ml_ta/translate/figs-personification/01.md

9.5 KiB

വിവരണം

മനുഷ്യർക്കു അല്ലെങ്കിൽ മൃഗങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഏതെങ്കിലും വസ്തു ചെയ്യുന്നതുപോലുള്ള വിവരണമാണ് " പെര്സോണിഫിക്ഷന്‍." നമുക്ക് കാണാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ എളുപ്പമായതു കൊണ്ടാണ് ആളുകൾ പലപ്പോഴും ഇങ്ങനെ വിവരിക്കുന്നത്.

ജ്ഞാനത്തെ പറ്റി സംസാരിക്കുന്നത് പോലെ:

ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? (സദൃശവാക്യങ്ങൾ 8:1 ULT)

അല്ലെങ്കിൽ പാപത്തെ പറ്റി സംസാരിക്കുന്നത് പോലെ:

പാപം വാതില്ക്കൽ കിടക്കുന്നു (ഉല്‍പത്തി 4:7  ULT)

ആളുകൾ തമ്മിലുള്ള ബന്ധം പോലെ, ആളുകൾക്ക് വസ്തുക്കളുമായി ഉള്ള ബന്ധം എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടിയാണു ഇതു പലപ്പോഴും ഉപയോഗിക്കുന്നതു, ഉദാഹരണം സമ്പത്തു, മനുഷ്യേതര ബന്ധത്തെക്കുറിച്ച് മനുഷ്യരുടെ ബന്ധങ്ങളായി സംസാരിക്കാൻ എളുപ്പമാണ്.

നിങ്ങൾക്ക് ദൈവത്തെയും ധനത്തെയും സേവിക്കുവാൻ കഴിയുകയില്ല. (മത്തായി 6:24 ULT)

കാരണം ഇത് ഒരു വിവർത്തന പ്രശ്നമാണ്

  • ചില ഭാഷകളിൽ പെര്സോണിഫിക്ഷന്‍ ഉപയോഗത്തിലില്ല.
  • ചില ഭാഷകളിൽ പെര്സോണിഫിക്ഷന്‍ ചില സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുന്നു

ബൈബിൾ-ൽ നിന്നുള്ള ഉദാഹരണങ്ങൾ

നിങ്ങൾക്ക് ദൈവത്തെയും ധനത്തെയും സേവിക്കുവാൻ കഴിയുകയില്ല. (മത്തായി 6:24 ULT)

യേശു സമ്പത്തിനെക്കുറിച്ച് സംസാരിക്കുന്നത് ഒരു യജമാനനെപ്പോലെയാണ്. പണത്തെ സ്നേഹിക്കുന്നതും ഒരാളുടെ തീരുമാനങ്ങൾ അതിൽ അധിഷ്ഠിതമാക്കുന്നതും അടിമയായി സേവിക്കുന്നത് യജമാനനെ സേവിക്കുന്നതിനു തുല്യമാണ്.

ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്‍റെ സ്വരം ഉയർത്തുന്നില്ലയോ? (സദൃശവാക്യങ്ങൾ 8:1 ULT)

ആളുകളെ പഠിപ്പിക്കാൻ “നിലവിളിക്കുന്ന ഒരു സ്ത്രീയെന്ന” നിലയിൽ രചയിതാവ് ജ്ഞാനത്തെയും വിവേകത്തെയും കുറിച്ച് സംസാരിക്കുന്നു. ഇതിനർത്ഥം അവ മറഞ്ഞിരിക്കുന്ന ഒന്നാണെല്ല, മറിച്ച് ആളുകൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. ണ്.

വിവർത്തന തന്ത്രങ്ങൾ

യഥാർത്ഥ വായനക്കാർക്ക് മനസ്സിലായേക്കാവുന്ന അതേ രൂപത്തിൽ ആണ് പെര്സോണിഫിക്ഷന്‍ എങ്കിൽ, അത് അങ്ങനെ തന്നെ ഉപയോഗിക്കുക. ശരിയായ രീതിയിൽ മനസ്സിലാക്കുമെന്ന് ഉറപ്പില്ലാത്ത സമയങ്ങളിൽ താഴെ പറയുന്ന വഴികൾ ശ്രമിച്ചു നോക്കുക.

