ml_ta/translate/bita-part3/01.md

228 lines
40 KiB
Markdown

### Description
ജീവിതത്തിന്‍റെയോ സ്വാഭവാത്തിന്‍റെയോ ഭാഗമായ മാനസിക ചിത്രങ്ങള്‍ ആണ് സാംസ്‌കാരിക മാതൃകകള്‍. ഈ ചിത്രങ്ങൾ നമ്മൾ ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ അവയെ കുറിച്ച് സങ്കല്പിക്കുവാൻ സഹായിക്കും. ഉദാഹരണത്തിന് അമേരിക്കക്കാർപലപ്പോഴും പലകാര്യങ്ങളെക്കുറിച്ചും ചിന്തിക്കുന്നു വിവാഹം,സൗഹൃദം പോലും കാര്യങ്ങൾ യന്ത്രങ്ങളാണ് എന്ന മട്ടില്‍. അതിനാൽ അവർ പറയുക , "His marriage is breaking down," / അവന്‍റെ ദാമ്പത്യം തകർന്നുകൊണ്ടിരിക്കുകയാണ് or "Their friendship is going full speed ahead." /അവരുടെ സൗഹൃദം മുഴുവൻ വേഗതയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് എന്നും മറ്റുമാണ്. ഈ ഉദാഹരണത്തിൽ മനുഷ്യ ബന്ധങ്ങളെ യന്ത്രങ്ങളായാണ് രൂപം നൽകിയിരിക്കുന്നത്.
ബൈബിളില്‍ കാണപ്പെടുന്നചില സാംസ്കാരിക മോഡലുകൾ അഥവാ മനസിക ചിത്രങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ആദ്യം ദൈവത്തെ പ്രതിനിധാനം ചെയ്യുന്ന രൂപഭാവനകൾ, പിന്നീട് മനുഷ്യനെ പ്രതിനിധാനം ചെയ്യുന്നവ, പിന്നീട് വസ്തുക്കളും, അനുഭവങ്ങളും.ഓരോ തലക്കെട്ടിലും വലിയ അക്ഷരത്തിൽ അത് പ്രതിനിധാനം ചെയ്യുന്ന രൂപ ഭാവന വലിയ അക്ഷരത്തിൽ നല്കിയയിരിക്കുന്നു. ആ വാക്കു അതിന്‍റെ ചിത്രമുള്ള എല്ലാ വചനത്തിലും പ്രത്യക്ഷപ്പെടുന്നില്ല; പക്ഷെ അത് പ്രതിനിധാനം ചെയ്യുന്ന ആശയം വരുന്നുണ്ട്.
#### ദൈവത്തെ ഒരു മനുഷ്യനായി മാതൃകയാക്കിയിരിക്കുന്നു
ബൈബിൾ സ്പഷ്ടമായി ദൈവം മനുഷ്യൻ അല്ല എന്ന് പറയുമ്പോഴും,മനുഷ്യർ ചെയ്യുന്ന പല പ്രവർത്തികളും ദൈവം ചെയ്യുന്നതായി പറയപ്പെടുന്നു. എന്നാൽ ദൈവം മനുഷ്യനല്ല. അതിനാൽ ബൈബിളിൽ ദൈവം സംസാരിക്കുന്നു എന്ന് പറയുമ്പോൾ, ദൈവത്തിനു വിറയ്ക്കുന്ന സ്വരനാളപാളികൾ ഇല്ലെന്നു മനസ്സിലാക്കണം. അതുപോലെ, തന്‍റെ കൈ കൊണ്ട് എന്തെങ്കിലും ചെയ്തു എന്ന് പറയുമ്പോൾ അത് പ്രത്യക്ഷമായ കൈ അല്ല എന്നും മനസ്സിലാക്കണം.
