ml_ta/translate/translate-literal/01.md

7.9 KiB

നിർവ്വചനം

പദാനുപദമായ വിവര്‍ത്തനങ്ങൾ കഴിയുന്നത്ര മൂല്യ ഗ്രന്ഥത്തെ അതെ പടി പകർത്തിയെടുക്കാൻ ശ്രമിക്കും.

മറ്റു പേരുകൾ

പദാനുപദമായ വിവര്‍ത്തനങ്ങൾ താഴെ പറയുന്ന പേരുകളിലും അറിയപ്പെടുന്നു.

  • ചട്ട പ്രകാരം

വാക്കിനു വാക്ക് കൊണ്ട് മാറ്റം വരുത്തിയ പദാനുപദമായ

ചട്ട പ്രകാരമുള്ള തികഞ്ഞ അര്‍ഥം

പദാനുപദമായ വിവര്‍ത്തനങ്ങള്‍ എന്നാൽ മൂല ഗ്രന്ഥത്തെ അതെ പടി വിവര്‍ത്തനം ചെയ്യുന്ന ഭാഷയിലേക്കു പകർത്തുവാൻ ശ്രമിക്കുന്ന വിവര്‍ത്തന ശൈലിയാണ്, അതിന്‍റെ പരിണീത ഫലമായി അത് അർത്ഥത്തിൽ വ്യത്യാസം വരുത്തിയാലും, വായനക്കാർക്കു മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടായാലും. ഇത്തരം അങ്ങേയറ്റം പദാനുപദമായുള്ള വിവര്‍ത്തനം ഒരു വിവര്‍ത്തനം ആവില്ല- അവയ്ക്കു മൂല് ഗ്രന്ഥത്തിലെ അതെ വാക്കുകളും ശൈലികളും ഒക്കെയാവും ഉണ്ടാവുക. ഇതിനു അടുത്ത പടിയായി മൂല ഗ്രന്ഥത്തിലെ ഓരോ വാക്കും വിവര്‍ത്തനം ചെയ്യുന്ന ഭാഷയിലെ അതിന്‍റെ സമമായ വാക്കു കൊണ്ട് മാറ്റി വയ്ക്കാം. പക്ഷെ ഭാഷകൾ തമ്മിലുള്ള വ്യായകരണത്തിലെ വ്യത്യാസം കൊണ്ട് ഇത്തരം വിവര്‍ത്തനം വായനക്കാർക്കു മനസ്സിലാക്കുവാൻ സാധിക്കില്ല. ചില ബൈബിൾ വിവര്‍ത്തകര്‍ തെറ്റായി ധരിച്ചു വച്ചിരിക്കുന്നത് മൂല ഗ്രന്ഥത്തിലെ വാക്കുകളുടെ ക്രമം അതേപടി വിവര്‍ത്തനത്തിലും നിലനിർത്തണം എന്നാണു. അവയിൽ വാക്കുകളെ മാത്രമേ വിവര്‍ത്തനം ചെയ്യുന്ന ഭാഷയിലേക്കു മാറ്റവു എന്നും; ഇങ്ങനെ ചെയ്യുന്നത് ദൈവ വചനത്തെ ബഹുമാനിക്കുന്നതാണെന്നും അവർ വിശ്വസിക്കുന്നു. എന്നാൽ, ഇത്തരം വിവര്‍ത്തനം, ആളുകളെ ദൈവ വചനം മനസ്സിലാക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നു. ദൈവത്തിനു തന്‍റെ വാക്കുകൾ ആളുകൾ മനസ്സിലാകണം. അതിനാൽ തന്നെ അവർക്കു മനസ്സിലാകുന്ന വിധത്തിലുള്ള വിവര്‍ത്തനം ചെയ്യുന്നതാണ് ദൈവത്തിനു ഏറ്റുവും കൂടുതൽ ബഹുമാനം നൽകുന്നതിന് തുല്യം.

പദാനുപദമായ വിവര്‍ത്തനത്തിന്‍റെ ദുർബലത

പദാനുപദമായ വിവര്‍ത്തനത്തിനു താഴെ പറയുന്ന പ്രശ്നങ്ങൾ ഉണ്ട്:

  • ലക്‌ഷ്യം വയ്ക്കുന്ന വായനക്കാർക്കു മനസിലാകാത്ത മറുനാടൻ വാക്കുകൾ
  • വിവര്‍ത്തനം ചെയ്യുന്ന ഭാഷയിൽ വിചിത്രവും അസാധാരണവുമായ തോന്നുന്ന വാക്കിന്‍റെ ക്രമം.
  • വിവര്‍ത്തനം ചെയ്യുന്ന ഭാഷയിൽ ഉപയോഗത്തിൽ ഇല്ലാത്ത അഥവാ മനസ്സിലാക്കുവാൻ സാധിക്കാത്ത ഭാഷാ ശൈലി
  • ലക്‌ഷ്യം വയ്ക്കുന്ന സംസ്കാരത്തിൽ ഉപയോഗിക്കാത്ത തരം വസ്തുക്കളുടെ പേരുകൾ.
  • ലക്‌ഷ്യം വയ്ക്കുന്ന സംസ്കാരത്തിൽ മനസ്സിലാക്കുവാൻ സാധിക്കാത്ത തരം ആചാരങ്ങളുടെ വിവരണങ്ങൾ
  • വിവര്‍ത്തനം ചെയ്യുന്ന ഭാഷയിൽ സാമാന്യ ബന്ധം തോന്നിക്കാത്ത തരത്തിലുള്ള ഖണ്ഡിക ഘടന .
  • വിവര്‍ത്തനം ചെയ്യുന്ന ഭാഷയിൽ ബന്ധം തോന്നിക്കാത്ത വിധത്തിലുള്ള കഥകളും വിവരണങ്ങളും
  • ആന്തരര്‍ത്ഥമായ വിവരങ്ങൾ; അവ എടുത്തു പറയാതെ അർഥം മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുള്ളവ.

അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യേണ്ടതെപ്പോഴാണ്

പദാനുപദമായി വിവര്‍ത്തനം ചെയ്യേണ്ട ഏക സന്ദർഭം ഗേറ്റ് വേ ഭാഷ സംഹിതകൾ വിവര്‍ത്തനംചെയ്യുമ്പോഴാണ്, ULT പോലുള്ളവ. ഇവ മറ്റു ഭാഷ വിവര്‍ത്തകരും ഉപയോഗിക്കുന്നു. ULT 'യുടെ ലക്‌ഷ്യം എന്തെന്നാൽ മൂല ഗ്രന്ഥത്തിൽ എന്താണുള്ളതെന്നു മനസ്സിലാക്കി കൊടുക്കുന്ന വിവര്‍ത്തനമാണ്. എന്നിരുന്നാലും, ULT പോലും മുഴുവനായും പദാനുപദമായ വിവര്‍ത്തനമല്ല. അത് മാറ്റം വരുത്തിയ പദാനുപദമായ വിവര്‍ത്തനമാണ്. വിവര്‍ത്തനം ചെയ്യുന്ന ഭാഷയുടെ വ്യാകരണ ശൈലികൾ ഉപയോഗിക്കുന്നതിനാൽ അത് മനസ്സിലാക്കുവാൻ സാധിക്കുന്നു.( കാണുക പാഠം Modified Literal Translation). ULT ബൈബിളിലെ യഥാർത്ഥ പദപ്രയോഗം നടത്തുന്ന ഇടങ്ങളിൽ, അവ മനസ്സിലാക്കുവാൻ സഹായിക്കാൻ വേണ്ടി വിവര്‍ത്തന കുറിപ്പുകളിൽ വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്.