ml_ta/translate/first-draft/01.md

10 lines
5.0 KiB
Markdown

### ഞാൻ എങ്ങനെ ആരംഭിക്കും?
* നിങ്ങൾ വിവര്‍ത്തനം ചെയ്യുന്ന ശകലം മനസ്സിലാക്കുവാനും അത് മികച്ച രീതിയിൽ നിങ്ങളുടെ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുവാനുമുള്ള മാർഗ്ഗം കണ്ടുപിടിക്കുവാൻ സഹായിക്കേണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുക.
* നിങ്ങൾ Open Bible Stories'ആണ് വിവര്‍ത്തനം ചെയ്യുന്നതെങ്കിൽ വിവര്‍ത്തനം ചെയ്യും മുൻപ് ആ മുഴുവൻ കഥയും വായിക്കുക. നിങ്ങൾ ബൈബിൾ ആണ് വിവര്‍ത്തനം ചെയ്യുന്നതെങ്കിൽ അതിലെ ഏതൊരു ഭാഗം വിവര്‍ത്തനം ചെയ്യുന്നതിന് മുമ്പായി ആ മുഴുവൻ അദ്ധ്യായവും വായിക്കുക. നിങ്ങൾ വിവര്‍ത്തനം ചെയ്യുന്ന ഭാഗം ആ മുഴുവൻ ലേഖനത്തിൽ എങ്ങനെ ഇഴചേരുന്നു എന്ന് നിങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിക്കുകയും, അത് വഴി നന്നായി വിവര്‍ത്തനം ചെയ്യുവാൻ സാധിക്കുകയും ചെയ്യും.
* നിങ്ങൾ വിവര്‍ത്തനം ചെയ്യുവാൻ ഉദ്ദേശിക്കുന്ന ശകലം കഴിയുന്നത്ര പരിഭാഷകളിൽ വായിക്കുക. ULT'ൽ അതിന്‍റെ യഥാർത്ഥ ലേഖനം എങ്ങനെയാണെന്നും UST'യിൽ യഥാർത്ഥ ലേഖനത്തിന്‍റെ അർഥം എന്താണെന്നും നിങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിക്കും. നിങ്ങളുടെ ഭാഷയിൽ, ഏറ്റുവും സ്വാഭാവികമായ ഭാഷാശൈലികൾ ഉപയോഗിച്ച് ഇതിലെ അർഥം എങ്ങനെ പകർന്നു നൽകാമെന്ന് ചിന്തിക്കുക. മറ്റു ബൈബിൾ സഹായികളോ, നിരൂപണങ്ങളോ ഒക്കെ ആ ശകലത്തെ എങ്ങനെ വിശകലനം ചെയ്യുന്നു എന്ന് വായിച്ചു മനസ്സിലാക്കുക.
* നിങ്ങൾ വിവര്‍ത്തനം ചെയ്യുവാൻ ഉദ്ദേശിക്കുന്ന ശകലത്തിന്‍റെ പരിഭാഷാ കുറിപ്പുകൾ വായിക്കുക.
* നിങ്ങൾ വിവര്‍ത്തനം ചെയ്യുവാൻ ഉദ്ദേശിക്കുന്ന ശകലത്തിലെ പ്രധാനപ്പെട്ട പദങ്ങൾ എടുത്തു കാട്ടിയിട്ടുണ്ടാകും. ഇവയുടെ വിശദീകരണം " പരിഭാഷാ പദങ്ങളില്‍ നൽകിയിട്ടുള്ളത് വായിക്കുക.
* വിവര്‍ത്തനം സംഘത്തിലുള്ള മറ്റുള്ളവരുമായി ആ ശകലവും, പരിഭാഷാ കുറിപ്പുകളും, പരിഭാഷാ പദങ്ങളും , ചർച്ച ചെയ്യുക.
* നിങ്ങൾ വിവര്‍ത്തനം ചെയ്യുവാൻ തിരഞ്ഞെടുത്ത ശകലം നന്നായി മനസ്സിലായി എന്നുണ്ടെങ്കിൽ , നിങ്ങളുടെ ഭാഷ സംഘത്തിൽ ഒരാൾ അത് എങ്ങനെ പറയുമോ, ആ രീതിയിൽ അത് എഴുതുക (രേഖപ്പെടുത്തുക). ആ മുഴുവൻ ലേഖനവും ശകലവും മൂല ഗ്രന്ഥത്തിൽ നോക്കാതെ നിങ്ങളുടെ ഭാഷയിൽ പറയുന്നത് പോലെ എഴുതുക. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങളുടെ ഭാഷയ്ക്കു സ്വാഭാവികമായ രീതിയിലുള്ളൊരു വിവര്‍ത്തനം നിങ്ങൾക്ക് ഉണ്ടാക്കുവാൻ സാധിക്കും. അല്ലാതെ മൂല ഭാഷയ്ക്കു സ്വാഭാവികമായൊരു വിവര്‍ത്തനമാവില്ല ഇത്.