><u>ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം </u>ഇനിയും കേട്ടാൽ ഞങ്ങൾ മരിച്ചുപോകും. (ആവർത്തനം 5:25 യുഎൽടി)
< ബ്ലക്ക്ക്ലട്ട് ><u> എന്‍റെ ദൈവമായ യഹോവയുടെ കൈയാൽ </u> ഞാൻ ബലപ്പെട്ടു (എസ്രാ 7:28 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട് >
> യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവർക്കു ഐകമത്യം നല്കുവാൻ തക്കവണ്ണം <u>ദൈവത്തിന്‍റെ കൈ വ്യാപിച്ചു </u> (2 ദിനവൃത്താന്തം 30:12 യുഎൽടി)
ഇവിടെ കൈയെന്നാൽ ദൈവത്തിന്‍റെ ശക്തി പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ഒരു കാവ്യാത്മകമായ അലങ്കാര രീതിയാണ്.(See: [Metonymy](../figs-metaphor/01.md))
#### ദൈവത്തെ ഒരു രാജാവായി മാതൃകയാക്കിയിരിക്കുന്നു
>ദൈവം സർവ്വഭൂമിക്കും <u>രാജാവാകുന്നു</u>;(സങ്കീർത്തനങ്ങൾ 47:7 യുഎൽടി)
><u>രാജത്വം </u>യഹോവെക്കുള്ളതല്ലോ;
> അവൻ ജാതികളെ <u>ഭരണാധികാരിയായി</u> ഭരിക്കുന്നു. (സങ്കീർത്തനങ്ങൾ 22 :28 യുഎൽടി)
>ദൈവമേ, നിന്‍റെ <u>സിംഹാസനം</u> എന്നേക്കും ഉള്ളതാകുന്നു;
>നീതിയുടെ <u>ചെങ്കോൽ </u> നിന്‍റെ രാജത്വത്തിന്‍റെ <u>ചെങ്കോലാകുന്നു</u>. (സങ്കീർത്തനങ്ങൾ 45 :6യുഎൽടി)
>യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു,
>" സ്വർ‍ഗ്ഗം എന്‍റെ സിംഹാസനവും ഭൂമി എന്‍റെ പാദപീഠവും ആകുന്നു" (യെശയ്യാ 66:1 യുഎൽടി)
> ദൈവം ജാതികളെ <u>ഭരിക്കുന്നു</u>;
> ദൈവം തന്‍റെ വിശുദ്ധ <u>സിംഹാസനത്തിൽ</u> ഇരിക്കുന്നു,
> വംശങ്ങളുടെ <u>രാജകുമാരന്മാർ</u> ഒത്തുകൂടി ;
> അബ്രാഹാമിൻ ദൈവത്തിന്‍റെ ജനമായി ;
> ഭൂമിയിലെ <u>പരിചകൾ</u> ദൈവത്തിന്നുള്ളവയല്ലോ;
> അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.
(സങ്കീർത്തനങ്ങൾ 47 :8 -9 യുഎൽടി)
#### ദൈവത്തെ ഇടയനെന്നും അവന്‍റെ ജനത്തെ ആടുകളെന്നും മാതൃകയാക്കിയിരിക്കുന്നു
>യഹോവ എന്‍റെ <u>ഇടയനാകുന്നു</u>; എനിക്കു ഒന്നിനും മുട്ടുണ്ടാകയില്ല.(സങ്കീർത്തനങ്ങൾ 23:1 യുഎൽടി)
അവന്‍റെ ജനം ആടുകളായി കരുതപ്പെടുന്നു.
>അവൻ നമ്മുടെ ദൈവമാകുന്നു, നാമോ അവൻ <u>മേയിക്കുന്ന ഇടത്തെ</u> ജനവും <u>അവന്‍റെ കൈയിലെ ആടുകളും </u>(സങ്കീർത്തനങ്ങൾ 95:7 യുഎൽടി)
അവൻ തന്‍റെ ജനത്തിനെ ആടുകളെ പോലെ നയിക്കുന്നു.
>എന്നാൽ തന്‍റെ ജനത്തെ അവൻ <u>ആടുകളെപ്പോലെ </u>നയിച്ചു ; വിജനപ്രദേശങ്ങളിൽ <u>ആട്ടിൻ കൂട്ടത്തെപ്പോലെ</u> അവരെ നടത്തി. (സങ്കീ. 78:52 യുഎൽടി) </u>(സങ്കീർത്തനങ്ങൾ 78:52 യുഎൽടി)
തന്‍റെ ആടുകളെ രക്ഷിക്കുവാനായി ജീവൻ നൽകാനും അവൻ തയ്യാറാണ്
>ഞാൻ നല്ല ഇടയൻ, എനിക്കുള്ളവയെ ഞാൻ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നു,<u> ആടുകൾക്കു വേണ്ടി ഞാൻ എന്‍റെ ജീവനെ കൊടുക്കുന്നു.</u> ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു. അവയെയും ഞാൻ നടത്തേണ്ടതാകുന്നു, അവ എന്‍റെ ശബ്ദം കേൾക്കും അങ്ങിനെ ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും. (യോഹന്നാൻ 10:14-15 യുഎൽടി)
#### ദൈവത്തെ ഒരു യോദ്ധവായി മാതൃകയാക്കിയിരിക്കുന്നു
>യഹോവ ഒരു <u>യുദ്ധവീരൻ </u>ആകുന്നു; (പുറപ്പാടു് 15:3 യുഎൽടി)
>യഹോവ ഒരു <u>വീരനെപ്പോലെ</u> പുറപ്പെടും; <u>ഒരു യോദ്ധാവിനെപ്പോലെ</u> തീക്ഷ്ണത ജ്വലിപ്പിക്കും.
