ml_ta/translate/translate-more/01.md

9.4 KiB

വിവര്‍ത്തനത്തെ എന്നത് രണ്ടു ഭാഷകള്‍ക്കിടയിൽ നിർവഹിക്കുന്ന ഒരു പ്രക്രിയയാണ്. അതിനു മൂല ഭാഷയിലുള്ള എഴുത്തുകാരനോ പ്രാസംഗികനോ യഥാർത്ഥ സദസ്സിനു മുന്നിൽ പറയുവാൻ ആഗ്രഹിച്ചതെന്തോ, അതിന്‍റെ അർഥം മനസ്സിലാക്കി വിവര്‍ത്തനം ചെയ്യുന്ന ഭാഷയിലെ സദസ്സിനു അതെ അർത്ഥത്തിൽ മനസ്സിലാകുവെന്നോളം വിവര്‍ത്തനം ചെയ്യുവാൻ കഴിയുന്ന ഒരു വ്യക്തിയെ ആവിശ്യമാണ്.

ജനങ്ങൾ എന്തിനാണ് പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നത്?

വിവര്‍ത്തകർക്കു പലപ്പോഴും തങ്ങളുടെ ജോലി ചെയ്യുവാൻ പല കാരണങ്ങളുണ്ടാകും. കാരണങ്ങൾ അവർ വിവര്‍ത്തനം ചെയ്യുന്ന രേഖയെയോ, വിവര്‍ത്തനം ചെയ്യുവാൻ ആവശ്യപ്പെട്ട വ്യക്തിയെയോ ആസ്പദമാക്കിയാവാം. ബൈബിൾ വിവര്‍ത്തനത്തിന്‍റെ കാര്യത്തിൽ, വ്യക്തികൾ ഈ കർമം ചെയ്യുന്നത് അവർക്കു തങ്ങളുടെ ഭാഷയിലെ വായനക്കാർ ബൈബിളിലെ ആശയങ്ങൾ അതിന്‍റെ യഥാർത്ഥ വായനക്കാർ മനസ്സിലാക്കിയിരുന്ന പോലെ മനസ്സിലാക്കണമെന്നും അതുപോലെ അവരെയും ബാധിക്കണമെന്നും ആഗ്രഹിക്കുന്നതിനാലാണ്. കാരണം, ബൈബിളിലെ ദൈവത്തിന്‍റെ ആശയങ്ങൾ യേശുക്രിസ്തുവിലൂടെ അവനോടൊപ്പം നിത്യജീവനിലേക്ക് നമ്മെ നയിക്കുന്നു.. വിവര്‍ത്തകർ ഈ ആശയങ്ങൾ തങ്ങളുടെ ഭാഷയിലെ വായനക്കാരിലേക്ക് എത്തിക്കുവാൻ വിവര്‍ത്തകര്‍ ആഗ്രഹിക്കുന്നു.

ബൈബിൾ വിവര്‍ത്തകരായ നാം സാധാരണയായി വേദപുസ്തക ചിന്തകളെ പ്രതിനിധാനം ചെയ്യുന്നത് എങ്ങനെയാണ്?

മൂല ഗ്രന്ഥത്തിലുള്ള ആശയങ്ങൾ നമുക്ക് പല വഴികളിൽ അവതരിപ്പിക്കുവാൻ സാധിക്കും: അവയേ ഒരു പട്ടികയായി തിരിക്കുകയോ, സാധാരണ എഴുതിയിരിക്കുന്നതിനെ ചുരുക്കി കുറച്ചു സ്ഥലം മാത്രം ഉപയോഗിച്ച് എഴുതുകയോ, അവയെ ലഘൂകരിക്കുകയോ (കുട്ടികളുടെ ബൈബിൾ കഥാ പുസ്തകങ്ങളിലും മറ്റു ബൈബിൾ സഹായികളിലും ഉള്ള പോലെ), അല്ലെങ്കിൽ അവയെ പാഠൃ കൃതിയിലോ ചാർട്ടുകളായിട്ടോ നൽകാം. എന്നാൽ, ബൈബിൾ വിവര്‍ത്തകൻ ബൈബിൾ സംബന്ധമായ ആശയങ്ങളെ കഴിവതും പൂർണമായി പകർത്തുവാൻ സാധാരണയായി ശ്രമിക്കും. ഇതിനാൽ തന്നെ മൂല രേഖകളിൽ ഉള്ള പോലുള്ള രേഖകൾ അവർ വിവര്‍ത്തനത്തിലും കൊണ്ട് വരാൻ ശ്രമിക്കും . (ഒരു പ്രവചനം പ്രവചനമായി തന്നെയും, ഒരു കത്ത് കത്തായും, ഒരു ചരിത്ര പുസ്തകം ചരിത്ര പുസ്തകം ആയും മറ്റും). അത് പോലെ തന്നെ, അവർ മൂല ഗ്രന്ഥത്തിലുള്ള അതെ ** പിരിമുറുക്കങ്ങൾ ** വിവര്‍ത്തനത്തിലും കൊണ്ട് വരാൻ ശ്രമിക്കും.

