ml_ta/translate/translate-bvolume/01.md

106 lines
19 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

### വിവരണം
താഴെ പറയുന്നവയാണ് ബൈബിളിൽ കൂടുതലായും ഉപയോഗിച്ചിട്ടുള്ള വ്യാപ്തിയുടെ അളവുകൾ. ഒരു പാത്രത്തിൽ എത്രത്തോളം കൊള്ളും എന്നതിനെയാണ് ഇത് പരാമർശിക്കുന്നത്. ഈ പാത്രങ്ങളും അളവുകളും ദ്രാവക രൂപത്തിലുള്ള വസ്തുക്കൾക്കും (വീഞ്ഞ് പോലെ), ഘാനദ്രവ്യമായ വസ്തുക്കൾക്കും (നെല്ല് പോലെ) നൽകിയിരിക്കുന്നു.. ബൈബിളിൽ കൊടുത്തിരുന്ന അളവുകോലുകൾ സമയാ സമയങ്ങളിൽ, ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തു വ്യത്യസ്തമായിരുന്നു. താഴെ കൊടുത്തിരിക്കുന്നത് ഒരു ശരാശരി അളവിന് വേണ്ടിയുള്ള സമാനമായ അളവുകളാണ്.
തരം | ശരിയായ അളവുകൾ | ലിറ്റർ |
| -------- | -------- | -------- |
| ഉണങ്ങിയവ | ഒമർ | 2 ലിറ്റർ |
| ഉണങ്ങിയവ | എഫ | 22 ലിറ്റർ |
| ഉണങ്ങിയവ | ഹോമർ | 220 ലിറ്റർ |
| ഉണങ്ങിയവ | കോർ | 220 ലിറ്റർ |
| ഉണങ്ങിയവ | സേയ | 7.7 ലിറ്റർ |
| ഉണങ്ങിയവ | ലതേക് | 7.7 ലിറ്റർ |
| ദ്രാവകം | മെട്രേറ്റ് | 40 ലിറ്റർ |
| ദ്രാവകം | ബത്ത് | 22 ലിറ്റർ |
| ദ്രാവകം | ഹിൻ | 3.7 ലിറ്റർ |
| ദ്രാവകം | കബ് | 1.23 ലിറ്റർ |
| ദ്രാവകം | ലോഗ് | 0.31 ലിറ്റർ |
#### വിവര്‍ത്തന തത്വങ്ങൾ
* ബൈബിളിലെ വ്യക്തികൾ ഈ കാലത്തെ അളവുകളായ മീറ്റർ, ലിറ്റർ,കിലോഗ്രാം തുടങ്ങിയവ ഉപയോഗിച്ചിരുന്നില്ല.ബൈബിളിൽ ഉപയോഗിച്ചിരുന്ന ശരിയായ അളവുകൾ വഴി വായനക്കാർക്കു ബൈബിൾ പുരാതന കാലത്തു, ആ അളവുകൾ ഉപയോഗിച്ചിരുന്ന കാലത്തു, എഴുതപ്പെട്ടതാണെന്നു മനസിലാക്കുവാൻ സാധിക്കും.
* ഇന്ന് കാലത്തെ അളവുകൾ ഉപയോഗിച്ചാൽ വായനക്കാർക്ക് അവ എളുപ്പത്തിൽ മനസിലാക്കുവാൻ സാധിക്കും.
* നിങ്ങൾ ഏതു അളവ് ഉപയോഗിച്ചാലും അത് നന്നായിരിക്കും. കഴിയുമെങ്കിൽ മറ്റേ അളവിനെ കുറിച്ച് വചനത്തിലോ അടിക്കുറുപ്പായോ മറ്റോ പരാമര്ശിക്കുക.