> അവൻ ആർത്തുവിളിക്കും,അതെ, അവൻ ഉച്ചത്തിൽ തന്‍റെ <u>പോർ വിളികൾ</u> ആർത്തു വിളിക്കും ; <u>തന്‍റെ ശത്രുക്കൾക്ക് തന്‍റെ വീര്യം കാട്ടി കൊടുക്കും</u> (യെശയ്യാ 42:13 യുഎൽടി)
>യഹോവേ, നിന്‍റെ വലങ്കൈ <u>ബലത്തിൽ മഹത്വപ്പെട്ടു</u>;
>യഹോവേ, നിന്‍റെ വലങ്കൈ <u>ശത്രുവിനെ തകർത്തുകളഞ്ഞു</u>.(പുറപ്പാടു് 15:6 യുഎൽടി)
>എന്നാൽ <u>ദൈവം അവരെ എയ്യും</u>;
>പെട്ടന്ന് അവർക്കു <u> അമ്പുകൊണ്ടു മുറിവേല്ക്കും</u>. (സങ്കീർത്തനങ്ങൾ 65:7 യുഎൽടി)
< ബ്ലക്ക്ക്ലട്ട് >നീ അവരെ തിരിച്ചു വിടും; <u>അവരുടെ മുൻപിൽ നിന്‍റെ വില്ലു കുലയ്ക്കും</u> . (സങ്കീർത്തനങ്ങൾ 21:12 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട് >
#### ഒരു നേതാവിനെ ഇടയനായും, അദ്ദേഹം നയിക്കുന്ന ജനത്തെ ആടുകളായും മാതൃകയാക്കിയിരിക്കുന്നു
> അനന്തരം യിസ്രായേൽഗോത്രങ്ങളൊക്കെയും ഹെബ്രോനിൽ ദാവീദിന്‍റെ അടുക്കൽ വന്നു ..
"മുമ്പു ശൌൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും, നായകനായി യിസ്രായേലിനെ നയിച്ചത് നീ ആയിരുന്നു. 'നീ എന്‍റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിന് പ്രഭുവായിരിക്കയും ചെയ്യുമെന്നു' യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു" എന്നു പറഞ്ഞു. (2 ശമൂവേൽ 5:1-2 യുഎൽടി)
< ബ്ലക്ക്ക്ലട്ട് > "എന്‍റെ <u>മേച്ചൽപുറത്തെ</u> <u>ആടുകളെ</u> നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന <u>ഇടയന്മാർക്കു</u> കഷ്ടം"- എന്നു യഹോവയുടെ അരുളപ്പാടു. (യിരെമ്യാവു 23:1 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട് >
> നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്‍റെ സഭയെ <u>മേയ്പാൻ </u>പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച <u>ആട്ടിൻ കൂട്ടം </u>മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.
ഞാൻ പോയ ശേഷം <u>ആട്ടിൻ കൂട്ടത്തെ</u> ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും എന്നും ഞാൻ അറിയുന്നു (പ്രവൃത്തികൾ 20:28-30 യുഎൽടി)
#### കണ്ണുകളെ വിളക്കായി മാതൃകയാക്കിയിരിക്കുന്നു
ഈ രൂപഭാവനയുടെയും കരിങ്കണ്ണിന്‍റെ രൂപഭാവനയുടെയും വ്യത്യസ്ത രൂപങ്ങൾ ലോകത്തിന്‍റെ പല ഭാഗങ്ങളിലും കാണുവാൻ സാധിക്കും. ബൈബിളിൽ പ്രതിനിധീകരിച്ചിട്ടുള്ള മിക്ക സംസ്കാരങ്ങളിലും ഈ രൂപഭാവനകൾ താഴെ കൊടുത്തിരിക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടുന്നു.
ആളുകൾ വസ്തുക്കൾ കാണുന്നത്, ആ വസ്തുവിന് ചുറ്റുമുള്ള പ്രകാശത്തിനാലല്ല, മറിച്ചു അവരുടെ കണ്ണിൽ നിന്നും ആ വസ്തുവിന്‍റെ മേൽ പതിക്കുന്ന പ്രകാശത്തിനാലാണ്.
> ശരീരത്തിന്‍റെ <u>വിളക്കു</u> കണ്ണു ആകുന്നു. അതിനാൽ, കണ്ണു നല്ലതാണെങ്കിൽ , നിന്‍റെ ശരീരം മുഴുവനും <u>പ്രകാശത്താൽ നിറഞ്ഞിരിക്കും</u>. (മത്തായി 6:22 യുഎൽടി)
ഒരാളുടെ കണ്ണിൽ നിന്ന് വരുന്ന വെളിച്ചത്തിൽ അയാളുടെ സ്വഭാവം മനസ്സിലാക്കുവാൻ സാധിക്കും.
