ml_ta/translate/figs-youdual/01.md

11 KiB

വിവരണം

ചില ഭാഷകളിൽ "നിങ്ങൾ" എന്ന വാക്ക് ഒരു വ്യക്തിയെ സൂചിപ്പിക്കുമ്പോൾ "നിങ്ങൾ" എന്നതിന്റെ ** ഏകവചന ** രൂപവും "നിങ്ങൾ" എന്ന വാക്ക് ഒന്നിലധികം വ്യക്തികളെ സൂചിപ്പിക്കുമ്പോൾ ** ബഹുവചന ** രൂപവുമുണ്ട്.. ഈ ഭാഷകളിലൊന്ന് സംസാരിക്കുന്ന പരിഭാഷകർ എല്ലായ്പ്പോഴും സ്പീക്കർ ഉദ്ദേശിച്ചത് എന്താണെന്നറിയണം, അതിലൂടെ അവർക്ക് അവരുടെ ഭാഷയിലെ "നിങ്ങൾ" എന്നതിനുള്ള ശരിയായ വാക്ക് തിരഞ്ഞെടുക്കാനാകും. ഇംഗ്ലീഷ് പോലെയുള്ള മറ്റു ഭാഷകൾക്ക് ഒരു ഫോം മാത്രമേയുള്ളൂ, അത് ആളുകൾ എത്രമാത്രം പരാമർശിക്കുന്നുവെന്ന് പരിഗണിക്കാതെ തന്നെ ഉപയോഗിക്കുന്നു.

ബൈബിൾ ആദ്യം എബ്രായ, അരമായ ഭാഷ, ഗ്രീക്ക് ഭാഷകളിൽ എഴുതിയിരുന്നു. ഈ ഭാഷകൾക്കെല്ലാം "നിങ്ങൾ" എന്നതിന് ഒറ്റ രൂപവും ബഹുവചനരൂപവുമുണ്ട്. “ഈ ഭാഷകളിൽ ബൈബിൾ വായിക്കുമ്പോൾ”, നിങ്ങൾ "എന്ന വാക്ക് ഒരു വ്യക്തിയെ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ വ്യക്തികളെ സൂചിപ്പിക്കുന്നുണ്ടോ എന്ന് സർവ്വനാമങ്ങളും ക്രിയാ രൂപങ്ങളും കാണിക്കുന്നു.എന്നിരുന്നാലും, അത് രണ്ടു പേരെ അല്ലെങ്കിൽ രണ്ടിൽക്കൂടുതൽ ആളുകളെയാണോ സൂചിപ്പിക്കുന്നത് എന്ന് അവർ നമ്മെ കാണിക്കുന്നില്ല. "നിങ്ങൾ" എന്ന വാക്ക് എത്ര ആളുകളാണ് സൂചിപ്പിക്കുന്നത് എന്ന് സർവ്വനാമങ്ങൾ കാണിക്കാതിരുന്നാൽ, പ്രസംഗകന് എത്ര ആളുകളോട് സംസാരിക്കുന്നു എന്നറിയാൻ സന്ദർഭം നോക്കേണ്ടതുണ്ട്.

ഇതൊരു വിവർത്തന പ്രശ്നത്തിനുള്ള കാരണങ്ങൾആണ്

  • "നിങ്ങൾ" എന്നതിന്റെ ഏകവചന, ഇരട്ട, ബഹുവചന രൂപങ്ങളുള്ള ഒരു ഭാഷ സംസാരിക്കുന്ന വിവർത്തകർക്ക് എല്ലായ്‌പ്പോഴും സ്പീക്കർ എന്താണ് ഉദ്ദേശിച്ചതെന്ന് അറിയേണ്ടതുണ്ട്,. അതിലൂടെ അവർക്ക് അവരുടെ ഭാഷയിലെ "നിങ്ങൾ" എന്നതിനുള്ള ശരിയായ വാക്ക് തിരഞ്ഞെടുക്കാനാകും.
  • വിഷയം ഏകവചനമാണോ ബഹുവചനമാണോ എന്നതിനെ ആശ്രയിച്ച് പല ഭാഷകളിലും ക്രിയയുടെ വ്യത്യസ്ത രൂപങ്ങളുണ്ട്. അതിനാൽ "നിങ്ങൾ" എന്നർത്ഥമുള്ള സർവ്വനാമം ഇല്ലെങ്കിലും, ഈ ഭാഷകളുടെ വിവർത്തകർ സ്പീക്കർ ഒരു വ്യക്തിയെ പരാമർശിക്കുന്നുണ്ടോ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ആണോ എന്ന് അറിയേണ്ടതുണ്ട്.

"നിങ്ങൾ" എന്ന പദം ഒരു വ്യക്തിയെ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ പരാമർശിക്കുന്നുണ്ടോ എന്ന് പലപ്പോഴും സന്ദർഭം വ്യക്തമാക്കും. വാക്യത്തിലെ മറ്റ് സർവ്വനാമങ്ങൾ നോക്കിയാൽ, പ്രസംഗകൻ എത്ര പേരെ അഭിസംബോധന ചെയ്തെന്ന് അറിയാൻ അതു നിങ്ങളെ സഹായിക്കും.

