ml_ta/translate/translate-discover/01.md

4.6 KiB

അർഥം എങ്ങനെ കണ്ടെത്താം

വചനങ്ങളുടെ അർത്ഥം മനസ്സിലാക്കുവാൻ സഹായിക്കുന്ന ഒട്ടേറെ കാര്യങ്ങൾ നമുക്ക് ചെയ്യുവാൻ സാധിക്കും; അതായത് നമ്മൾ വചനങ്ങളുടെ അർത്ഥം ശരിയായിട്ടാണ് മനസ്സിലാക്കുന്നത് എന്ന് ഉറപ്പു വരുത്താൻ. താഴെ പറയ്യുന്നവ അതിനുള്ള ചില നിർദേശങ്ങളാണ്:

  1. വിവര്‍ത്തനം ചെയ്യുന്നതിന് മുമ്പായി ആ മുഴുവൻ വാക്യ ശകലവും വായിക്കുക. ആ മുഴുവൻ ശകലത്തിന്‍റെ പ്രധാന ഉദ്ദേശ്യം എന്താണെന്ന് വിവര്‍ത്തനം ചെയ്യുന്നതിന് മുമ്പ് മനസ്സിലാക്കുക. അഥവാ അതൊരു സംഭവ വിവരണം ആണെങ്കിൽ, യേശുവിന്‍റെ അത്ഭുതങ്ങളുടെ കഥകളിൽ ഒന്നോ മറ്റോ , ആ സന്ദർഭം നിങ്ങൾ മനസ്സിൽ കാണുക. നിങ്ങൾ അവിടെ ഉണ്ടായിരുന്നു എന്ന് സങ്കൽപ്പിക്കുക. അവിടെയുണ്ടായിരുന്ന ജനങ്ങളുടെ വികാരങ്ങൾ സങ്കൽപ്പിക്കുക.

ബൈബിൾ വിവര്‍ത്തനം ചെയ്യുമ്പോൾ,ചുരുങ്ങിയത് രണ്ടു വ്യത്യസ്ത ബൈബിൾ പതിപ്പുകളെങ്കിലും കൂടെ വയ്ക്കുക അതിന്‍റെ മൂല ഗ്രന്ഥമായി. രണ്ടും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ആ അർത്ഥത്തെ കുറിച്ച് കൂടുതൽ ചിന്തിക്കുവാൻ നിങ്ങൾ പ്രേരിതനാകും. അതിനാൽ ഒരു പതിപ്പ് മാത്രം നിങ്ങൾ അക്ഷരാർത്ഥത്തിൽ പിന്തുടരില്ല. ആ രണ്ടു പതിപ്പുകൾ താഴെ പറയുന്നവ ആവണം:

  • ഒരു പതിപ്പ് മൂല ഭാഷയെ സൂക്ഷ്മമായി പിന്തുടരുന്ന ഒന്നാവണം, unfoldingWord Literal Text (ULT).പോലെ
  • മറ്റേ പതിപ്പ് അർത്ഥം അടിസ്ഥാനമാക്കിയുള്ളതാവണം,* ലളിതമായ വാചകം വേർതിരിച്ചെടുക്കുക
  • (UST) പോലെ.
  1. നിങ്ങൾക്ക് പരിചിതമില്ലാത്ത പദങ്ങൾ translationWords ഉപാധികളിൽ നോക്കി മനസ്സിലാക്കാൻ ശ്രമിക്കാം. പല വാക്കുകൾക്കും ഒന്നിൽ കൂടുതൽ അർഥങ്ങൾ ഉണ്ടായേക്കാം. നിങ്ങൾ വിവര്‍ത്തനം ചെയ്യുന്ന വാക്യ ശകലത്തിൽ നിങ്ങൾ ആ വാക്കിന്‍റെ ശരിയായ അർത്ഥമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക.
  2. ULT ബൈബിളിനോടൊപ്പം ഉള്ള translationNotes ഉപയോഗിക്കുക. ഇവ translationStudio'ലും, Door43 വെബ്സൈറ്റിലും ലഭ്യമാണ്. വാക്യ ശകലങ്ങൾ കുറിച്ച് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ ഇവ വിശദീകരിക്കും.കഴിയുമെങ്കിൽ മറ്റു പുസ്തകങ്ങളും നോക്കി നിങ്ങൾക്കു സംശയങ്ങൾ തീർക്കാവുന്നതാണ്, ബൈബിളിന്‍റെ മറ്റു പതിപ്പുകളോ,ബൈബിൾ നിഘണ്ടുവോ, ബൈബിൾ നിരൂപണങ്ങളോ മറ്റോ ഉപയോഗിച്ച്.