* നിങ്ങൾ ബൈബിളിൽ ഉപയോഗിച്ചിട്ടുള്ള അളവുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ വായനക്കാർക്കു ആ അളവുകൾ കൃത്യമാണെന്നുള്ള ആശയം നൽകാതിരിക്കുക. ഉദാഹരണത്തിന് ഒരു ഹിൻ എന്നതിനെ "3.7 ലിറ്റർ" എന്ന് പറഞ്ഞാൽ ആ അളവ് കൃത്യമാണെന്ന് വായനക്കാരന് ഒരു പ്രതീതി ഉണ്ടാകും.അതായത് 3.6 അല്ലെങ്കിൽ 3.8 അല്ല,കൃത്യാമായും 3.7 ആണെന്ന്. പകരം "മൂന്നര ലിറ്റർ" എന്നോ ഏകദേശം "നാല് ലിറ്റർ " എന്നോ പറയുകയാവും കുറച്ചു കൂടി നല്ലതു.
ദൈവം മനുഷ്യരോട് ഒരു വസ്തു എത്രത്തോളം ഉപയോഗിക്കണമെന്ന് പറയുന്ന സന്ദർഭങ്ങളിൽ, മനുഷ്യർ ആ വസ്തുക്കൾ അതനുസരിച്ചു ഉപയോഗിക്കുമ്പോൾ; ഇതിന്‍റെ വിവര്‍ത്തനത്തിൽ "ഏകദേശം എന്ന പദം ഉപയോഗിക്കരുത്. അല്ലാത്തപക്ഷം, അവർ എത്രമാത്രം ഉപയോഗിച്ചുവെന്ന് ദൈവം ശ്രദ്ധിച്ചില്ല എന്ന ധാരണ നൽകും
### അളവിന്‍റെ യൂണിറ്റ് പ്രസ്താവിക്കുമ്പോൾ
### വിവര്‍ത്തന തന്ത്രങ്ങൾ
1. ULT 'ൽ നിന്നുള്ള അതെ അളവുകൾ ഉപയോഗിക്കുക. ഇവ ശരിക്കുള്ള എഴുത്തുകാർ ഉപയോഗിച്ചിരുന്ന അതെ അളവുകളാണ്. അവ പറയപ്പെടുന്ന രീതിയിൽ,ULT'ൽ എഴുതിയിരിക്കുന്ന രീതിയിൽ അവയെ എഴുതുക(കാണുക [Copy or Borrow Words](../translate-transliterate/01.md))
1. മീറ്റർ അടിസ്ഥാനമാക്കിയുള്ള അളവുകൾ UST'ൽ നൽകിയിരിക്കുന്ന പോലെ ഉപയോഗിക്കുക. UST വിവര്‍ത്തകർ ആ അളവുകൾ എങ്ങനെ പ്രതിനിധാനം ചെയ്യണമെന്ന് മനസ്സിലാക്കിയിട്ടുണ്ട്.
1. നിങ്ങളുടെ ഭാഷയിലുള്ള അളവുകൾ ഉപയോഗിക്കുക. ഇതിനായി ഈ അളവുകൾ മീറ്റർ അടിസ്ഥാനമാക്കിയുള്ള അളവുകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
1. ULT പ്രകാരമുള്ള അളവുകൾ ഉപയോഗിച്ചിട്ട് നിങ്ങളുടെ ആളുകൾക്ക് മനസ്സിലാകുന്ന അളവുകൾ വ്യാഖ്യാനത്തിലോ ഒരു കുറുപ്പിലോ നൽകുക.
നിങ്ങളുടെ ആളുകൾക്ക് മനസ്സിലാകുന്ന അളവുകൾ ഉപയോഗിച്ചിട്ട് ULT പ്രകാരമുള്ള അളവുകൾ വ്യാഖ്യാനത്തിലോ ഒരു കുറുപ്പിലോ നൽകുക.
