ml_ta/translate/figs-quotations/01.md

13 KiB
Raw Permalink Blame History

വിവരണം

ഉദ്ധരണികള്‍ രണ്ടുവിധത്തിലാണ് ഉള്ളത്: പ്രത്യക്ഷമായും പരോക്ഷമായും പ്രയോഗിക്കുന്ന ഉദ്ധരണികള്‍

ഒരാള്‍ പറഞ്ഞകാര്യം വീണ്ടും മറ്റൊരാളിലൂടെ അതേ വാക്യങ്ങളായിതന്നെ ഉപയോഗിക്കുമ്പോഴാണ് പ്രത്യക്ഷമായ ഉദ്ധരണികള്‍ ആവശ്യമായി വരുന്നത്. ഇത്തരത്തിലുള്ള ഉദ്ധരണി യഥാർത്ഥ പ്രഭാഷകന്‍റെ കൃത്യമായ വാക്കുകളെ പ്രതിനിധീകരിക്കുമെന്ന് ആളുകൾ സാധാരണയായി പ്രതീക്ഷിക്കുന്നു. താഴെകൊടുത്തിരിക്കുന്ന ഉദാഹരണത്തില്‍ ജോണ്‍ എന്ന വ്യക്തി പറഞ്ഞ ഒരു പ്രസ്ഥാവന മറ്റൊരാള്‍ മുഖേന മൂന്നാമതൊരാളിലേക്ക് എത്തിക്കാന്‍ “ഞാന്‍” എന്ന പദം ഉപയോഗിക്കുന്നു. ഇത് ജോണിന്‍റെ വാക്ക് അല്ലെങ്കില്‍ പ്രസ്ഥാവനതന്നെയാണെന്ന് സൂചിപ്പിക്കുന്നതിനാണ് ഈ ഉദ്ധരണി ഉപയോഗിക്കുന്നത്. പല ഭാഷകളും ഉദ്ധരണി ചിഹ്നങ്ങൾക്കിടയിൽ വാക്കുകൾ ഇടുന്നു: "".

  • ജോണ്‍ പറഞ്ഞു,”ഞാന്‍ എപ്പോഴാ വരിക എന്ന് എനിക്ക് അറിയില്ല.”

** പരോക്ഷമായ ഉദ്ധരണികള്‍** എന്തെന്നാല്‍ ഏതെങ്കിലും ഒരാളിന്‍റെ പ്രസ്ഥാവന മൂന്നാമതൊരാളിലേക്ക് പറയുന്ന ആളിന്‍റെ സ്വന്തം വാക്യങ്ങളായി അവതരിപ്പിക്കുന്നതാണ്. പരോക്ഷമായ ഉദ്ധരണികള്‍. ഇത്തരത്തിലുള്ള ഉദ്ധരണി സാധാരണയായി സർവ്വനാമങ്ങളിലെ മാറ്റങ്ങൾ അവതരിപ്പിക്കുന്നു, മാത്രമല്ല ഇത് പലപ്പോഴും സമയത്തിലും വാക്ക് ചോയിസുകളിലും നീളത്തിലും മാറ്റങ്ങൾ കാണിക്കുന്നു.. താഴെ പറയുന്ന ഉദാഹരണത്തില്‍ ജോണിന്‍റെ വാക്കുകളെ സൂചിപ്പിക്കുന്നതിനായി 'ഞാന്‍' എന്നതിന് പകരം 'അവന്‍' എന്ന് ഉപയോഗിക്കുന്നു. അതോടൊപ്പം

ഭാവികാലത്ത് ഉപയോഗിക്കുന്ന 'Will' പദത്തിനു പകരം 'would' എന്ന പദം ഉദ്ധരണിയില്‍ ഉപയോഗിക്കുന്നു.

  • ജോണ്‍ പറഞ്ഞു. അവന്‍എപ്പോള്‍ വരുമെന്ന് അവന് അറിയില്ല.

