ml_ta/translate/translate-chapverse/01.md

9.9 KiB

വിവരണം

ബൈബിളിന്‍റെ പുസ്തകങ്ങൾ ആദ്യം എഴുതപ്പെട്ടപ്പോൾ അവയിൽ അദ്ധ്യായങ്ങൾക്കും വചനകൾക്കും ഇടയിൽ വിടവുകളില്ലായിരുന്നു. ഇത് പിന്നീട് ആളുകൾ കൂട്ടി ചേർത്തതാണ്. പിന്നീട് ചിലർ, അവ വായിക്കുവാൻ എളുപ്പമാക്കാനായി അവയ്ക്കു അക്കങ്ങൾ നൽകി. ഇത് ഒന്നിൽ കൂടുതൽ ആളുകൾ ചെയ്തത് കൊണ്ട്, പല വിവര്‍ത്തനത്തിലും പല അക്കങ്ങൾ പ്രത്യക്ഷപ്പെട്ടു. ULT 'യിൽ ഉപയോഗിച്ചിട്ടുള്ള അക്കങ്ങൾ നിങ്ങളുടെ പക്കലുള്ള മറ്റൊരു ബൈബിളിൽ നിന്നും വ്യത്യസ്തമാണെങ്കിലും നിങ്ങളുടെ പക്കലുള്ള ബൈബിളിന്‍റെ അക്കങ്ങൾ ഉപയോഗിക്കുകയാവും ഉചിതം.

കാരണം ഇത് ഒരു വിവർത്തന പ്രശ്നമാണ്

നിങ്ങളുടെ ഭാഷ സംസാരിക്കുന്ന വ്യക്തികളുടെ പക്കൽ മുൻപേ തന്നെ മറ്റൊരു ഭാഷയിലെ ബൈബിൾ ഉണ്ടാവും. ആ ബൈബിളും നിങ്ങളുടെ വിവര്‍ത്തനത്തില്‍ വ്യത്യസ്തമായ അക്കങ്ങളാൽ അദ്ധ്യായങ്ങളും വചനങ്ങളും പരാമർശിച്ചാൽ, ആളുകൾക്ക് ഏതു വചനത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടാകും.

ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ

14എന്നാൽ ഞാൻ വേഗത്തിൽ നിന്നെ കാണ്മാൻ ആശിക്കുന്നു. അപ്പോൾ നമുക്ക് മുഖാമുഖമായി സംസാരിക്കാം. 15നിനക്ക് സമാധാനം. സ്നേഹിതന്മാർ നിനക്ക് വന്ദനം ചൊല്ലുന്നു. സ്നേഹിതന്മാർക്ക് പേരുപേരായി വന്ദനം ചൊല്ലുക. (3 യോഹന്നാൻ 1:14-15 ULT)

യോഹന്നാൻ 3-ാം ' പുസ്തകത്തിൽ ഒരു അദ്ധ്യായമേ ഉള്ളു, അതിനാൽ ചില പതിപ്പുകളിൽ അദ്ധ്യായത്തിന്‍റെ അക്കം നൽകില്ല. കൂടാതെ ചില പതിപ്പുകൾ ഈ വചനങ്ങളെ 14 'ഉം 15 'യുമായി തിരിക്കില്ല. പകരം മുഴുവനായി 14 എന്ന് മാത്രം അക്കമിടും.

ദാവീദിന്‍റെ സങ്കീർത്തനത്തിൽ നിന്ന്, അവൻ തന്‍റെ പുത്രനായ അബ്‌ശാലോമിൽ നിന്ന് രക്ഷപ്പെട്ടോടിയപ്പോൾ

1</sup യഹോവേ, എന്‍റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! (സങ്കീർത്തനങ്ങൾ 3:1 ULT)

ചില സങ്കീർത്തനങ്ങളിൽ വിശദീകരണം അവയ്ക്കു മുൻപിൽ നൽകും. എന്നാൽ ചിലതിൽ ഈ വിശദീകരണത്തിനു അക്കം നൽകില്ല, ULT 'യിലെയും UST'യിലെയും പോലെ. മറ്റു ചില പതിപ്പുകളിൽ വിശദീകരണം വചനം 1-ആയും ശരിയായ സങ്കീർത്തനം വചനം 2 മുതലും തുടങ്ങും.

..മേദ്യനായ ദാര്യാവേശ് അറുപത്തിരണ്ട് വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു. (ദാനീയേല്‍ 55:31 ULT)

ചില പതിപ്പുകളിൽ ഈ വചനം ഡാനിയേൽ 5-ന്‍റെഅവസാന വരിയാണ്. ചിലതിൽ ഇത് ഡാനിയേൽ 6-ന്‍റെ ആദ്യത്തെ വരിയും.

