിയുടെ യഥാർത്ഥ ഭാഷ). അതിനാൽ വിവർത്തന ചങ്ങലയില്‍ ചില അർത്ഥങ്ങൾ മൂലഭാഷയില്‍ നിന്ന് ഉറവിട ഭാഷകളിലേക്ക് മാറിയിരിക്കന്‍ സാധ്യതയുണ്ട്.

!

വിവർത്തനം കഴിയുന്നത്ര കൃത്യമാണെന്ന് ഉറപ്പുവരുത്താനുള്ള ഏക മാർഗം പുതിയ വിവർത്തനത്തെ യഥാർത്ഥ ഭാഷകളുമായി താരതമ്യം ചെയ്യുക എന്നതാണ്. ഇത് സാധ്യമല്ലാത്തയിടത്ത്, യഥാർത്ഥ ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്ത മറ്റ് ബൈബിൾ വിവർത്തനങ്ങൾക്കൊപ്പം ഉറവിട ഗ്രന്ഥമായി യുഎൽടി ഉപയോഗിക്കുക.