എന്തുകൊണ്ടാണ് തര്‍ജ്ജിമ ചെയ്യുമ്പോള്‍ ഇതൊരു പ്രശ്‌നം ആകുന്നത്.

ചില ഭാഷകളില്‍ നേരിട്ടല്ലാത്ത സംഭാഷണങ്ങളെ നേരിട്ടോ അല്ലാത്തതോ ആയ ഉദ്ധരണികളിലൂടെ അവതരിപ്പിക്കാവുന്നതാണ്. മറ്റുള്ള ചില ഭാഷകളില്‍ ഇത്തരം ഉദ്ധരണികള്‍ ഒന്നിനു പകരം ഒന്നായി ഉപയോഗിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ഒന്നിനേക്കാള്‍ ഉചിതമായി അര്‍ത്ഥം അറിയിക്കാന്‍ മറ്റെ ഉദ്ധരണി ഉപയോഗിക്കാവുന്നതാണ്. വിവര്‍ത്തനം ചെയ്യുന്ന സമയങ്ങളില്‍ വി വിവര്‍ത്തകന് അനിയോജ്യമായ ഉദ്ധരണികള്‍ ഉപയോഗിക്കാവുന്നതാണ്.

ബൈബിളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍

താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങളുടെ ഉദാഹരങ്ങളില്‍ നേരിട്ടും അല്ലാത്തതുമായ ഉദ്ധരണികള്‍ ഉള്‍പ്പെടുന്നു.വാക്യത്തിന്‍റെ താഴെയുള്ള വിശദീകരണത്തില്‍ ഉദ്ധരണികള്‍ അടിവരയിട്ട് കാണിച്ചിരിക്കുന്നു.

യേശു അവനോട്: ഇതു ആരോടും പറയരുത്; എന്നാൽ പോയി നിന്നെത്തന്നെ പുരോഹിതന് കാണിച്ചു കൊടുക്കുക, അവർക്ക് സാക്ഷ്യത്തിനായി മോശെ കല്പിച്ചതുപോലെ നിന്‍റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്ക * എന്നു അവനോട് കല്പിച്ചു. (ലൂക്കോസ് 5:14 ULT)

പരോക്ഷമായും ഉദ്ധരണി:അവന്‍ അവനോട് നിര്‍ദ്ദേശിച്ചു ആരോടും പറയരുത്

  • പ്രത്യക്ഷമായും ഉദ്ധരണി: എന്നാല്‍ അവനോട് പറഞ്ഞു. “ നിങ്ങള്‍ പോയി പുരോഹിതനെ സ്വയം കാണിക്കുക……< / u >”

ഒരിയ്ക്കൽ പരീശന്മാർ ദൈവരാജ്യം എപ്പോൾ വരും എന്നു ചോദിച്ചതിന്: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്; * ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയില്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽതന്നേ ഉണ്ടല്ലോ * എന്നു അവൻ ഉത്തരം പറഞ്ഞു. (ലൂക്കോസ് 17:20-21 ULT)

  • പരോക്ഷമായ ഉദ്ധരണി:പരീശന്‍മാര്‍ ചോദിച്ചു. ദൈവരാജ്യം എന്നു വരും,
  • യേശു അവരോട് ഉത്തരം പറഞ്ഞു. ദൈവ രാജ്യം ഒരിക്കലും കണ്ണുകൊണ്ട് കാണാന്‍ സാധിക്കുന്നതല്ല. അവര്‍ ഒരിക്കലും പറയില്ല, ‘ഇവിടെ നോക്ക്!അല്ലെങ്കില്‍, അവിടെ നോക്ക്!’എന്തുകൊണ്ടെന്നാല്‍ അത് നിങ്ങളില്‍ തന്നെയാണ്.
  • പ്രത്യക്ഷമായ ഉദ്ധരണി: അവര്‍ ഒരിക്കലും പറയില്ല, ഇവിടെ നോക്ക്! അല്ലെങ്കില്‍, അവിടെ നോക്ക്!

