ml_ta/translate/figs-verbs/01.md

77 lines
12 KiB
Markdown

### വിവരണം
ഒരു പ്രവർത്തിയെയോ, സംഭവത്തെയോ സൂചിപ്പിക്കുന്ന അല്ലെങ്കിൽ കാര്യങ്ങൾ വിശദീകരിക്കുന്നതിനോ തിരിച്ചറിയുന്നതിനോ ഉപയോഗിക്കാനുള്ള പദങ്ങളാണ് ക്രിയകൾ.
** ഉദാഹരണങ്ങൾ** താഴെ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങളിൽ ക്രിയകൾ അടിവര ഇട്ടിരിക്കുന്നു.
* ജോൺ <u>ഓടി</u>. ("ഓടുക" എന്നതു ഒരു പ്രവർത്തി ആണ്.)
* ജോൺ ഒരു പഴം <u>തിന്നു</u>. ("തിന്നുക" എന്നതു ഒരു പ്രവർത്തി ആണ്.)
* ജോൺ മാർക്കിനെ <u>കണ്ടു</u>. ("കാണുക" എന്നതു ഒരു സംഭവം ആണ്.)
* ജോൺ <u>മരിച്ചു</u>. ("മരിക്കുക" എന്നതു ഒരു സംഭവം ആണ്.)
* John <u>is</u> tall. (ഇവിടെ "is tall" എന്ന പദപ്രയോഗം ജോണിനെ വിവരിക്കുന്നു. " is " എന്ന ക്രിയയാണ് "John" നെയും " tall " - പൊക്കം എന്ന പദത്തെയും യോജിപ്പിക്കുന്നത്.)
* John <u>looks</u> handsome. (ഇവിടെ "is handsome" എന്ന പദപ്രയോഗം ജോണിനെ വിവരിക്കുന്നു. " looks" എന്ന ക്രിയയാണ് “"John" നെയും” " handsome " - എന്ന പദത്തെയും യോജിപ്പിക്കുന്നത്.)
* John <u>is</u> my brother. (ഇവിടെ "is my brother" എന്ന പദപ്രയോഗം ജോണിനെ തിരിച്ചറിയാൻ സഹായിക്കുന്നു.)
ഒരു ക്രിയയുമായി ബന്ധപ്പെട്ട ആളുകൾ അല്ലെങ്കിൽ കാര്യങ്ങൾ
ഒരു ക്രിയപദം പലപ്പോഴും ആരെയെങ്കിലും അല്ലെങ്കിൽ എന്തെനെയ്യെങ്കിലും പറ്റി പറയുന്നു. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വാക്യങ്ങളും ജോൺനെപ്പറ്റി എന്തെങ്കിലും പറയുന്നു. ആ വാക്യങ്ങളുടെ ** subject ** " John " ആണ്. ഇംഗ്ലീഷ് ഭാഷയിൽ ഈ വിഷയം സാധാരണയായി ക്രിയയുടെ മുന്നിൽ വരുന്നു.
ചിലപ്പോൾ ക്രിയയുമായി ബന്ധപ്പെട്ട മറ്റൊരു വ്യക്തിയോ കാര്യമോ ആയിരിക്കും. ചുവടെയുള്ള ഉദാഹരണങ്ങളിൽ അടിവരയിട്ട പദമാണ് ക്രിയ, ബോൾഡ് പ്രിന്‍റി ലെ വാചകം ** object ** ആണ്. ഇംഗ്ലീഷിൽ ഈ വസ്തു സാധാരണയായി ക്രിയക്കു ശേഷം വരുന്നു.
* He <u>ate</u> **lunch**. (അവൻ ഉച്ചഭക്ഷണം കഴിച്ചു).
* He <u>ate</u> **lunch**. (അവൻ ഒരു പാട്ട് പാടി).
* He <u>read</u> **a book**. (അവൻ ഒരു പുസ്‌തകം വായിച്ചു).
* He <u>saw</u> **the book**. (അവൻ ആ പുസ്‌തകം കണ്ടു).
ചില ക്രിയകക്കു വസ്തുവുമായി ബന്ധം ഉണ്ടാവുക ഇല്ല.
* The sun <u>rose</u> at six o'clock. (സൂര്യൻ ആറു മണിക്ക് ഉദിച്ചു).
