ml_ta/translate/figs-pastforfuture/01.md

56 lines
8.4 KiB
Markdown

### വിവരണം
ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ പരാമർശിക്കാൻ ഭൂതകാലത്തെ ഉപയോഗിക്കുന്ന സംഭാഷണത്തിന്‍റെ ഒരു രൂപമാണ് പ്രടെക്ടിവ് പാസ്റ്റ്. സംഭവം തീർച്ചയായും സംഭവിക്കുമെന്ന് കാണിക്കുന്നതിന് ഇത് ചിലപ്പോൾ പ്രവചനത്തിലാണ് ചെയ്യുന്നത്. ഇതിനെ പ്രോഫെറ്റിക് പെർഫെക്റ്റ് എന്നും വിളിക്കുന്നു.
>അങ്ങനെ എന്‍റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു
>അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു. (യെശയ്യാവ് 5:13 ULT)
മുകളിലെ ഉദാഹരണം അനുസരിച്ച് ഇസ്രയല്‍ ജനത അടിമത്തത്തിലേക്ക് പോയിട്ടില്ല. എന്നാല്‍ ദൈവം പറയുന്നു ഈ ജനത ഉറപ്പായും അടിമത്തത്തിലേക്ക് പോകും. അടിമത്ത അവസ്ഥയില്‍ തന്നെയാണ് ഇപ്പോള്‍ ജീവിക്കുന്നതും.
കാരണം ഇത് ഒരു വിവർത്തന പ്രശ്നമാണ്
ഭാവിയിലെ കാര്യങ്ങള്‍ പ്രവചിക്കുന്നതിന് ഭൂതക്കാല പദപ്രയോഗം ഉപയോഗിക്കുന്ന രീതി അറിയില്ലാത്ത വായനക്കാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
### ബൈബിളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍
എന്നാൽ യിസ്രായേൽ മക്കൾ പ്രവേശിക്കാതിരിക്കുവാൻ യെരിഹോ പട്ടണത്തിലേക്കുള്ള വാതിലുകൾ അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്ത് കയറിയതുമില്ല. യഹോവ യോശുവയോട് കല്പിച്ചത്: “ഞാൻ യെരിഹോവിനെയും അതിന്‍റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. (യോശുവ 6:1-2 ULT)
>നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു;
>ആധിപത്യം അവന്‍റെ തോളിൽ ഇരിക്കും. (യെശയ്യാവ് 9:6 ULT)
മുകളില്‍ പറഞ്ഞ ഉദാഹരണത്തില്‍ ഭാവിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ സംഭവിച്ച രീതിയില്‍ ദൈവം പറയുന്നു.
> ആദാമിൽനിന്ന് ഏഴാംതലമുറക്കാരനായ ഹാനോക്കും ഇവരെക്കുറിച്ച്:
“ഇതാ കർത്താവ് ….. ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു”
(യൂദാ 1:14 ULT)
ഹാനോക്ക് ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന ഒരു കാര്യത്തെക്കുറിച്ച് പറയുകയായിരുന്നു എങ്കിലും, "കര്‍ത്താവ് വന്നിരിക്കുന്നു" എന്ന് പറയുമ്പോള്‍ അവന്‍ ഭൂത കാലത്തില്‍ ഉപയോഗിച്ചിരിക്കുന്നു.
### വിവർത്തന തന്ത്രങ്ങൾ
ഭൂതക്കാലത്തെ സ്ഥായിയി അവതരിപ്പിക്കുകയോ നിങ്ങളുടേതായ ഭാഷയില്‍തന്നെ നിലനിര്‍ത്തി ഉപയോഗിക്കുകയോ ആവാം.അതല്ലെങ്കില്‍ മറ്റ് രീതികളും ഉപയോഗിക്കാം.
1. ഭാവി സംഭവങ്ങളെ പരാമർശിക്കാൻ ഭാവികാലം ഉപയോഗിക്കുക..
ഇത് സമീപഭാവിയിൽ എന്തെങ്കിലും സൂചിപ്പിക്കുന്നുവെങ്കിൽ, അത് കാണിക്കുന്ന ഒരു ഫോം ഉപയോഗിക്കുക.
1. ചില ഭാഷകളില്‍ പെട്ടന്നുണ്ടായേക്കാവുന്ന കാര്യങ്ങളെ സൂചിപ്പിക്കാന്‍ വര്‍ത്തമാനകാലം ഉപയോഗിക്കുന്നു.
### തര്‍ജ്ജിമ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നത് ഇപ്രകാരം.
1.ഭാവികാല സംഭത്തെ സൂചിപ്പിക്കുന്നതിന് ഭാവികാലം ഉപയോഗിക്കുക
* ** നമുക്ക് ഒരു ശിശു <u>ജനിച്ചിരിക്കുന്നു</u>; നമുക്ക് ഒരു മകൻ <u>നല്കപ്പെട്ടിരിക്കുന്നു</u> ** (യെശയ്യാവ് 9:6a ULT)
* “ഞങ്ങള്‍ക്ക് ഒരു മകൻ <u>ജനിക്കും</u>. ഒരു <u>മകനെനല്‍കും. <U>
ഉടനെ സംഭവിക്കുന്ന കാര്യങ്ങളെ സൂചിപ്പിക്കാന്‍ അതു പ്രകടമാകുന്ന രൂപം ഉപയോഗിക്കാം.
* ** യഹോവ യോശുവയോട് കല്പിച്ചത്: “ഞാൻ യെരിഹോവിനെയും അതിന്‍റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്‍റെ <u>കയ്യിൽ ഏല്പിച്ചിരിക്കുന്നു</u>. ** (യോശുവ 6:2 ULT)
* യഹോവ യോശുവയോട് പറഞ്ഞു. “നോക്ക് ഞാന്‍ <u> യെരിഹോവിനെയും അവിടെത്തെ രാജാവിനെയും യുദ്ധവീരന്മാരായ സൈനികരെയും ഞാന്‍ </u>. നിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു”.
1. .ഉടനെ സംഭവിക്കുന്ന ചിലകാര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കാന്‍ ചില ഭാഷകളില്‍ വര്‍ത്തമാനക്കാലംതന്നെയാണ് ഉപയോഗിക്കുന്നത്.
* **യഹോവ യോശുവയോട് കല്പിച്ചത്: “ഞാൻ യെരിഹോവിനെയും അതിന്‍റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്‍റെ <u>കയ്യിൽ ഏല്പിച്ചിരിക്കുന്നു</u>.** (യോശുവ 6:2 ULT)
യഹോവ യോശുവയോടു പറഞ്ഞു, “ഇതാ, <u>ഞാൻ യെരീഹോയെയും അതിന്‍റെ <u>രാജാവിനെയും പരിശീലനം ലഭിച്ച പടയാളികളെയും നിന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.”.