ml_ta/translate/translate-form/01.md

11 KiB

ശൈലി എന്തുകൊണ്ട് പ്രധാനമാണ്

ഒരു ലേഖനത്തിന്‍റെ അർത്ഥമാണ് അതിലെ ഏറ്റുവും പ്രധാന ഘടകം.എന്നാൽ, ആ ലേഖനത്തിന്‍റെ ശൈലിയും പ്രാധാന്യമേറിയതാണ്. ഇത് അർത്ഥത്തിനായുള്ള ഒരു "കണ്ടെയ്നർ" എന്നതിലുപരിയാണ്. അത് ആ അർഥം മനസ്സിലാക്കപ്പെടുന്നതും ഉള്‍കൊള്ളുന്നതുമായ രീതിയെയും ബാധിക്കുന്നു. അതിനാൽ ആ ശൈലിക്ക് തന്നെ ഒരു അർത്ഥമുണ്ടാകുന്നു.

ഉദാഹരണത്തിന് സങ്കീർത്തനങ്ങൾ 9:1-2'ൽ ഉള്ള രണ്ടു വിവര്‍ത്തനങ്ങള്‍ തമ്മിൽ ശൈലിയിലുള്ള വ്യത്യാസം നമുക്ക് നോക്കാം:

New Life Version 'ൽ ഇങ്ങനെ നൽകിയിരിക്കുന്നു:

ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും. നിന്‍റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും. ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും. അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും.

New Revised Standard Version 'ൽ ഇങ്ങനെ നൽകിയിരിക്കുന്നു:

ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;

നിന്‍റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും.

ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും;

അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും.

ആദ്യത്തെ പതിപ്പ് അതിനെ ഒരു കഥ പറയുന്ന അതെ ശൈലിയിലാണ് വിവരിച്ചിരിക്കുന്നത്. സങ്കീർത്തനത്തിലെ ഓരോ വരിയും ഒരു പുതിയ വാക്യമായി നൽകിയിരിക്കുന്നു.

രണ്ടാമത്തെ പതിപ്പിൽ , ആ വചനങ്ങൾ ലക്ഷ്യ ഭാഷയുടെ സംസ്കാരത്തിലുള്ള ഒരു കവിതയുടെ വരികൾ പോലെ ക്രമീകരിച്ചിരിക്കുന്നു, ഓരോ വാക്യവും പേജിന്‍റെ ഓരോ വരിയിലാണ് എഴുതിയത്. കൂടാതെ ആദ്യത്തെ രണ്ടു വരികൾക്കിടയിൽ ഒരു സെമി കോളനും (;), രണ്ടാമത്തെ വരി കുറച്ചു ഇടവിട്ടു തുടങ്ങിരിക്കുന്നു. ഇത് കാണിക്കുന്നത് ഈ രണ്ടു വരികളും പരസ്പരം ബന്ധപ്പെട്ടതാണെന്നും ഒരേ പോലെയുള്ള കാര്യങ്ങൾ പറയുന്നുവെന്നുമാണ്. ഇതേ ക്രമീകരണം മൂന്നാമത്തെയും നാലാമത്തെയും വരികൾക്കിടയിലും നൽകിയിരിക്കുന്നു.

രണ്ടാമത്തെ പതിപ്പ് വായിക്കുന്ന ഒരു വായനക്കാരന് ഈ സങ്കീർത്തനം ഒരു കവിതയോ പാട്ടോ ആണെന്ന് ഇതിന്‍റെ ശൈലിയിൽ നിന്നും മനസ്സിലാക്കാൻ കഴിയും; എന്നാൽ ആദ്യത്തെ പതിപ്പ് വായിക്കുന്നൊരു വ്യക്തിക്ക് ആ ശൈലിയിൽ നിന്ന് ഇത് മനസ്സിലാക്കുവാൻ സാധിക്കില്ല. ആദ്യത്തെ പതിപ്പ് വായിക്കുന്ന വായനക്കാരനു സംശയം ഉണ്ടാകും. കാരണം ഈ സങ്കീർത്തനം ഒരു പാട്ടു ആണെന്ന് പറയപ്പെടുന്നുവെങ്കിലും അത് ആ രീതിയിൽ അവതരിപ്പിച്ചിട്ടില്ലാത്തതിനാൽ. ഇവിടെ വാക്കുകൾ സന്തോഷകരമായൊരു വികാരം പ്രതിനിധീകരിക്കുന്നു. ഒരു വിവര്‍ത്തകൻ എന്ന നിലയിൽ, നിങ്ങളുടെ ഭാഷയിൽ ഒരു സന്തോഷകരമായ ഗാനം അവതരിപ്പിക്കുന്ന ശൈലിയിൽ ഇത് അവതരിപ്പിക്കണം.