തര്‍ജ്ജിമ മാനദണ്ഡങ്ങള്‍

ഇത്തരത്തിലുള്ള ഉദ്ധരണികള്‍ നിങ്ങളുടെ ഭാഷയില്‍ ഉപയോഗിക്കാമെങ്കില്‍ അതുതന്നെ പരിഗണിക്കുക. എന്നാല്‍ ഇവ നിങ്ങളുടെ ഭാഷയില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ സ്വാഭാവികമായി തോന്നിയില്ലെങ്കില്‍ താഴെ പറയുന്ന മാനദണ്ഡങ്ങള്‍ ഉപയോഗിക്കാം.

  1. പ്രത്യക്ഷമായഉദ്ധരണി നിങ്ങളുടെ ഭാഷയില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് പരോക്ഷമായ രീതിയിലേക്ക് മാറ്റുക.
  2. പരോക്ഷമായ ഉദ്ധരണി നിങ്ങളുടെ ഭാഷയില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് പ്രത്യക്ഷമായ രീതിയിലേക്ക് മാറ്റുക.

തര്‍ജ്ജിമ ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍

  1. പ്രത്യക്ഷമായ ഉദ്ധരണി നിങ്ങളുടെ ഷയില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് പരോക്ഷമായ രീതിയിലേക്ക് മാറ്റുക.
  • ** യേശു അവനോട്: ഇതു ആരോടും പറയരുത്; **

എന്നാൽ പോയി നിന്നെത്തന്നെ പുരോഹിതന് കാണിച്ചു കൊടുക്കുക, അവർക്ക് സാക്ഷ്യത്തിനായി മോശെ കല്പിച്ചതുപോലെ നിന്‍റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്ക ** എന്നു അവനോട് കല്പിച്ചു.”** (ലൂക്കോസ് 5:14 ULT)

  • അവന്‍ അവനോട് നിര്‍ദ്ദേശിച്ചു. “ആരോടും ഒന്നും പറയേണ്ടതില്ല.നീ പോകുക, മോശ നിര്‍ദ്ദേശിച്ചതു പ്രകാരം ഒരു പുരോഹിതന്‍റെ അടുത്തെത്തി നീ നിന്ന തന്നെ കാണിക്കുക അവിടെ നിന്ന് നീ സ്വയം ശുദ്ധീകരിക്കപെടട്ടെന്ന് സാക്ഷ്യപ്പെടുത്തുക..”

പരോക്ഷമായ ഉദ്ധരണി നിങ്ങളുടെ ഭാഷയില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് പ്രത്യക്ഷമായ രീതിയിലേക്ക് മാറ്റുക.

  • ** യേശു അവനോട്: ഇതു ആരോടും പറയരുത്; **

എന്നാൽ പോയി നിന്നെത്തന്നെ പുരോഹിതന് കാണിച്ചു കൊടുക്കുക, അവർക്ക് സാക്ഷ്യത്തിനായി മോശെ കല്പിച്ചതുപോലെ നിന്‍റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്ക ** എന്നു അവനോട് കല്പിച്ചു .”** (ലൂക്കോസ് 5:14 ULT)

  • അവന്‍ അവനോട് നിര്‍ദ്ദേശിച്ചു. “ആരോടും ഒന്നും പറയേണ്ടതില്ല. നീ പോകുക, മോശ നിര്‍ദ്ദേശിച്ചതു പ്രകാരം ഒരു പുരോഹിതന്‍റെ അടുത്തെത്തി നീ നിന്ന തന്നെ കാണിക്കുക അവിടെ നിന്ന് നീ സ്വയം ശുദ്ധീകരിക്കപെട്ടെന്ന് സാക്ഷ്യപ്പെടുത്തുക.”

നിങ്ങള്‍ക്ക് കൂടുതല്‍ വിശദാംശങ്ങള് ഈ വീഡിയോ കാണാവുന്നതാണ്. rc://*/ta/man/translate/figs-quotations.