ml_ta/translate/translate-numbers/01.md

77 lines
13 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

### വിവരണം
ബൈബിളിൽ പല അക്കങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ചിലതു വാക്കുകളായി എഴുതും , "അഞ്ചു" അല്ലെങ്കിൽ അക്കങ്ങളായി എഴുത്തും,"5 "പോലെ. ചില സംഖ്യകൾ വളരെ വലുതാണ് ,"ഇരുനൂറു"(200),"ഇരുപത്തി രണ്ടായിരം" (22,000) അഥവാ "നൂറു ദശലക്ഷം"(100,000,000). ചില ഭാഷകളിൽ എല്ലാ അക്കങ്ങൾക്കും വാക്കുക്കളുണ്ടാവില്ല. വിവര്‍ത്തകന് അവയെ വാക്കുകളായി എഴുതണമോ അക്കങ്ങളായി എഴുതണമോ എന്ന് തീരുമാനിക്കാം.
ചില സംഖ്യകൾ കൃത്യവും ചിലതു വട്ടക്കണക്കാക്കുന്നവയുമാണ്.
>ഹാഗാർ അബ്രാമിനു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്<u>എൺപത്തിയാറ്<u> വയസ്സായിരുന്നു. (ഉല്പത്തി 16:16 ULT)
എൺപത്താറു എന്നത് കൃത്യമായൊരു അക്കമാണ്.
>>അന്ന് ഏകദേശം<u>മൂവായിരം (3,000)</u> പേർ വീണു. (പുറപ്പാട് 32:28 ULT)
ഇവിടെ മൂവായിരം എന്നത് ഒരു വട്ടകണക്കാക്കിയ അക്കമാണ്. അതിൽ നിന്നും കുറച്ചു കൂടുതലോ കുറച്ചു കുറവോ ആയിരുന്നിരിക്കാം ശരിയായ സംഖ്യ. ഇവിടെ "ഏകദേശം" എന്ന പദം അതൊരു കൃത്യമായ അക്കമല്ല എന്ന് പറയുവാൻ സഹായിക്കുന്നു.
** ഇത് ഒരു വിവർത്തന പ്രശ്നമാണെന്ന് തീർച്ചയാണ്**: പല ഭാഷകൾക്കും ഈ സംഘ്യകൾക്കൊത്ത വാക്കുകൾ ഇല്ല.
#### പരിഭാഷാ തത്വങ്ങൾ
* കൃത്യമായ സംഖ്യകൾ കഴിവതും സൂക്ഷ്മവും കൃത്യവുമായി വിവര്‍ത്തനം ചെയ്യണം.
* വട്ടക്കണക്കാക്കുന്ന സംഖ്യകൾ സാമാന്യം അടുത്ത സംഖ്യകളായി വിവര്‍ത്തനം ചെയ്യാം.
### ബൈബിളിന്‍റെ ദൃഷ്ടാന്തങ്ങൾ
> യാരെദിന് 162 വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു. ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് <u>എണ്ണൂറു</u> വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. യാരെദിന്‍റെ ആയുഷ്കാലം ആകെ<u> 962</u>വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു. (ഉല്പത്തി 5:18-20 ULT)
162,എണ്ണൂറ് ,962 തുടങ്ങിയ അക്കങ്ങൾ കൃത്യമായ സംഖ്യകളാണ്. അവ ഈ അക്കങ്ങളുടെ അടുത്ത് നിൽക്കുന്ന രീതിയിൽ തന്നെ വിവര്‍ത്തനം ചെയ്യണം.
>“സഹോദരീ, നീ <u> ആയിരം പതിനായിരങ്ങളുടെ</u> അമ്മയായി തീരുക; (ഉല്പത്തി 24:60 ULT)
ഇതൊരു വട്ടാകണക്കാക്കിയ സംഖ്യയാണ്.കൃത്യമായി എത്ര സന്തതികൾ അവൾക്കു ഉണ്ടാകണമെന്ന് പറയുന്നില്ല, പക്ഷെ അതൊരു വലിയ സംഖ്യആവണമെന്നു മാത്രമേ പരാമർശിക്കുന്നുള്ളു.