  1. മറ്റു വാക്കുകളും പദപ്രയോഗങ്ങളും കൊണ്ട് വിശദീകരിച്ചു കൊടുക്കുക.
  2. "like," അല്ലെങ്കിൽ "as" മുതലായ വാക്കുകൾ ഉപയോഗിച്ചു, ആ വാക്യങ്ങൾ മനസ്സിലാക്കേണ്ടത് എങ്ങനെ എന്നു കാണിച്ചു കൊടുക്കുക.

പെര്സോണിഫിക്ഷന്‍ ഇല്ലാതെ വിവര്‍ത്തനം ചെയ്യുവാനുള്ള വഴികൾ കാണുക

ഉപയോഗിച്ച വിവർത്തന തന്ത്രങ്ങളുടെ ഉദാഹരണങ്ങൾ പ്രയോഗിച്ചു ഇപ്രകാരം വിവര്‍ത്തനം ചെയ്യുക

  1. ഇത് വ്യക്തമാക്കുന്നതിന് മറ്റു വാക്കുകളോ ശൈലികളോ ചേർക്കുക.
  • **… പാപം വാതില്ക്കൽ കിടക്കുന്നു ** (ഉല്‍പത്തി 4:7  ULT)- ദൈവം പാപത്തെക്കുറിച്ച് സംസാരിക്കുന്നത് ആക്രമിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്ന കാട്ടുമൃഗം എന്നതു പോലെയാണ്. പാപത്തെ എത്ര അപകടകാരിയാണെന്ന് ഇതു കാണിക്കുന്നു. ഈ അപകടം വ്യക്തമാക്കാൻ കൂടുതൽ പദങ്ങൾ ചേർക്കാം.
  • ... പാപം നിങ്ങളുടെ വാതിൽക്കൽ, ആക്രമിക്കാൻ അവസരത്തിനായി കാത്തിരിക്കുന്നു
  1. "like," അല്ലെങ്കിൽ "as" മുതലായ വാക്കുകൾ ഉപയോഗിച്ചു, ആ വാക്യങ്ങൾ മനസ്സിലാക്കേണ്ടത് എങ്ങനെ എന്നു കാണിച്ചു കൊടുക്കുക.
  • ** … പാപം വാതില്ക്കൽ കിടക്കുന്നു ** (ഉല്‍പത്തി

4:7 ULT) - പതിയിരിക്കുന്നത് “പോലെ” (as) എന്ന് വിവർത്തനം ചെയ്യാം

  • ആക്രമിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്ന കാട്ടുമൃഗം എന്നതു പോലെ, പാപം വാതിൽക്കൽ പതുങ്ങി കിടക്കുന്നു.

പെര്സോണിഫിക്ഷന്‍ ഇല്ലാതെ വിവര്‍ത്തനം ചെയ്യുവാനുള്ള വഴികൾ കാണുക

  • ** … ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ ** (മത്തായി 8:27 ULT - കാറ്റിനും കടലിനും യേശുവിനെ കേൾക്കാൻ കഴിയുന്നു എന്നതു പോലെ ആണ് ഇവിടെ അവർ പറഞ്ഞിരിക്കുന്നത്. മനുഷ്യർ എന്നതു പോലെ അവ യേശുവിനെ അനുസരിക്കുകയും ചെയ്യുന്നു. യേശു നിയന്ത്രിക്കുന്നതിനെ കുറിച്ചു മാത്രം സംസാരിച്ചുകൊണ്ട് അനുസരണത്തെ കുറിച്ചു സംസാരിക്കാതെ ഇതു വിവര്‍ത്തനം ചെയ്യുവാ ൻ കഴിയും.
  • അവൻ കാറ്റിനെയും കടലിനെയും പോലും നിയന്ത്രിക്കുന്നു.

** കുറിപ്പ് **: "സൂമോർഫിസം" (മൃഗങ്ങളുടെ സ്വഭാവസവിശേഷതകൾ ഉള്ളതുപോലെ മറ്റ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത്), "ആന്ത്രോപോമോണിസം" (മനുഷ്യേതര വസ്തുക്കളെ മനുഷ്യ സ്വഭാവസവിശേഷതകളുള്ളതുപോലെ സംസാരിക്കുന്നത്) എന്നിവ ഉൾപ്പെടുത്തുന്നതിനായി "വ്യക്തിത്വം" എന്നതിന്റെന്‍റെ നിർവചനം ഞങ്ങൾ വിശാലമാക്കി. )