>ദുഷ്ടന്‍റെ മനസ്സു ദോഷത്തെ ആഗ്രഹിക്കുന്നു; അവന്‍റെ അയൽക്കാരനോടു അവന്‍റെ <u>കണ്ണിൽ ദയ കാണുന്നില്ല</u> (സദൃശ്യവാക്യങ്ങൾ 21:10 യുഎൽടി)
#### അസൂയയും ശാപവും ഒരാൾ ഒരു തിന്മയുടെ കണ്ണുകൾ നോക്കി രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഒപ്പം അയാൾക്ക് നല്ലൊരു കണ്ണിയുണ്ട്
മർക്കൊസ് 7 പ്രകാരം ദുഷിച്ച കണ്ണുള്ള ഒരാളുടെ പ്രാഥമിക വികാരം അസൂയയാണ്. മർക്കൊസ് 7'ൽ അസൂയ എന്ന് ഗ്രീക്കിൽ നിന്ന് പരിഭാഷ ചെയ്യപെട്ട വാക്കു "കണ്ണ്" എന്നാണ്. അതിവിടെ ദുഷിച്ച കണ്ണിനെ പ്രതിനിധാനം ചെയ്യുന്നു.
> മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു, മനുഷ്യരുടെ ഉള്ളിൽ നിന്നും, ഹൃദയത്തിൽ നിന്നു തന്നേ, ദുശ്ചിന്ത..<u>അസൂയ</u> .. എന്നിവ പുറപ്പെടുന്നു.(മർക്കൊസ് 7:20-22 യുഎൽടി)
മത്തായി 20:15'ൽ അസൂയ എന്ന വികാരം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവിടെ "നിന്‍റെ കണ്ണു കടിക്കുന്നുവോ?" എന്നതിനാൽ ഉദ്ദേശിക്കുന്നത് "നിനക്ക് എന്നോട് അസൂയയുണ്ടോ?" എന്നാണ്.
> എനിക്കുള്ളതിനെക്കൊണ്ടു എന്‍റെ ഇഷ്ടത്തിനൊത്തു പ്രവർത്തിക്കുന്നതിൽ എനിക്കു ന്യായമില്ലയോ? അതോ ഞാൻ നല്ലവൻ ആയത് കൊണ്ടു നിന്‍റെ <u>കണ്ണു കടിക്കുന്നുവോ</u>? (മത്തായി 20:15 യുഎൽടി)
ഒരു വ്യക്തിയുടെ കണ്ണ് കേടുള്ളതാണെങ്കിൽ, അയാൾ മറ്റു വ്യക്തികളുടെ പണത്തിൽ അസൂയ പ്രകടിപ്പിക്കുന്നു എന്ന് കരുതാം.
> ശരീരത്തിന്‍റെ വിളക്കു കണ്ണു ആകുന്നു. അതിനാൽ <u>കണ്ണു നല്ലതാണെങ്കിൽ </u> നിന്‍റെ ശരീരം മുഴുവനും പ്രകാശത്താൽ നിറഞ്ഞിരിക്കും. പക്ഷെ <u> കണ്ണു കേടുള്ളതെങ്കിലോ</u>, നിന്‍റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും. എന്നാൽ നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ആ ഇരുട്ടു എത്ര വലിയതു!
രണ്ടു യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയില്ല. അങ്ങനെ ചെയ്താല്‍ ഒരുത്തനെ ദ്വേഷിക്കുകയും മറ്റവനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും. <u>നിങ്ങൾക്കു ദൈവത്തെയും സമ്പത്തിനെയും സേവിക്കാനാവില്ല.</u> (മത്തായി 6:22 -24 യുഎൽടി)
അസൂയാലുവായൊരു വ്യക്തി മറ്റൊരാളെ ദുഷിച്ച കണ്ണോടെ നോക്കുന്നതുവഴി അയാൾക്കു മേൽ ഒരു ശാപമോ മന്ത്രവാദമോ ചെയ്തേക്കാം.
> ബുദ്ധിയില്ലാത്ത ഗലാത്യരേ, നിങ്ങളെ <u>ദുഷിച്ച കണ്ണാൽ</u> ഉപദ്രവിച്ചത് ആര് ?(ഗലാത്യർ 3:1 യുഎൽടി)
നല്ല കണ്ണുള്ള ഒരു വ്യക്തി മറ്റൊരാളെ നോക്കുന്നതുവഴി അയാൾക്കു മേൽ ഒരു അനുഗ്രഹം ചൊരിഞ്ഞേക്കാം.