* John <u>slept</u> well. (ജോൺ നല്ലതു പോലെ ഉറങ്ങി).
* John <u>fell</u> yesterday. (ജോൺ ഇന്നലെ വീണു).
ഇംഗ്ലീഷിലുള്ള നിരവധി ക്രിയകൾക്ക്, വാസ്തവത്തിൽ വസ്തു പ്രാധാന്യം ഇല്ലാതിരിക്കുമ്പോൾ, വസ്തു ഒഴിവാക്കുന്നത് ശരിയായ രീതി ആണ്.
* He never <u>eats</u> at night (അവൻ ഒരിക്കലും രാത്രിയിൽ ആഹാരം കഴിക്കാറില്ല).
* He <u>sings</u> all the time. (അവൻ എപ്പോഴും പാട്ടു പാടിക്കൊണ്ടിരിക്കും).
* He <u>reads</u> well. (അവൻ നന്നായി വായിക്കും).
* He cannot <u>see</u>. (അവനു കാണാൻ സാധിക്കില്ല).
ചില ഭാഷകളിൽ, ഒരു ക്രിയപദം ഉപയോഗിക്കുമ്പോൾ കൂടെ ഒരു വസ്തു ആവശ്യമാണ്, ആ വസ്തുത വളരെ പ്രാധാന്യമില്ലാത്തതാണ് എങ്കില്‍പോലും. അത്തരം ഭാഷകൾ സംസാരിക്കുന്ന ആളുകൾ മുകളിൽ പറഞ്ഞ വാചകം ഇങ്ങനെ പറയാം.
* He never <u>eats</u> **food** at night (അവൻ ഒരിക്കലും രാത്രിയിൽ ആഹാരം കഴിക്കാറില്ല).
* He <u>sings</u> **songs** all the time. (അവൻ എപ്പോഴും പാട്ടു പാടിക്കൊണ്ടിരിക്കും).
* He <u>reads</u> **words** well. (അവൻ നന്നായി വാക്കുകൾ വായിക്കും).
* He cannot <u>see</u> **anything**. (അവനു ഒന്നും കാണാൻ സാധിക്കില്ല).
### വിഷയവും വസ്തുവും ക്രിയപദം കൊണ്ടു അടയാളപ്പെടുത്തുന്നു
ചില ഭാഷകളിൽ, ക്രിയ അതുമായി ബന്ധപ്പെട്ട ആളുകളെയോ കാര്യങ്ങളെയോ ആശ്രയിച്ച് വ്യസ്ത്യസപ്പെട്ടിരിക്കും. ഉദാഹരണത്തിന്, ഇംഗ്ലീഷ് സംസാരിക്കുന്നവർ ഒരു വിഷയം അല്ലെങ്കിൽ ആള് മാത്രമാകുമ്പോൾ ചിലപ്പോൾ "s" എന്ന അക്ഷരം ക്രിയയുടെ കൂടെ ചേർക്കാറുണ്ട്.
മറ്റു ഭാഷകളിൽ, "ഞാൻ," "നീ," മറ്റ് ഭാഷകളിൽ ക്രിയയിൽ അടയാളപ്പെടുത്തുന്നത് വിഷയം "ഞാൻ," "നിങ്ങൾ" അല്ലെങ്കിൽ "അവൻ" ആണ് എന്ന് കാണിച്ചേക്കാം; ഏകവചന, ഇരട്ട, അല്ലെങ്കിൽ ബഹുവചനം; പുരുഷനോ, സ്ത്രീയോ, മനുഷ്യനോ, മനുഷ്യന്‍ അല്ലാത്തതോ.
* They __eat__ bananas every day. (ഇവിടെ വിഷയം "they"- ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ട്.)
* John __eats__ bananas every day. (ഇവിടെ വിഷയം " John " എന്ന ഒരു വ്യക്തി മാത്രം ആണ്.)
### സമയവും കാലവും
നമ്മൾ ഒരു സംഭവം പറയുമ്പോൾ, അത് ഭൂത കാലത്തിലോ വര്‍ത്തമാന, ഭാവി കാലത്തിലോ ആയിരിക്കും എന്ന് സാധാരണയായി പറയാറുണ്ട്. ചിലപ്പോൾ "ഇന്നലെ", "ഇപ്പോൾ", "നാളെ" തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് ഇത് ചെയ്യാം.
