ml_ta/translate/figs-synecdoche/01.md

5.1 KiB

വിവരണം

പൊതുവായി സൂചിപ്പിക്കുക എന്നാൽ സംസാരിക്കുന്നവന്‍ ഒരു കാര്യത്തെ മൊത്തത്തിൽ പറയാൻ അതിന്‍റെ ഏതെങ്കിലും ഭാഗത്തെ കുറിച്ച് പറയുക അല്ലെങ്കില്‍ ഏതെങ്കിലും ഭാഗത്തെ കുറിച്ച് പറയാൻ ഒരു കാര്യത്തെ മൊത്തത്തിൽ പറയുക

എന്‍റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു; (ലൂക്കോസ് 1:46 ULT)

ദൈവം ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മറിയ അതിയായി സന്തോഷിച്ചു. അതിനാൽ അവൾ പറഞ്ഞു “എന്‍റെ ഉള്ളം,” അത് അർത്ഥമാക്കുന്നത് അവളുടെ ഉള്ളിലെ ആന്തരികവും വൈകാരികവുമായ ഭാഗം, അവളെ മൊത്തത്തില്‍ പരാമർശിക്കാൻ.

പരീശന്മാർ അവനോട്: നോക്കൂ, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തത് ചെയ്യുന്നതെന്ത് എന്നു പറഞ്ഞു. (മർക്കൊസ് 2:24 ULT)

അവിടെ നിൽക്കുന്ന പരീശന്മാർ എല്ലാവരും ഒരേ സമയം ഒരേ വാക്കുകൾ പറഞ്ഞില്ല. പകരം, ഒരു ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്യുന്ന ഒരു വ്യക്തി ആ വാക്കുകൾ പറഞ്ഞു

ഇത് ഒരു വിവർത്തന പ്രേശ്നമാണ്

  • അക്ഷരാർഥത്തിൽ ചില വായനക്കാർക്ക് മനസ്സിലാകും.
  • അക്ഷരാർഥത്തിൽ പറഞ്ഞ വാക്കുകളുടെ അർത്ഥം മനസിലാക്കേണ്ട എന്ന് ചില വായനക്കാർ തിരിച്ചറിയുന്നു, കാരണം എന്താണ് അർഥം എന്ന് അവർക്കറിയില്ല.

ബൈബിളിൽനിന്നുള്ള മാതൃക

ഞാൻ എന്‍റെ കൈകളുടെ സകലപ്രവൃത്തികളെയും എന്‍റെ സകലപരിശ്രമങ്ങളെയും നോക്കി; (സഭാപ്രസംഗി 2:11 ULT)

""എന്റെ കൈകൾ" എന്നത് മുഴുവൻ വ്യക്തിയുടെയും ഒരു സമന്വയമാണ്, കാരണം കൈകളും ശരീരത്തിന്‍റെ ബാക്കി ഭാഗവും മനസ്സും വ്യക്തിയുടെ നേട്ടങ്ങളിൽ പങ്കാളികളായിരുന്നു.

വിവർത്തന തന്ത്രങ്ങൾ

പൊതുവായി സൂചിപ്പിക്കുക സ്വാഭാവികമാണെങ്കിൽ നിങ്ങളുടെ ഭാഷയിൽ ശരിയായ അർത്ഥമുണ്ടെങ്കിൽ അത് ഉപയോഗിക്കുന്നത് പരിഗണിക്കുക. ഇല്ലെങ്കിൽ, ഇതാ മറ്റൊരു ഓപ്ഷൻ:

  1. സിനിക്കിടോക്കി എന്താണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാക്കുക .

പ്രയോഗിച്ച വിവര്‍ത്തന ഉപായത്തിന്‍റെ ഉദാഹരണങ്ങൾ

  1. സിനിക്കിടോക്കി എന്താണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാക്കുക
  • **"“എന്‍റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു; ** (ലൂക്കോസ് 1:46 ULT) * "ഞാൻ കർത്താവിനെ സ്തുതിക്കുന്നു. "
  • ** ...< പരീശന്മാർ അവനോട് … എന്നു പറഞ്ഞു. ** (മർക്കൊസ് 2:24 ULT) * ... പരീശന്മാരുടെ കൂട്ടത്തിലുള്ള ഒരു വ്യക്തിഅവനോട് പറഞ്ഞു...

ഞാൻ എന്‍റെ കൈകളുടെ സകലപ്രവൃത്തികളെയും എന്‍റെ സകലപരിശ്രമങ്ങളെയും നോക്കി; (സഭാപ്രസംഗി 2:11 ULT)

  • ഞാൻ </ u> ചെയ്ത എല്ലാ പ്രവൃത്തികളും ഞാൻ പരിശോധിച്ചു