ml_ta/translate/translate-bibleorg/01.md

5.4 KiB

ബൈബിൾ 66 പുസ്തകങ്ങളാണുള്ളത്. അവ "പുസ്തകങ്ങൾ" എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും, അവയുടെ നീളം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു, ഹ്രസ്വമായവയ്ക്ക് ഒന്നോ രണ്ടോ പേജ് നീളമേ ഉള്ളൂ. ബൈബിളിന് രണ്ടു പ്രധാന ഭാഗങ്ങളുണ്ട്. ആദ്യഭാഗം ആദ്യം എഴുതപ്പെട്ടതും പഴയനിയമം എന്ന് വിളിക്കുന്നതുമാണ്. രണ്ടാമത്തെ ഭാഗം പിന്നീട് എഴുതപ്പെടുകയും പുതിയ നിയമം എന്ന് വിളിക്കുകയും ചെയ്യുന്നു. പഴയനിയമത്തിൽ 39 പുസ്തകങ്ങൾ ഉണ്ട്, പുതിയനിയമത്തിൽ 27 പുസ്തകങ്ങൾ ഉണ്ട്. (പുതിയ നിയമത്തിലെ ചില പുസ്തകങ്ങൾ ആളുകൾക്ക് എഴുതിയ കത്തുകളാണ്.)

ഓരോ പുസ്തകവും അധ്യായങ്ങളായി വേർതിരിച്ചിരിക്കുന്നു. മിക്ക പുസ്തകങ്ങളിലും ഒന്നിലധികം അധ്യായങ്ങളുണ്ട്, എന്നാൽ ഒബദ്യ, ഫിലേമോൻ, 2 യോഹന്നാൻ, 3 യോഹന്നാൻ, യൂദാ എന്നിവർ ഓരോ അധ്യായം മാത്രമേയുള്ളൂ. എല്ലാ അധ്യായങ്ങളും വാക്യങ്ങളായി വേർതിരിച്ചിരിക്കുന്നു.

നാം ഒരു വാക്യം പരാമർശിക്കാൻ ആഗ്രഹിക്കുമ്പോൾ, നാം ആദ്യം പുസ്തകത്തിന്‍റെ പേരും, തുടർന്ന് അധ്യായവും, തുടർന്ന് വാക്യവും എഴുതുകയാണ്. ഉദാഹരണത്തിന്, "യോഹന്നാൻ 3:16" എന്നത്യോഹന്നാൻ അധ്യായം 3, വാക്യം 16. എന്നാണ് അതിനര്‍ത്ഥം.

പരസ്പരം അടുത്ത് നിൽക്കുന്ന രണ്ടോ അതിലധികമോ വാക്യങ്ങളെ പരാമർശിക്കുമ്പോൾ, അവയ്ക്കിടയിലുള്ള ഒരു ചെറു വര ഞങ്ങൾ വെക്കുന്നു. "യോഹന്നാൻ 3: 16-18" എന്നാൽ യോഹന്നാൻ 3-ാം അധ്യായം, 16, 17, 18 എന്നീ വാക്യങ്ങളാണ് അതിനര്‍ത്ഥം.

നാം പരസ്പരം അടുത്തുള്ള വരികൾ പരാമർശിക്കുമ്പോൾ, അവയെ വേർതിരിക്കാൻ കോമാ ഉപയോഗിക്കും. "യോഹന്നാൻ 3: 2, 6, 9" എന്ന് അർത്ഥം യോഹന്നാൻ അധ്യായം 3, വാക്യങ്ങള്‍ 2, 6, 9 എന്നാണ് അതിനര്‍ത്ഥം.

അധ്യായത്തിനും വാക്യ സംഖ്യകൾക്കും ശേഷം, ഞങ്ങൾ ഉപയോഗിച്ച ബൈബിളിന്റെ വിവർത്തനത്തിന്‍റെ ചുരുക്കെഴുത്ത് ഞങ്ങൾ ഇടുന്നത്. ചുവടെയുള്ള ഉദാഹരണത്തിൽ, " ULT " എന്നത് * unfoldingWord Literal Text * എന്നതിനെയാണ് സൂചിപ്പിക്കുന്നത്..

തിരുവെഴുത്തുകളുടെ ഭാഗങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് വിവരിക്കുന്നതിന് translationacademy ഞങ്ങൾ ഈ സിസ്റ്റം ഉപയോഗിക്കുന്നു. എന്നിരുന്നാലും, മുഴുവൻ വാക്യങ്ങളും അല്ലെങ്കിൽ വാക്യങ്ങളുടെ കൂട്ടവും കാണിക്കില്ല. താഴെ കൊടുത്തിരിക്കുന്ന വാചകം ന്യായാധിപന്മാർ, അദ്ധ്യായം 6 വാക്യം 28, പക്ഷേ അത് മുഴുവൻ വാക്യവുമല്ല. വാക്യത്തിന്‍റെ അവസാനം കൂറച്ചുകൂടി ഉണ്ട്. വിവർത്തന അക്കാദമിയിൽ, നമ്മൾ സംസാരിക്കാൻ ആഗ്രഹിക്കുന്ന വാക്യത്തിന്റെ ഭാഗം മാത്രമേ ഞങ്ങൾ കാണിക്കൂ

രാവിലെ പട്ടണവാസികൾ എഴുന്നേറ്റപ്പോൾ ബാലിന്‍റെ ബലിപീഠം തകർന്നു ...... (ന്യായാധിപന്മാർ 6:28 ULT)