ml_ta/translate/figs-abstractnouns/01.md

12 KiB

മനോഭാവം ഗുണങ്ങള്‍, സംഭവങ്ങള്‍, മൂല്യങ്ങള്‍, സാഹചര്യങ്ങള്‍, അല്ലെങ്കില്‍ ഈ ആശയങ്ങള്‍ തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന നാമവിശേഷങ്ങളാണ് അമൂര്‍ത്ത നാമങ്ങള്‍. സന്തോഷം, ഭാരം, പരിക്ക്, ഏകത്വം, സൗഹൃദം, ആരോഗ്യം, യുക്തി എന്നിവ പോലുള്ള ശാരീരിക അര്‍ത്ഥത്തില്‍ ഈ വസ്തുക്കളെ സ്പര്‍ശിക്കുവാനോ കാണുവാനോ സാധിക്കുകയില്ല . ഇതൊരു വിവര്‍ത്തന പ്രശ്നമാണ്. കാരണം ചില ഭാഷകള്‍ ചില ആശയങ്ങളെ സംഗ്രഹ നാമങ്ങള്‍ കൊണ്ട് വിശദമാക്കുന്നു. വേറെ ചിലത്തിനു മറ്റൊരു രീതി ആവശ്യമാണ്. ഉദാഹരണത്തിന് " അതിന്‍റെ ഭാരം എത്രയാണ്?" "What is its weight?"എന്നതിനെ "How much does it weigh?" or "How heavy is it?" എന്നും ചോദിക്കാം.

വിശദീകരണം

നാമങ്ങള്‍ എന്നത് ഒരാളെയോ, വസ്തുവിനെയോ, സ്ഥലത്തെയോ, ആശയത്തെയോ സൂചിപ്പിക്കുന്നു എന്നു ഓര്‍ക്കുക,. “ സംഗ്രഹ നാമങ്ങള്‍” ആശയങ്ങളെ സൂചിപ്പിക്കുന്ന നാമങ്ങളാണ്. ഇവ ആശയങ്ങള്‍ക്കിടയിലുള്ള സ്വഭാവം, മൂല്യങ്ങള്‍, സംഭവങ്ങള്‍, സാഹചര്യങ്ങള്‍, ആവാം. ഈ വസ്തുക്കളെ സ്പര്‍ശിക്കുവാനോ കാണുവാനോ സാധിക്കുകയില്ല. അതായത് സന്തോഷം, സമാധാനം, സൃഷ്ടി,നന്മ,സംതൃപ്തി,ന്യായം,സത്യം,സ്വാതന്ത്ര്യം,പക,മന്ദത,നീളം, ഭാരം തുടങ്ങിയവ.

സംഗ്രഹ നാമങ്ങള്‍ ആശയങ്ങളെ പറ്റിയുള്ള ചിന്തകളെ ലളിതമായ വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ സഹായിക്കുന്നു.. ആളുകള്‍ക്ക് മൂല്യങ്ങളെയോ പ്രവര്‍ത്തിയെയോ പറ്റി സംവദിക്കാന്‍ ഇവ സഹായിക്കുന്നു. ഉദാഹരണത്തിന്, സംഗ്രഹ നാമങ്ങള്‍” ഉപയോഗിയ്ക്കുന്ന ഭാഷകളില്‍ ആളുകള്‍ക്ക് പറയാം "ഞാന്‍ പാപത്തെ ക്ഷമിക്കുന്നതില്‍ വിശ്വസിക്കുന്നു". പക്ഷേ ഭാഷക്ക് രണ്ടു സംഗ്രഹ നാമങ്ങള്‍ "ക്ഷമ" " പാപം" എന്നിവ ഇല്ലങ്കില്‍ ആശയങ്ങളെ വലിയ വാചകത്തില്‍ പറയണം ഉദാഹരണത്തിന് , “ ഞാന്‍ വിശ്വസിക്കുന്നു ആളുകള്‍ പാപം ചെയ്തു കഴിഞ്ഞാലും ദൈവം അവരോടു ക്ഷമിക്കുമെന്ന്". അതായത് ക്രിയകള്‍ ഉപയോഗിച്ച് ആശയം പ്രകടിപ്പിക്കണം.