><u>നിന്‍റെ കണ്ണിൽ എനിക്ക് മേൽ പ്രിയമുണ്ടെങ്കിൽ</u> (1 ശമൂവേൽ 27:5 യുഎൽടി)
#### ലൈഫ് രൂപകല്പന ചെയ്തത് രക്തമാണ്
ഈ രൂപഭാവനയിൽ ഒരു മനുഷ്യന്‍റെയോ മൃഗത്തിന്‍റെയോ ചോര എന്നാൽ അതിന്‍റെ ജീവനെ പ്രതിനിധീകരിക്കുന്നു.
><u>പ്രാണനായിരിക്കുന്ന- രക്തത്തോടുകൂടെ</u> മാത്രം നിങ്ങൾ മാംസം തിന്നരുതു. (ഉല്പത്തി 9:4 യുഎൽടി)
രക്തം വീഴ്ത്തുകയോ ചൊരിയുകയോ ചെയ്‌താൽ, ഒരാൾ കൊല്ലപ്പെട്ടു എന്ന് അര്‍ത്ഥമാക്കുന്നു.
>ആരെങ്കിലും <u>മനുഷ്യന്‍റെ രക്തം വീഴ്ത്തിയാൽ</u> <u>അവന്‍റെ രക്തം മനുഷ്യൻ വീഴ്ത്തും.</u> (ഉല്പത്തി 9:6 യുഎൽടി)
< ബ്ലക്ക്ക്ലട്ട് ><u>ഇത്തരത്തിൽ, ഒരുത്തനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്ക്കുംവരെ <u>പൊഴിഞ്ഞ രക്തത്തിന്‍റെ</u> പ്രതികാരത്തിനു തയാറായി നിൽക്കുന്നവന്‍റെ കയ്യാൽ മരണപ്പെടില്ല. (യോശുവ 20:9 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട് >
രക്തം തന്നെ നിലവിളിക്കുന്നു എന്ന് പറയുകയാണെങ്കിൽ, പ്രകൃതി തന്നെ ഒരു വ്യക്തിയുടെ കൊലയ്ക്കു പ്രതികാരത്തിനായി മുറവിളി കൂട്ടുന്നു എന്നാണു അർത്ഥമാക്കുന്നത്.(ഇത് മനുഷ്യത്വാരോപണത്തെയും ഉൾക്കൊള്ളിക്കുന്നു, എന്തെന്നാൽ ഇവിടെ രക്തത്തെ കരഞ്ഞു വിളിക്കാവുന്ന ഒരു വ്യക്തിയായി ചിത്രീകരിച്ചിരിക്കുന്നു.[Personification](../figs-personification/01.md) കാണുക ).
>യഹോവ അരുളിച്ചെയ്തതു. "നീ എന്താണ് ചെയ്തതു? <u>നിന്‍റെ അനുജന്‍റെ രക്തം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു. </u> (ഉല്പത്തി4:10 യുഎൽടി)
#### ഒരു രാജ്യം ഒരു സ്ത്രീയായും, അവരുടെ ദേവന്മാരെ ഭര്‍ത്താവായും മാതൃകയാക്കിയിരിക്കുന്നു
>ഗിദെയോൻ മരിച്ചശേഷം, യിസ്രായേലിലെ ജനം വീണ്ടും തിരിഞ്ഞു എന്നിട്ടു <u>വേശ്യകളെ പോലെ</u> ബാൽ വിഗ്രഹങ്ങളെ പ്രാർത്ഥിക്കുവാൻ തുടങ്ങി. ബാൽബെരീത്തിനെ തങ്ങളുടെ ദേവനായി പ്രതിഷ്ഠിച്ചു. (ന്യായാധിപന്മാർ 8:33 യുഎൽടി)
#### ഇസ്രായേൽ ജനത ദൈവപുത്രന്‍റെ മാതൃകയാണ്
>യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു, ഞാൻ <u>എന്‍റെ പുത്രനെ</u> ഈജിപ്റ്റിന് വെളിയിലേക്കു വിളിച്ചു.(ഹോശേയ 11:1 യുഎൽടി)
#### രാത്രിയില്‍ ഒരു കണ്ടെയ്നറില്‍ ആയിരിക്കുന്നതുപോലെ സൂര്യനെ മാതൃകയാക്കിയിരിക്കുന്നു
>ഭൂമിയിൽ എല്ലായിടത്തും ആ വാക്കുകൾ എത്തുന്നു, ഭൂതലത്തിന്‍റെ അറ്റത്തോളം അതിന്‍റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവൻ സൂര്യന് വേണ്ടി ഒരു <u>കൂടാരം</u> കെട്ടിയിരിക്കുന്നു . തന്‍റെ <u>മണിയറയിൽ </u>നിന്നു പുറത്തുവരുന്ന മണവാളന്നു തുല്യവും ; തന്‍റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്ന ഒരു വീരനു തുല്യവുമാകുന്നു സൂര്യൻ . (സങ്കീർത്തനങ്ങൾ 21:12 യുഎൽടി)
110 -ആം സങ്കീർത്തനത്തിൽ സൂര്യൻ ഗർഭപാത്രത്തിൽ നിന്നുമാണ് രാവിലെ പുറത്തു വരുന്നത് എന്നോണം ചിത്രീകരിച്ചിരിക്കുന്നു.
