ml_ta/translate/translate-levels/01.md

4.1 KiB

അർത്ഥ തലങ്ങളുടെ ലെവലുകൾ

വിവര്‍ത്തനം ചെയ്യുന്ന ഭാഷയിൽ മൂല ഭാഷയിലുള്ള അതെ അർഥം ലഭിക്കുമ്പോഴാണ് അത് ഒരു നല്ല വിവര്‍ത്തനമാകുന്നത്.

അർത്ഥങ്ങൾക്കു ഏതൊരു രചനയിലും, ബൈബിളിൽ ഉൾപ്പെടെ, പല തലങ്ങളുണ്ട്.

  • വാക്കുകളുടെ അർഥം
  • ശൈലികളുടെ അർഥം
  • വാക്യങ്ങളുടെ അർഥം
  • ഖണ്‌ഡികയുടെ അർഥം
  • അദ്ധ്യായങ്ങളുടെ അർഥം
  • പുസ്തകങ്ങളുടെ അർഥം

വാക്കുകൾക്ക് അർത്ഥമുണ്ട്

നമ്മൾ പലപ്പോഴും കരുതുന്നത് ഒരു രചനയുടെ അർഥം അതിന്‍റെ വാക്കുകളിലാണെന്നാണ്. എന്നാൽ ഓരോ വാക്കിന്‍റെയും അർഥം അതിന്‍റെ സന്ദർഭത്തെ ആശ്രയിച്ചിരിക്കും. അതായത് ഓരോ വാക്കിന്‍റെയും അർഥം അതിനു മുകളിലുള്ള സ്ഥലങ്ങളാണ് നിർണയിക്കുന്നത്, വാക്യങ്ങൾ,ശൈലികൾ, ഖണ്ഡിക തുടങ്ങിയവ. ഉദാഹരണത്തിന് "കൊടുക്കുക" എന്ന വാക്കിനു താഴെ പറയുന്ന പല അർഥങ്ങൾ ഉണ്ടാകാം, അതിന്‍റെ സന്ദർഭത്തെ അനുസരിച്ചു (മേലെ തലങ്ങളിൽ ഉള്ളവ)

  • ഒരു സമ്മാനം കൊടുക്കുക
  • തകർന്നു വീഴുക
  • കീഴടങ്ങുക
  • നിർത്തി കളയുക
  • സമ്മതിച്ചു കൊടുക്കുക
  • ലഭ്യമാക്കുക
  • തുടങ്ങിയവ

വലിയഅർത്ഥം കെട്ടിപ്പടുക്കുക

വിവര്‍ത്തകന്‍റെ ഓരോ വാക്കും ഓരോ സന്ദർഭത്തിൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കി തന്‍റെ വിവര്‍ത്തനത്തിൽ അതെ അർഥം കൊണ്ട് വരേണ്ടതുണ്ട്. അതിനാൽ ഒരു വാക്കും അത് മാത്രമായി വിവര്‍ത്തനം ചെയ്യരുത്, പകരം അവ ആ വാക്യത്തിന്‍റെ, ശൈലിയിലോ, ഖണ്ഡികയിലോ, അദ്ധ്യായത്തിലോ ഉള്ള മറ്റു വാക്കുകളുമായി കൂടി ചേരുമ്പോൾ ഉള്ള അർഥം ആണ് വിവര്‍ത്തനം ചെയ്യുമ്പോൾ നൽകേണ്ടത്. അത് കൊണ്ട് തന്നെ വിവര്‍ത്തകൻ വിവര്‍ത്തനം തുടങ്ങും മുൻപ് ആ മുഴുവൻ ഖണ്ഡികയോ, അദ്ധ്യായമോ,പുസ്തകമോ വായിക്കണം. മേൽ തലങ്ങൾ വായിക്കുമ്പോൾ; താഴെ തലങ്ങളിൽ ഉള്ളവ തമ്മിൽ എങ്ങനെ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുവാൻ സാധിക്കും. അതുവഴി ഏറ്റുവും അർഥപൂർണമായ രീതിയിൽ മേൽ സ്ഥലങ്ങളുമായി ചേർന്നു പോകുന്ന രീതിയിൽ വിവര്‍ത്തനം ചെയ്യുവാൻ സാധിക്കും.