പാഠഭാഗങ്ങളിൽ " പിരിമുറുക്കങ്ങൾ " എന്നതുകൊണ്ട് നമ്മൾ എന്താണ് അർത്ഥമാക്കുന്നത്?

പിരിമുറുക്കങ്ങളുടെ ഉദാഹരണങ്ങൾ എന്നത് ഒരു വായനക്കാരൻ ഒരു കഥ വായിക്കുമ്പോൾ അതിലെ കഥാപാത്രങ്ങൾക്ക് ഇനി അടുത്ത് എന്ത് സംഭവിക്കും എന്ന് ചിന്തിക്കുന്നതും, ഒരു ഇടയലേഖകന്‍റെ എഴുത്തിലൂടെ ഒരു തർക്കമോ, പ്രോത്സാഹനമോ, മുന്നറിയിപ്പോ, സംഭാഷണമോ പിന്തുടരുന്നതും ഒക്കെയാണ്. ഒരു സങ്കീർത്തനം വായിക്കുമ്പോൾ ഒരു വായനക്കാരന് പിരിമുറുക്കം അനുഭവപ്പെട്ടേക്കാം; എന്തെന്നാൽ ദൈവീക സ്തുതികള്‍ എഴുത്തുകാരനെ പല തരത്തിലാകാം സ്വാധീനിക്കുന്നത്. പഴയ നിയമത്തിന്‍റെ പ്രവചനങ്ങളുടെ പുസ്തകം വായിക്കുമ്പോഴും വായനക്കാരന് പിരിമുറുക്കം കൂടി വരുന്നതായി അനുഭവപ്പെട്ടേക്കാം. കാരണം അതിലെ പ്രവാചകൻ ആളുകളെ അവരുടെ പാപങ്ങൾക്കായി ശപിക്കുകയോ, ദൈവത്തിന്‍റെ പക്കലേക്കു തിരികെ മടങ്ങി വരുവാന്‍ ആവശ്യപ്പെടുകയോ ഒക്കെ ആവാം. ദൈവം നൽകിയിട്ടുള്ള വരുംകാലത്തെ കുറിച്ചുള്ള വാഗ്ദാനങ്ങളും നമ്മിൽ പിരിമുറുക്കം ഉണ്ടാക്കിയേക്കാം. കാരണം അവ നിറവേറിയോ എന്നും , എപ്പോൾ നിറവേറുമെന്നും ഒക്കെ വായിക്കുന്നയാൾ ചിന്തിച്ചേക്കാം. നല്ല വിവര്‍ത്തകന്‍ ഈ പല തരം പിരിമുറുക്കങ്ങളും പഠിച്ചു , മൂല രേഖകളിൽ ഉള്ള പോലെ തന്നെ വിവര്‍ത്തനം ചെയ്യുന്ന ഭാഷയിലും അവയെ വീണ്ടും സൃഷ്ടിക്കുവാൻ ശ്രമിക്കും.

പിരിമുറുക്കം വീണ്ടും പുനരാവിഷ്കരിക്കുമ്പോൾ അവയ്ക്കു മൂല ഭാഷയിലെ വായനക്കാർക്കു മേൽ ഉണ്ടായിരുന്ന അതെ പ്രഭാവം വിവര്‍ത്തനം ചെയ്യുന്ന ഭാഷയിലും കൊണ്ട് വരാൻ വിവര്‍ത്തനത്തിനു സാധിക്കണം എന്നതാണ് പ്രധാനം. ഉദാഹരണത്തിന്, മൂല ഭാഷയിൽ വായനക്കാർക്കു ഒരു താക്കീതു നൽകുകയാണെങ്കിൽ അത് വിവര്‍ത്തനം ചെയ്യുമ്പോൾ ആ ഭാഷക്കാർക്കും അതൊരു താക്കീതായി അനുഭവപ്പെടണം. അതിനാൽ ലക്‌ഷ്യം വച്ചിരിക്കുന്ന വായനക്കാരിൽ അതിന്‍റെ ശരിയായ പ്രഭാവം ഉണ്ടാക്കാൻ, വിവര്‍ത്തകൻ വിവര്‍ത്തനം ചെയ്യുന്ന ഭാഷയിൽ താക്കീതുകളും അത് പോലുള്ള മറ്റു ആശയ വിനിമയ ഘടകങ്ങളും എങ്ങനെ അവതരിപ്പിക്കുമെന്ന് ചിന്തിക്കേണ്ടതാണ്.