ഇതൊരു വിവര്‍ത്തന പ്രശ്നം എന്നതിന്‍റെ കാരണം

നിങ്ങള്‍ വിവര്‍ത്തനം ചെയ്യുന്ന ബൈബിള്‍ ചില ആശയങ്ങളെ പ്രകടിപ്പിക്കാന്‍ സംഗ്രഹ നാമങ്ങള്‍ ഉപയോഗിച്ചേക്കാം. നിങ്ങളുടെ ഭാഷയില്‍ ആ ആശയങ്ങള്‍ക്കു സംഗ്രഹ നാമങ്ങള്‍ ഉപയോഗിക്കണമെന്നില്ല ; പകരം ചിലപ്പോള്‍ പദങ്ങള്‍ ഉപയോഗിക്കാം. ആ പദങ്ങള്‍ നാമവിശേഷങ്ങള്‍, ക്രിയകള്‍ , ക്രിയാവിശേഷണങ്ങള്‍ ഉപയോഗിച്ചേക്കാം.

ബൈബിളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍

... കുട്ടിക്കാലം മുതല്‍ നിങ്ങള്‍ക്ക് വിശുദ്ധ കൃതികളെ പറ്റി അറിയാം..._ (2 തിമൊഥെയൊസ് 3:15 യുഎൽടി)

“കുട്ടിക്കാലം" എന്ന സംഗ്രഹ നാമം ഒരാള്‍ കുട്ടിയായിരിക്കുമ്പോള്‍ എന്നത് സൂചിപ്പിക്കുന്നു.

പക്ഷേ സംതൃപ്തിയോട് കൂടിയുള്ള ദൈവീകത മഹത്തരമായ നേട്ടമാണ് (1 തിമൊഥെയൊസ് 6:6 യുഎൽടി)

”ദൈവീകത" പിന്നെ "സംതൃപ്തി" എന്നത് ദൈവീകമാകുന്നതും തൃപ്തമാകുകയും എന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. “നേട്ടം" എന്നത് ലാഭകരമായത് അഥവാ സഹായകരമായത് എന്നു സൂചിപ്പിക്കുന്നു.

ഇന്ന് "അഭയം " വീടിലേക്ക് വന്നിരിക്കുന്നു, കാരണം അവനും അബ്രാഹാമിന്‍റെ പുത്രനാണ്.( ലുക്കോ 19:9 യുഎൽടി)

“അഭയം" എന്നത് രക്ഷപ്പെടുത്തല്‍ എന്നു ഉദ്ദേശിക്കുന്നു.

ബാക്കി ഉള്ളവര്‍ കരുതുന്നത് പോലെ ദൈവം സാവധാനം പ്രവ്രത്തിക്കുന്നില (2 പത്രോ 3:9 യുഎൽടി)

ഇവിടെ "സാവധാനം" എന്ന സംഗ്രഹ നാമം എത്ര സാവധാനമാണെന്ന് സൂചിപ്പിക്കുന്നു

അവന്‍ ഇരുട്ടില്‍ ഉള്ള കാര്യങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ട് വരും എന്നിട്ട് ഹൃദയത്തിന്‍റെ കര്‍ത്തവ്യം തുറന്നു കാണിക്കും. (1 കൊരിന്ത്യർ 4:5 യുഎൽടി)

ഇവിടെ "കര്‍ത്തവ്യം " ആളുകള്‍ ചെയ്യേണ്ടുന്ന കാര്യങ്ങളും അതിന്‍റെ ആവശ്യവും സൂചിപ്പിക്കുന്നു.

വിവര്‍ത്തന ഉപായങ്ങള്‍

സംഗ്രഹ നാമങ്ങള്‍ ഉണ്ടെങ്കില്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ വേറെ മാര്‍ഗം ഇതാണ്:

  1. സംഗ്രഹ നാമത്തിന്‍റെ അര്‍ഥം പ്രകടിപ്പിക്കുന്ന പദങ്ങള്‍ ഉപയോഗിക്കുക . നാമത്തിന് അര്‍ത്ഥം പ്രകടിപ്പിക്കുന്ന പകരം ഒരു ക്രിയയോ, ഒരു ക്രിയ വിശേഷണമോ, ഒരു നാമവിശേഷണമോ ഉപയോഗിക്കുന്നു.