ബൈബിളിൽനിന്നുള്ള ചില ഉദാഹരണങ്ങൾ

സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്‍റെ അടുക്കൽ വന്നു അവനോട്: “ഗുരോ, ഞങ്ങൾ നിന്നോട് യാചിക്കുവാൻ പോകുന്നത് ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട്: ഞാൻ നിങ്ങൾക്ക് എന്ത് ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു?” എന്നു ചോദിച്ചു.( മർക്കൊസ് 10:35-36 ULT )

യാക്കോബ്, യോഹന്നാൻ “എന്നിരുവരോട്” യേശു അവരോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുന്നു.. ടാർഗെറ്റ് ഭാഷയ്ക്ക് "നിങ്ങൾ" എന്നതിന്‍റെ ** ഇരട്ട ** ഫോം ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക. ടാർ‌ഗെറ്റ്ഭാഷയ്ക്ക് ഇരട്ട ഫോമിലല്ലെങ്കിൽ, ബഹുവചന രൂപം ഉചിതമായിരിക്കും.

… അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ച് അവരോട്: “നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും സവാരി ചെയ്തിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും; അതിനെ അഴിച്ച് കൊണ്ടുവരുവിൻ (മർക്കൊസ് 11:1-2 ULT)

യേശു ** രണ്ട് ** ആളുകളെ അഭിസംബോധന ചെയ്യുന്നുവെന്ന കാര്യം സന്ദർഭം വ്യക്തമാക്കുന്നു. ടാർഗെറ്റ് ഭാഷയ്ക്ക് "നിങ്ങൾ" എന്നതിന്‍റെ ** ഇരട്ട ** ഫോം ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക. ടാർഗെറ്റ് ഭാഷയ്ക്ക് ഇരട്ട ഫോമിലല്ലെങ്കിൽ, ബഹുവചന രൂപം ഉചിതമായിരിക്കും.

ദൈവത്തിന്‍റെയും കർത്താവായ യേശുക്രിസ്തുവിന്‍റെയും ദാസനായ യാക്കോബ് എഴുതുന്നത്: പലയിടങ്ങളിലായി ചിതറിപ്പാർക്കുന്ന പന്ത്രണ്ട് ഗോത്രങ്ങൾക്കും വന്ദനം. പരിശോധനയും പരീക്ഷയും എന്‍റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരിശോധനകളിൽ അകപ്പെടുമ്പോൾ അത് മഹാസന്തോഷം എന്ന് എണ്ണുവിൻ. നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന നിങ്ങളിൽ സഹിഷ്ണത ഉളവാക്കുന്നു എന്ന് അറിയുന്നുവല്ലോ. (യാക്കോബ് 1:1-3 ULT)

യാക്കോബ് ഈ കത്ത് അനേകം ആളുകള്‍ക്ക് എഴുതിവേണ്ടിയതാണ്. അതുകൊണ്ട് "നിങ്ങൾ" എന്ന വാക്ക് പല ആളുകളെയും സൂചിപ്പിക്കുന്നു. ടാർഗെറ്റ് ഭാഷയ്ക്ക് "നിങ്ങൾ" എന്നതിന്റെ ** ബഹുവചനം ** ഫോമുണ്ടെങ്കിൽ, അത് ഇവിടെ ഉപയോഗിക്കുന്നത് നല്ലത് തന്നെ.

"നിങ്ങൾ" എത്ര ആളുകളെയാണ് സൂചിപ്പിക്കുന്നത് എന്ന തന്ത്രങ്ങൾ

  1. നിങ്ങൾ "നിങ്ങൾ" ഒരു വ്യക്തിയെ അല്ലെങ്കിൽ ഒന്നിലധികം വ്യക്തികളെ സൂചിപ്പിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുന്ന കുറിപ്പുകൾ നോക്കുക.
  2. "നിങ്ങൾ" എന്ന വാക്ക് ഒരു വ്യക്തിയെ അല്ലെങ്കിൽ ഒന്നിലധികം വ്യക്തികളെ സൂചിപ്പിക്കുന്നുണ്ടോ എന്ന് നിങ്ങളെ കാണിക്കുന്ന എന്തെങ്കിലും പറയുന്നുണ്ടോയെന്ന് UST നോക്കൂ.
  3. "നിങ്ങൾ" എന്ന ബഹുവചനത്തിൽ നിന്ന് "നിങ്ങൾ" എന്ന വ്യത്യാസത്തെ വേർതിരിച്ച ഭാഷയിൽ നിങ്ങൾക്കൊരു ബൈബിൾ ഉണ്ടെങ്കിൽ, ആ വാക്യം ബൈബിളിലുള്ള "നിങ്ങളുടെ" ഏത് രൂപത്തിലുള്ളതാണെന്ന് കാണുക.
  4. പ്രസംഗകൻ ആരാണ്, പ്രതികരിച്ചത് ആരാണെന്നറിയാൻ സന്ദർഭത്തിൽ നോക്കുക.

നിങ്ങൾക്ക് ഈ വീഡിയോ കാണാനും ആഗ്രഹിക്കുക rc://*/ta/man/translate/figs-youdual.