ml_ta/translate/resources-connect/01.md

12 KiB

വിവരണം

ചിലപ്പോൾ, കുറിപ്പുകളുടെ പട്ടികയുടെ മുകളിൽ, ** കണക്റ്റിംഗ് സ്റ്റേറ്റ്മെന്‍റെ ** അല്ലെങ്കിൽ ** പൊതു വിവരങ്ങൾ ** എന്ന് ആരംഭിക്കുന്ന കുറിപ്പുകളുണ്ട്.

** ബന്ധിപ്പിക്കുന്ന ഒരു പ്രസ്താവന ** ഒരു ശകലം തിരുവെഴുത്ത് മുമ്പത്തെ ഭാഗങ്ങളിലെ തിരുവെഴുത്തുകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു. ബന്ധിപ്പിക്കുന്ന പ്രസ്‌താവനകളിലെ ചില തരം വിവരങ്ങൾ‌ ഇനിപ്പറയുന്നവയാണ്. *..

  • ഈ ശകലം ഒരു ഭാഗത്തിന്‍റെ തുടക്കത്തിലോ മധ്യത്തിലോ അവസാനത്തിലോ ആണോ
  • ആരാണ് സംസാരിക്കുന്നത്
  • ആരോടാണ് സ്പീക്കർ സംസാരിക്കുന്നത്

ഒന്നിൽ കൂടുതൽ വാക്യങ്ങൾ ഉൾക്കൊള്ളുന്ന ശകലത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ചില ** പൊതു വിവരങ്ങൾ ** കുറിപ്പ് പറയുന്നു. പൊതുവായ വിവര പ്രസ്താവനയിൽ ദൃശ്യമാകുന്ന ചില തരം വിവരങ്ങൾ ഇനിപ്പറയുന്നവയാണ്.

  • പരാമർശിക്കുന്ന വ്യക്തി അല്ലെങ്കിൽ വസ്തുത
  • പ്രധാന പശ്ചാത്തലം അല്ലെങ്കിൽ ശകല വാചകം മനസിലാക്കാൻ ആവശ്യമായ വിവരങ്ങൾ
    • യുക്തിസഹജമായ വാദങ്ങളും നിഗമനങ്ങളും

രചനകൾ മെച്ചപ്പെടുത്തുന്നതിന് നിങ്ങളെ സഹായിക്കുന്നതിന് രണ്ട് തരത്തിലുള്ള കുറിപ്പുകളെയും, പരിഭാഷയിൽ അഭിസംബോധന ചെയ്യേണ്ട പ്രശ്നങ്ങളെക്കുറിച്ച് ബോധവാനായിരിക്കണം.

ഉദാഹരണങ്ങൾ

ഈ ശകലം ഒരു ഭാഗത്തിന്‍റെ തുടക്കത്തിലോ തുടർച്ചയിലോ അവസാനത്തിലോ ആണോ എന്ന്

1യേശു തന്‍റെ പന്ത്രണ്ട് ശിഷ്യന്മാരോടും നിർദ്ദേശിച്ചു തീർന്നശേഷം അവരുടെ പട്ടണങ്ങളിൽ ഉപദേശിക്കുവാനും പ്രസംഗിക്കുവാനും അവിടെനിന്നു പുറപ്പെട്ടുപോയി.2യോഹന്നാൻ കാരാഗൃഹത്തിൽവച്ച് ക്രിസ്തുവിന്‍റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ട് തന്‍റെശിഷ്യന്മാരെ അയച്ചു: 3വരുവാനുള്ളവൻ നീയോ, അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ എന്നു അവർ മുഖാന്തരം അവനോട് ചോദിച്ചു. (മത്തായി 11:1-3 ULT)

  • പൊതുവിവരം: -യോഹന്നാൻ സ്നാപകന്റെ ശിഷ്യന്മാരോടു യേശു എങ്ങനെയാണു പ്രതികരിച്ചതെന്ന് എഴുത്തുകാരൻ പറയുന്ന കഥയുടെ ഒരു പുതിയ ഭാഗത്തിന്‍റെ തുടക്കമാണിത്.(കാണുക: * പുതിയ ഇവന്‍റിന്‍റെ ആമുഖം *)

ഒരു കുറിപ്പിന്‍റെ പുതിയ ഭാഗത്തിന്‍റെ തുടക്കത്തിലേക്ക് ഈ കുറിപ്പ് നിങ്ങള്‍ അറിയിക്കുകയും പുതിയ ഇവന്‍റുകളെക്കുറിച്ചും വിവര്‍ത്തനം സംബന്ധിച്ചുള്ള പ്രശ്നങ്ങളെക്കുറിച്ചും കൂടുതൽ പറയുന്ന ഒരു പേജിലേക്കുള്ള ഒരു ലിങ്ക് നിങ്ങൾ നൽകുകയും ചെയ്യണം.