വിവര്‍ത്തന ഉപായങ്ങള്‍ ഉപയോഗിച്ചത്തിന്‍റെ ഉദാഹരണങ്ങള്‍

  1. സംഗ്രഹ നാമത്തിന്‍റെ അര്‍ത്ഥം പ്രകടിപ്പിക്കുന്ന പദങ്ങള്‍ ഉപയോഗിക്കുക . നാമത്തിന് അര്‍ത്ഥം പ്രകടിപ്പിക്കുന്ന പകരം ഒരു ക്രിയയോ, ഒരു ക്രിയ വിശേഷണമോ, ഒരു നാമവിശേഷണമോ ഉപയോഗിക്കുന്നു.
  • ** കുട്ടിക്കാലം മുതല്‍ക്കു നിങ്ങള്‍ക്കു വിശുദ്ധ കൃതികളെ പറ്റി അറിയാം...** (2തിമൊഥെയൊസ് 3:15 യുഎൽടി) നിങ്ങള്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ നിങ്ങള്‍ക്കു വിശുദ്ധ കൃതികളെ പറ്റി അറിയാം..

പക്ഷേ സംതൃപ്തിയോട് കൂടിയുള്ള ദൈവീകത മഹത്തരമായ നേട്ടമാണ് (1 തിമൊഥെയൊസ് 6:6 യുഎൽടി) പക്ഷേ ദൈവീകമാകുകയും തൃപ്തമാകുകയും ലാഭകരമാണ്.

  • പക്ഷേ നമ്മള്‍ ഒരുപാട് നേട്ടം നേടുന്നു നമ്മള്‍ ദൈവീകത ഉള്ളവര്‍ ആകുമ്പോള്‍
  • പക്ഷേ നമ്മള്‍ ഒരു പാട് നേടുന്നു നമ്മള്‍ ദൈവത്തെ ബഹുമാനിക്കുമ്പോഴും അനുസരിക്കുമ്പോഴും , പിന്നെ ഉള്ളതില്‍ സന്തോഷിക്കുമ്പോഴും.
  • ഇന്ന് "രക്ഷ " വീട്ടിലേക്ക് വന്നിരിക്കുന്നു, കാരണം അവനും അബ്രാഹാമിന്‍റെ പുത്രനാണ്.( ലുക്കോ 19:9 യുഎൽടി)
  • ഇന്ന് ഈ വീട്ടിലെ എല്ലാവരും രക്ഷ നേടി...
  • ഇന്ന് ദൈവം ഈ വീട്ടിലെ എല്ലാവരേയും രക്ഷിച്ചു.
  • ** ദൈവം അവന്‍റെ വാഗ്ദാനം സാവധാനം പ്രവര്‍ത്തിച്ചിട്ടില്ല, ബാകി ഉള്ളവര്‍ കരുതിയ സാവധാനത്തില്‍ ** (2 പത്രോ 3:9 യുഎൽടി)
  • ദൈവം അവന്‍റെ വാഗ്ദാനം സാവധാനം പ്രവര്‍ത്തിച്ചിട്ടില്ല, ബാക്കി ഉള്ളവര്‍ കരുതിയ സാവധാനത്തില്‍
  • ** അവന്‍ ഇരുട്ടില്‍ ഉള്ള കാര്യങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ട് വരും എന്നിട്ട് ഹൃദയത്തിന്‍റെ കര്‍ത്തവ്യം തുറന്നു കാണിക്കും. ** (1 കൊരിന്ത്യർ 4:5 യുഎൽടി)
  • അവന്‍ ഇരുട്ടില്‍ ഉള്ള കാര്യങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ട് വരും എന്നിട്ട് ആളുകള്‍ ചെയ്യേണ്ടുന്ന കാര്യങ്ങളും അതിന്‍റെ ആവശ്യവും തുറന്നു കാണിക്കും.