### പരിഭാഷാ തന്ത്രങ്ങൾ
1. സംഖ്യകൾ അക്കങ്ങൾ ഉപയോഗിച്ച് എഴുതുക
1. സംഖ്യകൾ നിങ്ങളുടെ ഭാഷയിലെ വാക്കുകളോ ഗേറ്റ് വേ ഭാഷയിലെ വാക്കുകളോ ഉപയോഗിച്ച് എഴുതുക
1. സംഖ്യകൾ വാക്കുകൾ ഉപയോഗിച്ച് എഴുതുക, അതിനു ശേഷം അക്കങ്ങളെ ബ്രാക്കറ്റുകളിൽ ഇടുക
1. വലിയ സംഖ്യകൾക്കു വാക്കുകൾ കൂട്ടി യോജിപ്പിക്കുക.
1. വളരെ സാധാരണമായ വാക്യങ്ങൾ ഉപയോഗിച്ച് വളരെ വലിയ വട്ടാകണക്കാക്കുന്ന സംഖ്യകളെ എഴുതുക.അതിനു ശേഷം അക്കങ്ങളിൽ അവ ബ്രാക്കറ്റിനുളിൽ എഴുതുക.
### പ്രയോഗക്ഷമമായ പരിഭാഷാ തന്ത്രങ്ങളുടെ ഉദാഹരണങ്ങൾ
ഈ വചനം ഉപയോഗിച്ച് നമുക്ക് ഉദാഹരണങ്ങൾ മനസ്സിലാക്കാം:
> ഇതാ, ഞാൻ എന്‍റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിനായി <u>ഒരു ലക്ഷം</u> താലന്ത് പൊന്നും <u>പത്തുലക്ഷം</u>താലന്ത് വെള്ളിയും ആർക്കും അളക്കാനാവാത്ത വിധം താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലും കൂടെ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു; (1 ദിനവൃത്താന്തം 22:14 ULT)
1. സംഖ്യകൾ അക്കങ്ങൾ ഉപയോഗിച്ച് എഴുതുക
* ഇതാ, ഞാൻ എന്റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിന്നായി <u>100,000</u> താലന്ത് പൊന്നും <u>1,000,000 </u> താലന്ത് വെള്ളിയും വലിയ അളവുകളിൽ വെങ്കലവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ട്.
1. സംഖ്യകൾ നിങ്ങളുടെ ഭാഷയിലെ വാക്കുകളോ ഗേറ്റ് വേ ഭാഷയിലെ വാക്കുകളോ ഉപയോഗിച്ച് എഴുതുക.
* ഇതാ, ഞാൻ എന്‍റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിന്നായി <u>ഒരു ലക്ഷം </u> താലന്ത് പൊന്നും <u>പത്തു ലക്ഷം </u> താലന്ത് വെള്ളിയും വലിയ അളവുകളിൽ വെങ്കലവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ട്.
1. സംഖ്യകൾ വാക്കുകൾ ഉപയോഗിച്ച് എഴുതുക, അതിനു ശേഷം അക്കങ്ങളെ ബ്രാക്കറ്റുകളിൽ ഇടുക
* ഇതാ, ഞാൻ എന്‍റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിന്നായി <u>ഒരു ലക്ഷം(100,000) </u> താലന്ത് പൊന്നും <u>പത്തു ലക്ഷം(1,000,000) </u> താലന്ത് വെള്ളിയും വലിയ അളവുകളിൽ വെങ്കലവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ട്.
1. വലിയ സംഘ്യകൾക്കു വാക്കുകൾ കൂട്ടി യോജിപ്പിക്കുക.
* ഇതാ, ഞാൻ എന്‍റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിന്നായി <u>ഒരു നൂറായിരം </u> താലന്ത് പൊന്നും <u> ആയിരം ആയിരം </u> താലന്ത് വെള്ളിയും വലിയ അളവുകളിൽ വെങ്കലവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ട്.
1. വളരെ സാധാരണമായ വാക്യങ്ങൾ ഉപയോഗിച്ച് വളരെ വലിയ വട്ടകണക്കാക്കുന്ന സംഖ്യകളെ എഴുതുക.അതിനു ശേഷം അക്കങ്ങളിൽ അവ ബ്രാക്കറ്റിനുള്ളിൽ എഴുതുക.