>ഉഷസ്സിന്‍റെ <u>ഉദരത്തിൽ നിന്നു</u> നിന്‍റെ യൗവനം നിനക്ക് മഞ്ഞു തുള്ളി പോലെയാവുന്നു.(സങ്കീർത്തനങ്ങൾ 110:3 യുഎൽടി)
#### വേഗത്തിൽ നീങ്ങാൻ കഴിയുന്ന കാര്യങ്ങൾ WINGS ഉണ്ടെന്ന് രൂപകൽപ്പന ചെയ്തിരിക്കുന്നു
ഇത് പ്രത്യേകിച്ചു ആകാശത്തൂടെയോ കാറ്റിലൂടെയോ നീങ്ങുന്ന വസ്തുക്കളെ കുറിച്ച് പരമർശിക്കുമ്പോൾ സത്യമാകുന്നു.
സൂര്യനെ ചിറക്കുകളോട് കൂടിയുള്ളൊരു തളികയായി ചിത്രീകരിച്ചിരിക്കുന്നു, ആയതിനാൽ അതിനെ കിഴക്കു നിന്നും പടിഞ്ഞാറേക്ക് പകൽ നേരത്തു "പറക്കുവാൻ" ഇത് സഹായിക്കുന്നു. 139 -ആം സങ്കീർത്തനത്തിൽ "ഉഷസ്സിൻ ചിറക് " എന്ന് സൂര്യനെ പരാമർശിക്കുന്നു. മലാഖി 4 -ൽ ദൈവം അവനെ തന്നെ "ന്യായത്തിന്‍റെ സൂര്യൻ" എന്ന് വിശേഷിപ്പിക്കുന്നു, കൂടാതെ സൂര്യന് ചിറകുകളുള്ള പോലെ പരാമർശിക്കുന്നു.
>ഞാൻ <u>ഉഷസ്സിൻ ചിറകിലേറി </u>, സമുദ്രത്തിന്‍റെ അറ്റത്തു ചെന്നു പാർത്താൽ ...(സങ്കീർത്തനങ്ങൾ 139:9 യുഎൽടി)
< ബ്ലക്ക്ക്ലട്ട് >എന്‍റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ <u>തന്‍റെ ചിറകിൽ </u>രോഗോപശാന്തിയോടുകൂടെ ഉദിക്കും (മലാഖി 4:2 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട് >
കാറ്റ് വേഗത്തിൽ നീങ്ങുന്നതിനാൽ അതിനു ചിറകുള്ളതായി ചിത്രീകരിച്ചിരിക്കുന്നു.
><u>കാറ്റിൻ ചിറകിന്മേൽ </u>പറക്കുന്നതായി പ്രത്യക്ഷനായി. (2 ശമൂവേൽ 22:11 യുഎൽടി)
< ബ്ലക്ക്ക്ലട്ട് >അവൻ കെരൂബിനെ വാഹനമാക്കി പറന്നു; അവൻ <u>കാറ്റിന്‍റെ ചിറകിന്മേലിരുന്നു</u> പറന്നു നീങ്ങി . (സങ്കീർത്തനങ്ങൾ 18:10 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട് >
><u>കാറ്റിൻ ചിറകിന്മേൽ</u> കൂടി നടക്കുന്നു . (സങ്കീർത്തനങ്ങൾ 104:3 യുഎൽടി)
#### നിഷ്ഫലത്ത്വം, വിശൂന്ന കാറ്റിനെ മാതൃകയാക്കിയിരിക്കുന്നു
ഈ രൂപഭാവനയിൽ കാറ്റ്,മൂല്യമില്ലാത്ത എല്ലാ വസ്തുക്കളെയും വീശികളയുന്നു.അതിനാൽ അവ അകന്നു പോകുന്നു.
ഒന്നാം സങ്കീർത്തനവും 27 ഇയ്യോബും പറയുന്നത് ദുഷ്ടർ മൂല്യമില്ലാത്തവരാണെന്നും അതിനാൽ അധിക കാലം ജീവിക്കില്ല എന്നുമാണ്.
