ml_ta/translate/figs-nominaladj/01.md

6.7 KiB

വിവരണം

ചില ഭാഷകളിൽ ഒരു നാമവിശേഷണം വിവരിക്കുന്ന ചില വസ്തുക്കളുടെ ഒരു വർഗത്തെ സൂചിപ്പിക്കാൻ നാമവിശേഷണത്തെ ഉപയോഗിക്കും. അത് ചെയ്യുമ്പോൾ, അത് ഒരു നാമം എന്നതുപോലെ പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, "സമ്പന്നൻ" എന്ന വാക്ക് ഒരു നാമവിശേഷണമാണ്. "സമ്പന്നൻ" എന്നത് ഒരു വിശേഷണമാണ് എന്നു കാണിക്കുന്ന രണ്ട് വാക്യങ്ങൾ ഇവിടെയുണ്ട്.

ധനവാന് ആടുമാടുകൾ അനവധി ഉണ്ടായിരുന്നു (2 ശമൂവേൽ12:2 ULT)

നാമവിശേഷണം "ധനവാൻ," മനുഷ്യൻ എന്ന വാക്കിന്‍റെ മുൻപിൽ വരികയും, മനുഷ്യൻ എന്ന വാക്കിനെ വിവരിക്കുകയും ചെയ്യുന്നു.

അവൻ ധനവാനാകുകയില്ല; അവന്‍റെ സമ്പത്ത് നിലനില്‍ക്കുകയില്ല; … (ഇയ്യോബ് 15:29 ULT)

"സമ്പന്നൻ" എന്ന വിശേഷണം "ആകുക" എന്ന ക്രിയയ്ക്ക് ശേഷം "അവൻ" എന്ന് വിവരിക്കുന്നു

"സമ്പന്നൻ" എന്ന വാക്ക് ഒരു നാമമായി പ്രവർത്തിക്കുമെന്ന് കാണിക്കുന്ന ഒരു വാചകം ഇതാ.

ധനവാൻ അരശേക്കെലിൽ അധികം കൊടുക്കരുത്; ദരിദ്രൻ കുറച്ചു കൊടുക്കുകയും അരുത്. (പുറപ്പാട് 30:15 ULT)

പുറപ്പാട് 30: 15-ൽ “ധനികൻ” എന്ന വാക്ക് “ധനികര്‍” എന്ന പദത്തിലെ ഒരു നാമപദമായി വർത്തിക്കുന്നു, അത് സമ്പന്നരെ സൂചിപ്പിക്കുന്നു. "ദരിദ്രൻ" എന്ന പദം ഒരു നാമപദമായി വർത്തിക്കുകയും ദരിദ്രരെ സൂചിപ്പിക്കുകയും ചെയ്യുന്നു .

കാരണം ഇത് ഒരു വിവർത്തന പ്രശ്നമാണ്

ഒരു കൂട്ടം ആളുകളെ വിവരിക്കുന്നതിന് നാമവിശേഷണങ്ങളായി ബൈബിൾ നാമങ്ങളെ പല തവണ ഉപയോഗിക്കുന്നു.. ചില ഭാഷകളിൽ നാമവിശേഷണങ്ങൾ ഇപ്രകാരം ഉപയോഗിക്കാറില്ല. ആ ഭാഷകളിലെ വായനക്കാർ, ഈ വാക്യങ്ങൾ ഒരു പ്രത്യേക വ്യക്തിയെക്കുറിച്ച് സംസാരിക്കുന്നതായി കണക്കാക്കുമ്പോൾ, ശരിക്കും ഈ വാക്യങ്ങൾ ഒരു കൂട്ടം ആളുകളുടെ ഗ്രൂപ്പിനെക്കുറിച്ചണ് വിശദീകരിക്കുന്നതു.

ബൈബിളിൽ നിന്നുള്ള ഉദാഹരണങ്ങൾ

ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്‍റെ അവകാശത്തിന്മേൽ ഇരിക്കുകയില്ല. (സങ്കീർത്തനങ്ങൾ 125:3 ULT)

"നീതിമാൻ" എന്നാൽ ഇവിടെ ഒരു കൂട്ടം ആളുകളെ ആണ് ഉദ്ദേശിച്ചിരിക്കുന്നത്, അല്ലാതെ ഒരാളെ മാത്രം അല്ല.

സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ (മത്തായി 5:5 ULT)

“സൗമ്യർ” എന്നത് കൊണ്ട് എവിടെ ഉദ്ദേശിച്ചിരിക്കുന്നത്, സൗമ്യതയുള്ള എല്ലാവരെയും ആണ്, സൗമ്യനായ ഒരു വ്യക്തിയെ മാത്രം അല്ല.

വിവര്‍ത്തന തന്ത്രങ്ങൾ

നിങ്ങളുടെ ഭാഷ ഒരു പ്രതേക തരം ആളുകളെ സൂചിപ്പിക്കുന്നതിന് നാമവിശേഷണങ്ങളെ നാമം എന്ന പോലെ പദപ്രയോഗങ്ങളായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, ഈ വിധത്തിലുള്ള ആ നാമവിശേഷണങ്ങൾ ഉള്ള പദങ്ങൾ ഉപയോഗിക്കുക. അത് വിചിത്രമായിരിക്കുകയോ, അല്ലെങ്കിൽ അർത്ഥം വ്യക്തമാകാത്തിരിക്കുകയോ, തെറ്റ് ആകുകയോ ചെയ്താൽ, ഇവിടെ മറ്റൊരു ഓപ്ഷനുണ്ട്:

  1. നാമവിശേഷണത്തിന്‍റെ ബഹുവചനരൂപം ഉപയോഗിച്ച് നാമവിശേഷണം വിവരിക്കുക.

ഉപയോഗിച്ച വിവര്‍ത്തനതന്ത്രങ്ങളുടെ ഉദാഹരണം

    1. നാമവിശേഷണത്തിന്‍റെ ബഹുവചനരൂപം ഉപയോഗിച്ച് നാമവിശേഷണം വിവരിക്കുക
  • ** ദുഷ്ടന്മാരുടെ ചെങ്കോല്‍ നീതിമാന്മാരുടെ അവകാശത്തിന്മേല്‍ ഇരിക്കയല്ല </ u>. ** (സങ്കീർത്തനങ്ങൾ 125: 3 ULT)
  • ദുഷ്ടന്മാരുടെ ചെങ്കോല്‍ നീതിമാന്മാരുടെ അവകാശത്തിന്മേല്‍ ഭരണം നടത്താതിരിക്കട്ടെ.
  • **സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ ** (മത്തായി 5:5 ULT)
  • സൗമ്യതയുള്ളവർ ഭാഗ്യവാൻമാർ…