* ഇതാ, ഞാൻ എന്‍റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിന്നായി <u>വലിയ തോതിൽ (100,000 താലന്ത് ) </u> പൊന്നും <u>അതിന്‍റെ പത്തിരട്ടി(1,000,000 താലന്ത് ) </u> വെള്ളിയും വലിയ അളവുകളിൽ വെങ്കലവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ട്
#### സ്ഥിരത
നിങ്ങളുടെ വിവര്‍ത്തനത്തിൽ സ്ഥിരതയുണ്ടാകണം. സംഖ്യകൾ അക്കങ്ങൾ ഉപയോഗിച്ചാണോ വാക്കുകൾ ഉപയോഗിച്ചാണോ വിവര്‍ത്തനം ചെയ്യുന്നതെന്നു തീരുമാനിക്കണം. സ്ഥിരതയുണ്ടാകാൻ പല വഴികളുണ്ട്:
* എപ്പോഴും സംഖ്യകൾ വാക്കുകൾ ഉപയോഗിച്ച് എഴുതുക (ചിലപ്പോൾ വലിയ വാക്കുകൾ ഉപയോഗിക്കേണ്ടി വന്നേക്കാം)
* എപ്പോഴും സംഖ്യകൾ അക്കങ്ങൾ ഉപയോഗിച്ച് എഴുതുക
* നിങ്ങളുടെ ഭാഷയിൽ വാക്കുകൾ ഉള്ള സംഖ്യകൾ വാക്കുകൾ ഉപയോഗിച്ചും അല്ലാത്തവ അക്കങ്ങൾ ഉപയോഗിച്ചും എഴുതുക.
* ചെറിയ സംഖ്യകൾക്കു വാക്കുകളും വലിയ സംഖ്യകൾക്കു അക്കങ്ങളും ഉപയോഗിക്കുക.
* കുറച്ചു വാക്കുകൾ മാത്രം വേണ്ടുന്ന സംഖ്യകൾ വാക്കുകളാലും കുറെ വാക്കുകൾ വേണ്ടുന്ന സംഖ്യകൾ അക്കങ്ങളായും എഴുതുക.
* വാക്കുകൾ ഉപയോഗിച്ച് സംഖ്യകൾ എഴുതുക. പിന്നീട് ബ്രാക്കറ്റിൽ അക്കങ്ങൾ നൽകുക
#### ULT,  UST എന്നിവയിലെ വ്യവസ്ഥ
ഒന്നോ രണ്ടോ വാക്കുകൾ (ഒമ്പത്, പതിനാറ്, മുന്നൂറ്) മാത്രമുള്ള സംഖ്യകൾക്കായി * അൺ‌ഫോൾ‌ഡിംഗ് വേഡ് ലിറ്ററൽ ടെക്സ്റ്റ് * (ULT), * അൺ‌ഫോൾ‌ഡിംഗ് വേഡ് സിം‌പ്ലിഫൈഡ് ടെക്സ്റ്റ് * (UST) എന്നിവ ഉപയോഗിക്കുന്നു. രണ്ടിൽ കൂടുതൽ പദങ്ങളുള്ള അക്കങ്ങൾക്ക് അവർ അക്കങ്ങൾ ഉപയോഗിക്കുന്നു ("നൂറ്റി മുപ്പത്" എന്നതിന് പകരം "130" എന്ന അക്കങ്ങൾ).
> ആദാമിന് <u>130</u> വയസ്സായപ്പോൾ അവൻ തന്‍റെ സാദൃശ്യത്തിലും ഛായയിലും ഒരു മകന് ജന്മം നൽകി; അവന് ശേത്ത് എന്നു പേരിട്ടു. ശേത്തിനു ജന്മം നൽകിയശേഷം ആദാം <u>800</u> വർഷം ജീവിച്ചിരുന്നു; അവന് പുത്രന്മാരും പുത്രിമാരും ഉണ്ടായി.  ആദാമിന്‍റെ ആയുഷ്കാലം ആകെ <u>930 </u> വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു. (ഉല്പത്തി 5:3-5 ULT)