>ദുഷ്ടന്മാർ അങ്ങനെയല്ല,
><u>അവർ കാറ്റു പറത്തി അകറ്റുന്ന പതിർപോലെയത്രേ.</u>(സങ്കീർത്തനങ്ങൾ 1:4 യുഎൽടി)
><u>കിഴക്കൻ കാറ്റു അവനെ പിടിച്ചിട്ടു</u> അവൻ പൊയ്പോകുന്നു.
> <u>അവന്‍റെ സ്ഥലത്തുനിന്നു അതു അവനെ പാറ്റി കളഞ്ഞു .</u> (ഇയ്യോബ് 27:21 യുഎൽടി)
സഭാപ്രസംഗികളിൽ ഒരാൾ പറയുന്നു എല്ലാം മൂല്യമില്ലാത്തതാണെന്നു.
> <u>മഞ്ഞിന്‍റെ നേർത്ത കണം പോലെ</u> ,
><u>കാറ്റിലെ ഇളംകാറ്റ് പോലെ </u>,
>എല്ലാം മറയുന്നു, കുറെ ചോദ്യങ്ങൾ ബാക്കി വച്ച്
>സൂര്യന് കീഴിൽ പ്രയത്നിക്കുന്ന സകലപ്രയത്നത്താലും മനുഷ്യന് എന്തു ലാഭം? (സഭാപ്രസംഗി 1:2-3 യുഎൽടി)
ഇയ്യോബ് 30:15'ൽ ഇയ്യോബ് തന്‍റെ മഹത്വവും ക്ഷേമവും നഷ്ടമായി എന്ന് പരാതിപ്പെടുന്നു.
>ഭീതികൾ എന്‍റെ നേരെ തിരിഞ്ഞിരിക്കുന്നു;
><u>കാറ്റുപോലെ എന്‍റെ മഹത്വത്തെ പാറ്റിക്കളയുന്നു</u>;
> എന്‍റെ ക്ഷേമവും <u> മേഘംപോലെ കടന്നു പോകുന്നു</u>. (ഇയ്യോബ് 30:15 യുഎൽടി)
#### മനുഷ്യന്‍റെ യുദ്ധം ദിവ്യ യുദ്ധമായി മാതൃകയായിരിക്കുന്നു
രാജ്യങ്ങൾ/ജാതികൾ തമ്മിൽ യുദ്ധം ഉണ്ടായിരുന്നപ്പോൾ, ആ രാജ്യത്തിന്‍റെ/ജാതിയുടെ ദേവന്മാർ തമ്മിലും യുദ്ധം നടന്നിരുന്നുവെന്നു ആളുകൾ വിശ്വസിച്ചു.
>ഇത് സംഭവിച്ചത് ഈജിപ്തുകാർ യഹോവ തങ്ങളുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുമ്പോൾ ആയിരുന്നു, <u>അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.</u> (സംഖ്യാപുസ്തകം 33:4 യുഎൽടി)
< ബ്ലക്ക്ക്ലട്ട് > ദൈവമേ..മറ്റേതു രാജ്യമുണ്ട് നിന്‍റെ ജനമായ ഇസ്രായേൽ പോലെ, ഈ ഭൂമിയിൽ നീ തന്നെ ചെന്ന് നിനക്കായി രക്ഷിച്ചെടുത്ത രാജ്യം...നീ ജാതികളെയും <u>അവയുടെ ദൈവങ്ങളെയും</u> നിന്‍റെ ജനത്തിന് മുൻപിൽ നിന്ന് പായിച്ചു, അവരെ ഈജിപ്തിൽ നിന്ന് രക്ഷിച്ചു. (2 ശമൂവേൽ 7:23 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട് >
>അരാംരാജാവിനോടു അവന്‍റെ ഭൃത്യന്മാർ പറഞ്ഞു, "<u>അവരുടെ ദേവന്മാർ പർവ്വതദേവന്മാരാകുന്നു. അതുകൊണ്ടത്രെ അവർ നമ്മെ തോല്പിച്ചതു</u>, സമഭൂമിയിൽവെച്ചു അവരോടു യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും". (1 രാജാക്കന്മാർ 20:23 യുഎൽടി)
#### ജീവിതത്തിലെ പരിമിതികള്‍ ശാരീരിക അതിരുകള്‍ ആയി രൂപപ്പെടുത്തിയിരിക്കുന്നു
താഴെ പറയുന്ന വചനങ്ങൾ യഥാർത്ഥ, പ്രത്യക്ഷമായ അതിർവരമ്പുകളെ കുറിച്ചല്ല; പക്ഷെ ജീവിതത്തിൽ ഉള്ള കഷ്ടതകളെയോ, കഷ്ടതകൾ ഇല്ലായ്മയെയോ കുറിച്ചാണ് പരാമർശിക്കുന്നത്.