ചില മറ്റു ഭാഷകളിൽ അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന സമയം അനുസരിച്ച് ക്രിയ എന്നത് അൽപം വ്യത്യസ്തമായിരിക്കും. ഒരു ക്രിയയെ അടയാളപ്പെടുത്തുന്നത് ** tense ** എന്ന് വിളിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നവർ ഭൂത‌കാലങ്ങളിൽ ഒരു സംഭവം നടക്കുമ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്നവർ ചിലപ്പോൾ ക്രിയയുടെ അവസാനം "ed" ചേര്‍ക്കുന്നു.
* Sometimes Mary <u>cooks</u> meat. (ചിലപ്പോൾ മേരി ഇറച്ചി പാചകം ചെയ്യാറുണ്ട്).
* Yesterday Mary <u>cooked</u> meat. മീറ്റ് (അവൾ അത് ഭൂത കാലത്തിലാണ് ചെയ്‌തതു.)
ചില ഭാഷകൾ സംസാരിക്കുന്ന ആളുകൾ സമയം പറയുവാൻ എന്തെങ്കിലും വാക്കുകൾ കൂടി നൽകും. ഭാവിയിൽ എന്തെങ്കിലും കാര്യം സൂചിപ്പിക്കുന്നപ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്നവർ " will " എന്ന പദം ഉപയോഗിക്കുന്നു.
* Tomorrow Mary <u>will cook</u> meat. (നാളെ മേരി ഇറച്ചി പാചകം ചെയ്യും.)
### ഭാവം
ചിലപ്പോൾ നമ്മൾ ഒരു സംഭവത്തെ ക്കുറിച്ച് പറയുമ്പോൾ, ആ സംഭവം ഒരു നിശ്ചിത കാലയളവിൽ എങ്ങനെയാണു പുരോഗമിക്കുന്നത് അല്ലെങ്കിൽ ചിലപ്പോൾ ആ സംഭവം മറ്റൊരു സംഭവവുമായി എങ്ങനെ ബന്ധപ്പെടുത്തുമെന്ന് കാണി ക്കേണ്ടതായിട്ടുണ്ട്. ഇത് ** aspect ** ആണ് ഇംഗ്ലീഷ് സംസാരിക്കുന്നവർ ചിലപ്പോൾ "is" അല്ലെങ്കിൽ "has" ക്രിയകൾ ഉപയോഗിക്കുകയും ഇവന്‍റ് മറ്റൊരു സംഭവവുമായി അല്ലെങ്കിൽ ഇന്നത്തെ കാലവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണിക്കുന്നതിന് ക്രിയയുടെ അവസാനത്തിൽ "s," "ing," അല്ലെങ്കിൽ "ed" ചേർക്കുകയും ചെയ്യുന്നു.
* Mary <u>cooks</u> meat every day. (ഇതു മേരി എന്നും ചെയ്യുന്ന ഒരു കാര്യമായി പറയുന്നു.)
* Mary <u>is cooking</u> the meat. (ഇതു മേരി ഇപ്പോൾ ഇറച്ചി പാചകം ചെയ്‌തതു കൊണ്ട് ഇരിക്കുന്നു എന്നു പറയുന്നു.)
* Mary <u>cooked</u> the meat, and John <u>came</u> home. (ഇതു മേരിയും ജോണും ചെയ്ത കാര്യങ്ങളെ കുറിച്ചു പറയുന്നു.)
* While Mary <u>was cooking</u> the meat, John came home. (ഇതു മേരി ഇറച്ചി പാചകം ചെയ്തു കൊണ്ട് ഇരുന്നപ്പോൾ ജോൺ വീട്ടിൽ വന്നു എന്ന് പറയുന്നു.)
* Mary <u>has cooked</u> the meat, and she wants us to come eat it. (ഇതു ഇപ്പോഴും പ്രസക്തമായ മേരി ചെയ്ത കാര്യത്തെപ്പറ്റി പറയുന്നു.)
* Mary <u>had cooked</u> the meat by the time Mark came home. (ഇതു മറ്റൊരു സംഭവത്തിനു മുൻപ് മേരി ചെയ്തു കഴിഞ്ഞ കാര്യത്തെപ്പപ്പറ്റി പറയുന്നു.)