New International Version:'ൽ 2 ശമുവേൽ 18:33b'ലെ ശൈലി നോക്കുക:

" ഓ എന്‍റെ മകനേ, അബ്ശാലോമേ! എന്‍റെ മകനേ, എന്‍റെ മകനേ, അബ്ശാലോമേ! ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു- ഓ അബ്ശാലോമേ, എന്‍റെ മകനേ, എന്‍റെ മകനേ! "

ഈ വചനത്തിന്‍റെ അർഥം എന്നത് "ഞാൻ എന്‍റെ മകൻ അബ്ശാലോമിനു പകരം മരിച്ചിരുന്നെങ്കിൽ എന്ന് ആശിക്കുന്നു" എന്ന് വേണമെങ്കിൽ ഒരാൾക്ക് പറയാം. എന്നാൽ ഇത് ആ വാക്കുകളിൽ അര്‍ഥമാക്കുന്നതിന്‍റെ ചുരുക്കം ആകുന്നില്ല. ഇവിടെയും ഉള്ളടക്കത്തിനേക്കാൾ കൂടുതൽ ആ ശൈലി അർഥം പകർന്നു തരുന്നു. "എന്റെ മകനെ" എന്ന് പലതവണ പറയുകയും,"അബ്ശാലോമേ" എന്ന പേര് പലതവണ ഉപയോഗിക്കുകയും , "ഓ" എന്ന പദപ്രയോഗവും, "ഞാൻ നിനക്ക് പകരം.." എന്ന ആശയും ഒക്കെ മകൻ നഷ്ടപ്പെട്ട ഒരു അച്ഛന്‍റെ അഗാധമായ വിരഹം കാഴ്ചവയ്ക്കുന്നു. ഒരു വിവര്‍ത്തകൻ എന്ന നിലയിൽ , നിങ്ങൾ വാക്കുകളുടെ അർഥം മാത്രമല്ല, ഈ ശൈലിയുടെ അർത്ഥവും വിവര്‍ത്തനം ചെയ്തു നൽകണം. 2 ശമുവേൽ 18:33b'ൽ നിങ്ങൾ യഥാർത്ഥ ഭാഷയിലെ വികാരം ഉൾക്കൊള്ളിക്കുന്ന രീതിയിലുള്ള ഒരു ശൈലി ഉപയോഗിക്കുക എന്നത് വളരെ പ്രധാനമാണ്.

അതിനാൽ നമ്മൾ ഒരു ബൈബിൾ സംബന്ധമായ ലേഖനം വിശകലനം ചെയ്യുമ്പോൾ നമ്മൾ നമ്മളോട് തന്നെ ചോദിക്കണം, ഇതിനു ഈ ശൈലി എന്ത് കൊണ്ട് ഉപയോഗിച്ചിരിക്കുന്നു, മറ്റൊന്ന് ഉപയോഗിക്കാത്തത് എന്ത് കൊണ്ട് എന്ന്. അത് എന്ത് വികാരമോ പെരുമാറ്റമോ ആണ് കാഴ്ചവയ്ക്കുന്നത്? ഇതുപോലെയാ ശൈലിയുടെ അർഥം മനസ്സിലാക്കുവാൻ നമ്മളെ സഹായിക്കുന്ന മറ്റു ചോദ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു:

  • ഇത് എഴുതിയതാര്?
  • ഇത് ലഭിച്ചതാർക്കു?
  • എന്ത് സന്ദർഭത്തിലാണ് ഇത് എഴുതപ്പെട്ടത്?
  • ഏതൊക്കെ വാക്കുകളും വാക്യങ്ങളുമാണ് ഇതിൽ ഉപയോഗിച്ചിരുന്നത്?? എന്തുകൊണ്ട്?
  • അവയിൽ ഏതെങ്കിലും വാക്കുകൾ വികാരാധീനമായ വാക്കുകൾ ആണോ, അഥവാ ആ വാക്കുകളുടെ ക്രമത്തിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ?

നമുക്ക് ആ ശൈലിയുടെ അർഥം മനസ്സിലായാൽ, നമ്മുടെ വിവര്‍ത്തനംലക്ഷ്യമാക്കുന്ന ഭാഷയിലും സംസ്കാരത്തിലും അതെ അർഥം വരുന്ന ഒരു ശൈലി തിരഞ്ഞെടുക്കാവുന്നതാണ്.

സംസ്കാരം അർത്ഥത്തെ ബാധിക്കുന്നു

ശൈലിയുടെ അർഥം അതിന്‍റെ സംസ്കാരത്തിനാൽ തീരുമാനിക്കപ്പെടും. വ്യത്യസ്തമായ സംസ്കാരങ്ങളിൽ ഒരേ ശൈലിക്ക് വ്യത്യസ്ത അർഥങ്ങൾ ഉണ്ടായേക്കാം. വിവര്‍ത്തനത്തിൽ, അർഥം മാറാതിരിക്കണം, ശൈലിയുടെ അർഥം ഉൾപ്പെടെ. ഇതിന്‍റെ അർഥം എന്തെന്നാൽ ലേഖനത്തിന്‍റെ ശൈലി സംസ്കാരത്തിനൊത്തു മാറണം. ശൈലി എന്നാൽ അത് ലേഖനത്തിന്‍റെ ഭാഷയും, ക്രമവും, വാക്കുകൾ ആവർത്തിക്കുന്നതും, "ഓ" പോലുള്ള പദപ്രയോഗങ്ങളുടെ ഉപയോഗവും ഒക്കെ ഉൾപ്പെടും. നിങ്ങൾ ഇവയെല്ലാം വിശകലനം ചെയ്തു, അവ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കി, നിങ്ങളുടെ ഭാഷയ്ക്കും സംസ്കാരത്തിനും ഏറ്റുവും അനുയോജ്യമായ ഒരു ശൈലി തിരഞ്ഞെടുക്കണം.