>രക്ഷപ്പെടുവാൻ കഴിയാതവണ്ണം അവൻ എന്‍റെ ചുറ്റും <u>മതിൽ</u> കെട്ടിയടച്ചു. എന്‍റെ ചങ്ങലയെ ഭാരമുള്ളവയാക്കിയിരിക്കുന്നു. (വിലാപങ്ങൾ 3:7 യുഎൽടി)
><u>വെട്ടുകല്ലു മതിലുകൾ </u>കൊണ്ടു അവൻ എന്‍റെ വഴി അടച്ചു; എന്‍റെ പാതകളെ വളഞ്ഞതാക്കിയിരിക്കുന്നു. (വിലാപങ്ങൾ 3:9 യുഎൽടി)
><u>അളവു രേഖകൾ</u> എനിക്കു മനോഹരദേശങ്ങളിൽ വരച്ചിരിക്കുന്നു ; (സങ്കീർത്തനങ്ങൾ 16:6 യുഎൽടി)
#### Dangerous places are modeled as NARROW PLACES
4-ആം സങ്കീർത്തനത്തിൽ ദാവീദ് ദൈവത്തോട് തന്നെ രക്ഷിക്കാൻ ആവശ്യപ്പെടുന്നു.
>എന്‍റെ നീതിമാനായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ;
> ഞാൻ <u>ഞെരുക്കത്തിൽ ഇരിക്കുമ്പോൾ</u> നീ എനിക്കു വിശാലത നൽകേണമേ ,
> എന്നോടു കൃപതോന്നി എന്‍റെ പ്രാർത്ഥന കേൾക്കേണമേ. (സങ്കീർത്തനങ്ങൾ 4:1 യുഎൽടി)
#### വിഷമകരമായ ഒരു സാഹചര്യം ഒരു വന്യജീവിതം പോലെയാണ്
ഇയ്യോബ് തനിക്കുണ്ടായ കഷ്ടതകളിൽ വിഷമിതനായപ്പോൾ, താൻ ഒരു മരുഭൂമിയിൽ പെട്ട് പോയ പോലെ സംസാരിച്ചു. കുറുക്കന്മാരും ഒട്ടകപ്പക്ഷികളും മരുഭൂമിയിൽ വസിക്കുന്ന മൃഗങ്ങളാണ്.
>എന്‍റെ ഹൃദയം ശാന്തി ലഭിക്കാതെ അസ്വസ്ഥമാണ്;
>കഷ്ടകാലം എനിക്കു വന്നിരിക്കുന്നു.
>ഞാൻ കറുത്തവനായി നടക്കുന്നു പക്ഷെ വെയിൽ കൊണ്ടല്ലതാനും
> ഞാൻ സഭയിൽ എഴുന്നേറ്റു നിലവിളിക്കുന്നു.
>ഞാൻ <u>കുറുക്കന്മാർക്കു സഹോദരനും </u>,
><u>ഒട്ടകപ്പക്ഷികൾക്കു കൂട്ടാളിയും ആയിരിക്കുന്നു</u>. (ഇയ്യോബ് 30:27-29 യുഎൽടി)</ ബ്ലോക്ക്ക്ലോട്ട് >
#### ക്ഷേമത്തെ ശാരീരിക ശുചിത്വമായും തിന്മയെ ശാരീരിക വൃത്തി ഹീനതയായും മാതൃകയാക്കുന്നു
കുഷ്ഠരോഗം ഒരു അസുഖമാണ്. ഒരു വ്യക്തിക്ക് അതുണ്ടായിരുന്നെങ്കിൽ, അയാളെ അശുദ്ധനായിട്ടാണ് കണക്കാക്കിയിരുന്നത്.
>അപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു , "കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ <u>എന്നെ ശുദ്ധമാക്കുവാൻ കഴിയും</u>" എന്നു പറഞ്ഞു.
യേശു കൈ നീട്ടി അവനെ തൊട്ടു: “എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ <u>കുഷ്ഠം മാറി അവൻ ശുദ്ധമായി.</u> (മത്തായി 8:2-3 യുഎൽടി)
"അശുദ്ധാത്മാവു" എന്നാൽ ഹീനമായ ആത്‌മാവ്‌ എന്നാണു അർത്ഥമാക്കുന്നത്.
><u>അശുദ്ധാത്മാവു </u>ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം, നീരില്ലാത്ത സ്ഥലങ്ങളിൽ കൂടി, താവളം അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു, പക്ഷെ കണ്ടെത്തുന്നില്ല. (മത്തായി 12:43 യുഎൽടി)