### വിവര്‍ത്തന തന്ത്രങ്ങൾ പ്രയോഗിച്ചു
മേല്പറഞ്ഞ തന്ത്രങ്ങൾ യെശയ്യാ 5 :10 'ൽ പ്രയോഗിച്ചിരിക്കുന്നു :
* ** നാല് ഹെക്ടർ മുന്തിരിത്തോട്ടത്തിന് ഒരു ബത്ത് മാത്രമേ ലഭിക്കൂ, ഒരു ഹോമർ വിത്ത് ഒരു എഫ മാത്രമേ നൽകൂ. ഒരു ഹോമർc വിത്തിൽനിന്ന് ഒരു ഏഫായുd മാത്ര കിട്ടും”.** (യെശയ്യാവ് 5:10 ULT)
1. ULT'ൽ നിന്നുള്ള അതെ അളവുകൾ ഉപയോഗിക്കുക. ഇവ ശരിക്കുള്ള എഴുത്തുകാർ ഉപയോഗിച്ചിരുന്ന അതെ അളവുകളാണ്. അവ പറയപ്പെടുന്ന രീതിയിൽ,ULT'ൽ എഴുതിയിരിക്കുന്ന രീതിയിൽ അവയെ എഴുതുക. (കാണുക [Copy or Borrow Words]
(../translate-transliterate/01.md))
* "നാല് ഹെക്ടർ മുന്തിരിത്തോട്ടത്തിൽ നിന്നും ഒരു <u>ബത്ത് </u> മാത്രവും , ഒരു <u>ഹോമർ </u> വിത്തുകൾ ഒരു <u>എഫ</u> മാത്രവുമേ നല്കുകയുള്ളൂ ".
1. മീറ്റർ അടിസ്ഥാനമാക്കിയുള്ള അളവുകൾ UST 'ൽ നൽകിയിരിക്കുന്ന പോലെ ഉപയോഗിക്കുക. UST വിവര്‍ത്തകർ ആ അളവുകൾ എങ്ങനെ പ്രതിനിധാനം ചെയ്യണമെന്ന് മനസ്സിലാക്കിയിട്ടുണ്ട്.
* "നാല് ഹെക്ടർ മുന്തിരിത്തോട്ടത്തിൽ നിന്നും <u>ഇരുപത്തിരണ്ടു ലിറ്റർ </u> മാത്രവും , <u>പത്തു കൂട </u> വിത്തുകൾ <u>ഒരു കൂട </u> മാത്രവുമേ നല്കുകയുള്ളൂ."
* "നാല് ഹെക്ടർ മുന്തിരിത്തോട്ടത്തിൽ നിന്നും <u>ഇരുപത്തിരണ്ടു ലിറ്റർ </u> മാത്രവും , <u>220 ലിറ്റർ </u> വിത്തുകൾ <u>ഇരുപത്തിരണ്ടു ലിറ്റർ</u> മാത്രവുമേ നല്കുകയുള്ളൂ."
1. നിങ്ങളുടെ ഭാഷയിലുള്ള അളവുകൾ ഉപയോഗിക്കുക. ഇതിനായി ഈ അളവുകൾ മീറ്റർ അടിസ്ഥാനമാക്കിയുള്ള അളവുകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
* "നാല് ഹെക്ടർ മുന്തിരിത്തോട്ടത്തിൽ നിന്നും <u>ആറു ഗാലണ്‍ </u> മാത്രവും , <u>ആറര ബുഷെൽ </u> വിത്തുകൾ <u>ഇരുപതു ക്വർട്ടസ്</u> മാത്രവുമേ നല്കുകയുള്ളൂ."
1. ULT പ്രകാരമുള്ള അളവുകൾ ഉപയോഗിച്ചിട്ട് നിങ്ങളുടെ ആളുകൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള അളവുകൾ വ്യാഖ്യാനത്തിലോ ഒരു കുറുപ്പിലോ നൽകുക.
* "നാല് ഹെക്ടർ മുന്തിരിത്തോട്ടത്തിൽ നിന്നും ഒരു <u>ബാത്ത് (ആറു ഗാലണ്‍) </u> മാത്രവും , ഒരു <u>ഹോമർ (ആറര ബുഷെൽ )</u> വിത്തുകൾ ഒരു <u>എഫ (ഇരുപതു ക്വർട്ടസ്)</u> മാത്രവുമേ നല്കുകയുള്ളൂ."