പരിഭാഷാ തന്ത്രങ്ങൾ

നിങ്ങളുടെ ഭാഷയിലെ ആളുകൾ ഉപയോഗിക്കുന്ന മറ്റൊരു ബൈബിൾ ഉണ്ടെങ്കിൽ, അദ്ധ്യായങ്ങളും വചനങ്ങളും അവയിലെ പോലെ അക്കമിടുക. താഴെ പറയുന്ന ലിങ്കിൽ വചനങ്ങൾ എങ്ങനെ അടയാളപ്പെടുത്തണമെന്നുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. translationStudio APP.

പ്രയോഗക്ഷമമായ പരിഭാഷാ തന്ത്രങ്ങളുടെ ഉദാഹരണങ്ങൾ

നിങ്ങളുടെ ഭാഷയിലെ ആളുകൾ ഉപയോഗിക്കുന്ന മറ്റൊരു ബൈബിൾ ഉണ്ടെങ്കിൽ, അദ്ധ്യായങ്ങളും വചനങ്ങളും അവയിലെ പോലെ അക്കമിടുക.

യോഹന്നാൻ 3-ാം ' പുസ്തകത്തിൽ 1-ാം ' അദ്ധ്യായത്തിൽ നിന്നുമാണ് ഈ ഉദാഹരണം. ചില പതിപ്പുകൾ ഈ വചനങ്ങളെ 14 'ഉം 15 'യുമായി തിരിക്കില്ല. പകരം മുഴുവനായി 14 എന്ന് മാത്രം അക്കമിടും. നിങ്ങളുടെ പക്കലുള്ള ബൈബിളിലെ പോലെ നിങ്ങൾക്കിതിനെ അക്കമിടാവുന്നതാണ്.

** 14 ** എന്നാൽ ഞാൻ വേഗത്തിൽ നിന്നെ കാണ്മാൻ ആശിക്കുന്നു. അപ്പോൾ നമുക്ക് മുഖാമുഖമായി സംസാരിക്കാം. 15നിനക്ക് സമാധാനം. സ്നേഹിതന്മാർ നിനക്ക് വന്ദനം ചൊല്ലുന്നു. സ്നേഹിതന്മാർക്ക് പേരുപേരായി വന്ദനം ചൊല്ലുക. (3 യോഹന്നാൻ 1:14-15 ULT)

14 എന്നാൽ ഞാൻ വേഗത്തിൽ നിന്നെ കാണ്മാൻ ആശിക്കുന്നു. അപ്പോൾ നമുക്ക് മുഖാമുഖമായി സംസാരിക്കാം. നിനക്കു സമാധാനം. സ്നേഹിതന്മാർ നിനക്കു വന്ദനം ചൊല്ലുന്നു. സ്നേഹിതന്മാർക്കു പേരുപേരായി വന്ദനം ചൊല്ലുക. (3 യോഹന്നാൻ 14)

അടുത്തത് സങ്കീർത്തനങ്ങൾ 3-ാം അദ്ധ്യായത്തിൽ നിന്നും ഒരു ഉദാഹരണമാണ്. ചില ബൈബിളുകൾ സങ്കീർത്തനങ്ങൾക്കു മുൻപിലായി അതിന്റെ വിശദീകരണം നൽകാറില്ല, ചിലതു; അതിനെ 1-ാം ' വചനമായി കരുതും. നിങ്ങളുടെ ബൈബിളിൽ എന്ന പോലെ നിങ്ങൾക്കിതിനെ അടയാളപ്പെടുത്താവുന്നതാണ്.

ദാവീദിന്‍റെ ഒരു സങ്കീർത്തനം. അവൻ തന്‍റെ മകനായ അബ്ശാലോമിന്നു മുമ്പില്‍ നിന്ന് ഓടിപ്പോകുമ്പോൾ:

1 ** യഹോവേ, എന്‍റെ ശത്രുക്കൾ എത്രയധികം! **

** പലരും തിരിഞ്ഞ് **എന്നെ ആക്രമിച്ചു

2 </ sup> ** പലരും എന്നെക്കുറിച്ച് പറയുന്നു **

  • "അവന് ദൈവത്തിൽ നിന്ന് ഒരു സഹായവും ഇല്ല." ** സേലാ **

1 *ദാവീദ് തന്‍റെ പുത്രനായ അബ്ശാലോമിന്‍റെ കയ്യിൽനിന്നു ഓടിപ്പോയപ്പോൾ ദാവീദിന്‍റെ ഒരു സങ്കീർത്തനം. *

2 യഹോവേ, എന്‍റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! പലരും എനിക്ക് നേരെ തിരിഞ്ഞു എന്നെ ആക്രമിക്കുന്നു. 3 എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. "അവന് ദൈവത്തിങ്കൽ രക്ഷയില്ല" സേലാ.