ml_ta/translate/translate-manuscripts/01.md

4.3 KiB

യഥാർത്ഥ കൈയെഴുത്തുപ്രതികളുടെ എഴുത്ത്

ബൈബിള്‍ എഴുതുന്നതിനായി നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ്, ദൈവത്തിന്‍റെ പ്രവാചകന്മാരിലും അപ്പസ്തോലൻമാരിലും കൂടി അത് എഴുതാൻ ദൈവം അവരെ നിർദ്ദേശിച്ചു.. ഇസ്രായേൽ ജനങ്ങൾ എബ്രായഭാഷ സംസാരിച്ചിരുന്നു, അതുകൊണ്ട് പഴയനിയമ പുസ്തകങ്ങളിൽ മിക്കതും എബ്രായ ഭാഷയിലാണ് എഴുതപ്പെട്ടത്. അവർ അസീറിയയിലേയും ബാബിലോണിലേയും അടിമകളായി ജീവിച്ചപ്പോൾ അവർ അരാമ്യഭാഷ സംസാരിക്കാൻ പഠിച്ചു. അങ്ങനെ പഴയനിയമത്തിന്‍റെ ചില ഭാഗങ്ങൾ അരമായയിൽ എഴുതിയിരുന്നു.

ക്രിസ്തു വരുന്നതിന് ഏകദേശം മുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ഗ്രീക്ക് വിശാലമായ ആശയവിനിമയത്തിന്‍റെ ഭാഷയായി. യൂറോപ്പിലും മധ്യേഷ്യയിലും നിരവധിപേർ രണ്ടാംഭാഷയായി ഗ്രീക്ക് സംസാരിച്ചു. അതുകൊണ്ട് പഴയനിയമം ഗ്രീക്ക് ഭാഷയിലേക്കു പരിഭാഷപ്പെടുത്തി. ക്രിസ്തുവിനു ശേഷവും, ലോകത്തിന്‍റെ പല ഭാഗങ്ങളിലും അപ്പോള്‍ ഗ്രീക്ക് ഭാഷ രണ്ടാംഭാഷയായി ഉപയോച്ചിരുന്നു, പുതിയനിയമ പുസ്തകങ്ങളെല്ലാം ഗ്രീക്ക് ഭാഷയിലാണ് എഴുതപ്പെട്ടത്.

അക്കാലത്ത് അച്ചുയന്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല, അതിനാൽ രചയിതാക്കൾ ഈ പുസ്തകങ്ങൾ കൈകൊണ്ട് എഴുതി.. ഇവയാണ് യഥാർത്ഥ കൈയെഴുത്തു പ്രതികൾ. ഈ കയ്യെഴുത്തുപ്രതികൾ പകർത്തിയവർ കൈകൊണ്ടു തന്നെ പകര്‍ത്തി. ഇവയും കയ്യെഴുത്തുപ്രതികളായിരുന്നു. ഈ പുസ്തകങ്ങൾ വളരെ പ്രധാനമാണ്, അതിനാൽ പകര്‍പ്പെഴുത്തുകാർക്ക് പ്രത്യേക പരിശീലനം കൊടുക്കുകയും അവ കൃത്യമായി പകർത്താൻ ശ്രമിക്കുന്നതിന് വളരെ ശ്രദ്ധിക്കുകയും ചെയ്തു.

നൂറുകണക്കിനു വർഷങ്ങളായി ആളുകൾ ബൈബിൾ പുസ്തകങ്ങളുടെ ആയിരക്കണക്കിന് പകർപ്പുകൾ ഉണ്ടാക്കി. രചയിതാക്കൾ‌ ആദ്യം എഴുതിയ യഥാർത്ഥ കയ്യെഴുത്തുപ്രതികൾ‌ എല്ലാം നഷ്‌ടപ്പെടുകയോ തകരുകയോ ചെയ്‌തു, അതിനാൽ‌ അവ ഞങ്ങളുടെ പക്കലില്ല. എന്നാൽ വളരെക്കാലം മുമ്പ് കൈകൊണ്ട് എഴുതിയ നിരവധി പകർപ്പുകൾ ഞങ്ങളുടെ പക്കലുണ്ട്. ഈ പകർപ്പുകളിൽ ചിലത് നൂറുകണക്കിന് ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്നവയാണ്..