നിങ്ങളുടെ ആളുകൾക്ക് മനസ്സിലാകുന്ന അളവുകൾ ഉപയോഗിച്ചിട്ട് ULT പ്രകാരമുള്ള അളവുകൾ വ്യാഖ്യാനത്തിലോ ഒരു കുറുപ്പിലോ നൽകുക. ഇനിപ്പറയുന്നവ അടിക്കുറിപ്പുകളിലെ ULT അളവുകൾ കാണിക്കുന്നു.
* "നാല് ഹെക്ടർ മുന്തിരിത്തോട്ടത്തിൽ നിന്നും ഇരുപത്തിരണ്ടു ലിറ്റർ<sup>1</sup>, മാത്രവും , 220 ലിറ്റർ <sup>2 </sup> വിത്തുകളില്‍ നിന്നും ഇരുപത്തിരണ്ടു ലിറ്റർ <sup>3 </sup>, മാത്രവുമേ നല്കുകയുള്ളൂ.". അതിന്‍റെ അടിക്കുറിപ്പ് താഴെ കൊടുത്തിരിക്കുന്ന പോലെയാവും:
* <sup>[1]</sup>ഒരു ബാത്ത്
* <sup>[2]</sup>ഒരു ഹോമർ
* <sup>[3]</sup>ഒരു എഫ
### അളവിന്‍റെ യൂണിറ്റ് സൂചിപ്പിക്കുമ്പോൾ
ചിലപ്പോൾ ഹീബ്രു'വിൽ ഒരു വ്യാപ്തിയുടെ അളവിന്‍റെ ഘടകം എടുത്തു പറയില്ല. അതിനെ അക്കങ്ങളായി മാത്രമാവും നൽകുക. ഇത്തരം സന്ദർഭങ്ങളിൽ, അതിന്‍റെ ഇംഗ്ലീഷ് പതിപ്പിൽ , ULT-'ലും UST'-ലും ഉൾപ്പെടെ "measure/അളവ്" എന്ന വാക്കു കൂട്ടി ചേർക്കുകയാണ് പതിവ്.
* ** ആ കാലത്ത് ഒരാൾ <u>ഇരുപത്</u> പറ ധാന്യം കൂട്ടിയിരിക്കുന്നിടത്ത് ചെല്ലുമ്പോൾ <u>പത്ത് </u>മാത്രമേ കാണുകയുള്ളു; ഒരാൾ അമ്പത് പാത്രം കോരുവാൻ ചക്കാലയിൽ ചെല്ലുമ്പോൾ <u>ഇരുപത്</u> മാത്രമേ കാണുകയുള്ളു. ** (ഹഗ്ഗായി 2:16 ULT)
#### വിവര്‍ത്തന തന്ത്രങ്ങൾ
1. വാക്കാൽ തർജ്ജിമ ചെയ്യുക, അക്കങ്ങൾ ഉപയോഗിച്ച്,ഘടകം ഉപയോഗിക്കാതെ.
1. "അളവ്" ,"എണ്ണം","സംഖ്യ" തുടങ്ങിയ പൊതുവായ വാക്കുകൾ ഉപയോഗിക്കുക
1. അതാത് പാത്രങ്ങളുടെ പേര് ഉപയോഗിക്കുക. ഉദാഹരണത്തിന് നെല്ലിന് "കൂട" എന്നും വീഞ്ഞിനു "ഭരണി" എന്നും.
1. നിങ്ങളുടെ തർജ്ജിമയിൽ ഉപയോഗിച്ച് പോന്നിരുന്ന അളവുകൾ തന്നെ ഉപയോഗിക്കുക.
