ml_ta/translate/bita-plants/01.md

6.4 KiB

സസ്യങ്ങള്‍ ഉള്‍പ്പെടെ ബൈബിളില്‍ ഉപയോഗിക്കുന്ന ചില പ്രതീകങ്ങളെ അക്ഷരമാല ക്രമത്തില്‍ താഴെ കൊടുത്തിരിക്കുന്നു. വലിയ അക്ഷരത്തില്‍ കാണപ്പെടുന്ന വാക്കുകള്‍ ആശയത്തെ പ്രതിനിധീകരിക്കുന്നു.

ഒരു ശാഖ ഒരു വ്യക്തിയുടെ സന്തതിയെ പ്രതിനിധീകരിക്കുന്നു

ചുവടെയുള്ള ഉദാഹരണങ്ങളിൽ, യെശയ്യാവ് യിശ്ശായിയുടെ സന്തതികളിൽ ഒരുവനെപ്പറ്റിയും യിരെമ്യാവ് ദാവീദിന്‍റെ സന്തതികളിൽ ഒരുവനെക്കുറിച്ചും എഴുതിയിരിക്കുന്നു.

ഒരു മുള </ u> യിശ്ശായിയുടെ കുറ്റിയിൽ നിന്ന് പൊട്ടി പുറപ്പെടും ഒരു ശാഖ </ u> അവന്‍റെ വേരിൽ നിന്ന് ഫലം കായിക്കും. യഹോവയുടെ ആത്മാവ് അവന്‍റെ മേല്‍ അവസിക്കും; ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ്. (യെശയ്യാവ് 11:1 ULT)

യഹോവയുടെ അരുളപ്പാടാകുന്നു ഇത്- ഇതാ നാളുകള്‍ വരുന്നു- ഞാന്‍ ദാവീദിന് വേണ്ടി എഴുന്നേല്‍പ്പിക്കും നീതിയുള്ള ഒരു ശാഖ </ u> അവൻ രാജാവായി വാഴും; അവൻ അഭിവൃദ്ധി പ്രാപിക്കുകയും ദേശത്ത് നീതിയും ന്യായവും നടത്തുകയും ചെയ്യും. (യിരെമ്യാവു 23: 5 ULT)

ഇയ്യോബ് പറയുന്നു "അവന്‍റെ ശാഖ ഛേദിക്കപ്പെടും” എന്ന് പറയുമ്പോൾ അവന് സന്തതികളുണ്ടാവുകയില്ല എന്നര്‍ത്ഥം.

താഴെ അവന്‍റെ വേര് ഉണങ്ങിപ്പോകും; മുകളില്‍ അവന്‍റെ കൊമ്പ് ഛേദിക്കപ്പെടും . അവന്‍റെ ഓര്‍മ്മ ഭൂമിയില്‍ നിന്നും നശിച്ചു പോകും; തെരുവീഥിയില്‍ അവന്‍റെ പേര് ഇല്ലാതെയാകും. (ഇയ്യോബ് 18:17 ULT)

ഒരു ചെടി ഒരു വ്യക്തിയെ പ്രതിനിധാനം ചെയ്യുന്നു

ദൈവം നിന്നെ എന്നെന്നേക്കുമായി നശിപ്പിക്കും; അവന്‍…നിന്നെ പറിച്ചു കളയും ജീവനുള്ളവരുടെ ദേശത്തു നിന്ന്. (Psalm 52:5 ULT)

ഒരു ചെടി ഒരു വികാരത്തെയോ അല്ലെങ്കില്‍ നിലപാടിനെയോ പ്രതിനിധീകരിക്കുന്നു.

ഒരു വിത്ത് വിതയ്ക്കുമ്പോള്‍ അതിന്‍റെ തരം ചെടി മുളക്കുന്നത് പോലെ, പെരുമാറ്റം ഒരു വിധത്തില്‍ അതേ തരം പരിണിതഫലങ്ങളും ഉണ്ടാക്കുന്നു.

വാക്യങ്ങളിലെ വികാരത്തെയോ അല്ലെങ്കില്‍ നിലപാടിനെയോ താഴെ അടിവരയിട്ട് നല്‍കിയിരിക്കുന്നു നീതിയിൽ വിതയ്ക്കുവിൻ; ദയക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; (ഹോശേയ10:12 ULT)

ഞാൻ കണ്ടിട്ടുള്ളത് അന്യായം ഉഴുത് കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു(ഇയ്യോബ് 4:8 ULT)

അവർ കാറ്റ് വിതച്ച്, ചുഴലിക്കാറ്റ് കൊയ്യും; (ഹോശേയ 8:7 ULT)

നിങ്ങൾ ന്യായത്തെ വിഷമായുംനീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു. (zആമോസ് 6:12 ULT)

നിങ്ങൾക്ക് അന്ന് എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നതു തന്നേ.? (റോമര്‍ 6:21 ULT)

ഒരു വൃക്ഷം ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു

അവൻ, നദീതീരത്ത് നട്ടിരിക്കുന്നതും തക്ക കാലത്ത് ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; . (സങ്കീ 1:3 ULT)

ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്. (സങ്കീ 37:35 ULT)

ഞാനോ, ദൈവത്തിന്‍റെ ആലയത്തിൽ തഴച്ചുവളരുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു. (സങ്കീ 52:8 ULT)