ആരാണ് സംസാരിക്കുന്നത്

17അവൻ ഞങ്ങളിലൊരുവനായി ഈ ശുശ്രൂഷയിൽ പങ്ക് ലഭിച്ചിരുന്നുവല്ലോ”. 18 -- അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം വാങ്ങി, തലകീഴായി വീണ് ശരീരം പിളർന്ന് അവന്‍റെ കുടലെല്ലാം പുറത്തുചാടി. 19ഈ വിവരം യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞിരുന്നതിനാൽ ആ നിലത്തിന് അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കല്ദാമാ എന്ന് പേര് വിളിച്ചു. (പ്രവൃത്തികൾ : 1:17-19 ULT)

  • ** ബന്ധിപ്പിക്കുന്ന പ്രസ്താവന: ** - താൻ പ്രവൃത്തികൾ 1: 16-ൽ ആരംഭിച്ച പ്രസംഗം പത്രോസ് വിശ്വാസികളോട് തുടരുന്നു .

17-‍ാ‍ം വാക്യത്തിൽ ഇപ്പോഴും പത്രോസ് സംസാരിക്കുന്നുണ്ടെന്ന് ഈ കുറിപ്പ് നിങ്ങളോട് പറയുന്നു,.അതിനാൽ നിങ്ങളുടെ അത് ഭാഷയിൽ ശരിയായി അടയാളപ്പെടുത്താൻ കഴിയും.

പരാമർശിക്കുന്ന വ്യക്തി അല്ലെങ്കിൽ വസ്തുത

20 യെശയ്യാവ് വളരെ ധൈര്യത്തോടെ പറയുന്നു:: "എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി. എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി. 21ഞാന്‍ ഇടവിടാതെ എന്‍റെ കൈ നീട്ടി അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്ക്." റോമർ 10:20-21 ULT)

  • പൊതുവിവരം:- ഇവിടെ "ഞാൻ," "എന്നെ,""എന്‍റെ" എന്ന വാക്കുകൾ ദൈവത്തെ സൂചിപ്പിക്കുന്നു

സർവ്വനാമങ്ങൾ ആരെയാണ് പരാമർശിക്കുന്നതെന്ന് എന്നറിയാൻ ഈ കുറിപ്പ് നിങ്ങളെ സഹായിക്കും. യെശയ്യാവ് തനിക്കുവേണ്ടിയല്ല സംസാരിക്കുന്നത് മറിച്ച് ദൈവം പറഞ്ഞത് ഉദ്ധരിക്കുന്നു. വായനക്കാർ മനസ്സിലാക്കുന്നതിനായി നിങ്ങൾ എന്തെങ്കിലും ഇവിടെ ചേർക്കേണ്ടതായി വന്നേക്കാം

പ്രധാനപ്പെട്ട പശ്ചാത്തലം അല്ലെങ്കിൽ സൂചിപ്പിച്ച വിവരങ്ങൾ

26കർത്താവിൻറെ ഒരു ദൂതൻ ഫിലിപ്പൊസിനോടു പറഞ്ഞു,"നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.”(ഈ റോഡ് ഒരു മരുഭൂമിയിലാണ്.)27അങ്ങനെ അവൻ എഴുന്നേറ്റു പോയി; അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേൽവിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവളുടെ എല്ലാ നിധികളുടെയും ചുമതല അവനായിരുന്നു. അവൻ ആരാധനയ്ക്കായി യെരുശലേമിൽ എത്തിയിരുന്നു.28അവൻ തേരിൽ മടങ്ങുമ്പോള്‍ യെശയ്യാപ്രവാചകന്‍റെ പുസ്തകം വായിക്കയായിരുന്നു.( ആക്ടസ് പ്രവൃത്തികൾ 8:26-28 ULT)

  • ** പൊതുവിവരം;**-ഫിലിപ്പോസിനെക്കുറിച്ചും എത്യോപ്യയിൽ നിന്നുള്ള മനുഷ്യനെയും കുറിച്ചുള്ള കഥയുടെ ഭാഗത്തിന്‍റെ തുടക്കമാണിത്. എത്യോപ്യയിൽ നിന്നുള്ള മനുഷ്യനെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ 27-‍ാ‍ം വാക്യം നൽകുന്നു..(കാണുക: * ബാക്ക് ഗ്രൌണ്ട്സ് *)

ഒരു സ്റ്റോറിയുടെ പുതിയ ഭാഗത്തിന്‍റെ തുടക്കത്തിലേക്കും ചില പശ്ചാത്തല വിവരങ്ങളിലേക്കും ഈ കുറിപ്പ് നിങ്ങളെ നയിക്കുന്നു, അയതിനാൽ നിങ്ങൾക്ക് ഇവയെക്കുറിച്ച് അറിയാനും ഇവ ചിത്രീകരിക്കുവാനുള്ള നിങ്ങളുടെ ഭാഷയുടെ വഴികൾ ഉപയോഗിക്കാനും കഴിയും. പശ്ചാത്തല വിവരങ്ങളെക്കുറിച്ചുള്ള പേജിലേക്കുള്ള ഒരു ലിങ്ക് കുറിപ്പിൽ ഉൾപ്പെടുന്നതിനാൽ അത്തരം വിവരങ്ങൾ എങ്ങനെ വിവർത്തനം ചെയ്യാമെന്നതിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതല്‍ അറിവു ലഭിക്കുന്നു