#### വിവര്‍ത്തന തന്ത്രങ്ങൾ പ്രയോഗിച്ചു
മേല്പറഞ്ഞ തന്ത്രങ്ങൾ ഹഗ്ഗായി 2 :16 'ൽ പ്രയോഗിച്ചിരിക്കുന്നു :
* ** ആ കാലത്ത് ഒരാൾ <u>ഇരുപത്</u> പറ ധാന്യം കൂട്ടിയിരിക്കുന്നിടത്ത് ചെല്ലുമ്പോൾ <u>പത്ത് </u>മാത്രമേ കാണുകയുള്ളു; ഒരാൾ അമ്പത് പാത്രം വീഞ്ഞ് കോരുവാൻ ചക്കാലയിൽ ചെല്ലുമ്പോൾ <u>ഇരുപത്</u> മാത്രമേ കാണുകയുള്ളു. ** (ഹഗ്ഗായി 2:16 ULT)
1. വാക്കാൽ തർജ്ജിമ ചെയ്യുക, അക്കങ്ങൾ ഉപയോഗിച്ച്,ഘടകം ഉപയോഗിക്കാതെ.
* ആരെങ്കിലും നെല്ല് കൂമ്പാരത്തിലേക്കു <u> ഇരുപതു പറ </u> നെല്ലിനായി ചെല്ലുമ്പോൾ <u>പത്തു </u> മാത്രമേ കാണുകയുള്ളു; ഒരുത്തൻ <u>അമ്പതു </u> പാത്രം വീഞ്ഞ് കോരുവാൻ ചക്ക് ആലയിൽ ചെല്ലുമ്പോൾ <u>ഇരുപതു</u> മാത്രമേ കാണുകയുള്ളു.
1. "അളവ്" ,"എണ്ണം","സംഖ്യ" തുടങ്ങിയ പൊതുവായ വാക്കുക്കൾ ഉപയോഗിക്കുക
* ആരെങ്കിലും നെല്ല് കൂമ്പാരത്തിലേക്കു <u> ഇരുപതു പറ അളവ് </u> നെല്ലിനായി ചെല്ലുമ്പോൾ <u>പത്തു </u> മാത്രമേ കാണുകയുള്ളു; ഒരുത്തൻ <u>അമ്പതു അളവ് </u> പാത്രം വീഞ്ഞ് കോരുവാൻ ചക്ക് ആലയിൽ ചെല്ലുമ്പോൾ <u>ഇരുപതു</u> മാത്രമേ കാണുകയുള്ളു.
1. അതാത് പാത്രങ്ങളുടെ പേര് ഉപയോഗിക്കുക. ഉദാഹരണത്തിന് നെല്ലിന് "കൂട" എന്നും വീഞ്ഞിനു "ഭരണി" എന്നും.
* ആരെങ്കിലും നെല്ല് കൂമ്പാരത്തിലേക്കു <u> ഇരുപതു കൂട </u> നെല്ലിനായി ചെല്ലുമ്പോൾ <u>പത്തു </u> മാത്രമേ കാണുകയുള്ളു; ഒരുത്തൻ <u>അമ്പതു ഭരണി </u> വീഞ്ഞ് കോരുവാൻ ചക്ക് ആലയിൽ ചെല്ലുമ്പോൾ <u>ഇരുപതു</u> മാത്രമേ കാണുകയുള്ളു.
1. നിങ്ങളുടെ തർജ്ജിമയിൽ ഉപയോഗിച്ച് പോന്നിരുന്ന അളവുകൾ തന്നെ ഉപയോഗിക്കുക.
* ആരെങ്കിലും നെല്ല് കൂമ്പാരത്തിലേക്കു <u> ഇരുപതു ലിറ്റർ </u> നെല്ലിനായി ചെല്ലുമ്പോൾ <u>പത്തു ലിറ്റർ </u> മാത്രമേ കാണുകയുള്ളു; ഒരുത്തൻ <u>അമ്പതു ലിറ്റർ </u> വീഞ്ഞ് കോരുവാൻ ചക്ക് ആലയിൽ ചെല്ലുമ്പോൾ <u>ഇരുപതു ലിറ്റർ </u> മാത്രമേ കാണുകയുള്ളു.