ml_ta/intro/translate-why/01.md

5.4 KiB

translationAcademy 'യുടെ ഉദ്ദേശം നിങ്ങളെ ഒരു ബൈബിൾ പരിഭാഷകൻ ആക്കാൻ പരിശീലിപ്പിക്കുക എന്നതാണ്. ദൈവത്തിന്‍റെ വാക്കുകൾ നിങ്ങളുടെ ഭാഷയിലേക്കു തർജ്ജിമ ചെയ്തു വ്യക്തികളെ യേശുവിന്‍റെ ശിഷ്യന്മാരാക്കാൻ സഹായിക്കുന്നത് പ്രാധാന്യമേറിയ ഒരു കർമ്മമാണ്. നിങ്ങൾ അർപ്പണമനോഭാവത്തോടു കൂടി ഈ കർമം നിർവഹിക്കേണ്ടതും, നിങ്ങളുടെ ഉത്തരവാദിത്വം ഗൗരവത്തോട് കൂടി കാണുകയും, ദൈവം അതിനായി നിങ്ങളെ സഹായിക്കണേ എന്ന് പ്രാർത്ഥിക്കേണ്ടതും ആകുന്നു.

ദൈവം നമ്മളോട് ബൈബിളിൽ കൂടി സംസാരിക്കുന്നു. അദ്ദേഹം ബൈബിൾ ലേഖകരെ ഹീബ്രു, അരാമിക് , ഗ്രീക്ക് ഭാഷകളിൽ തന്‍റെ വചനങ്ങൾ എഴുതാൻ പ്രചോദിപ്പിച്ചു. ഏകദേശം 40 ലേഖകർ 1400 ബി സി മുതൽ 100 എ ഡി വരെ ഈ എഴുത്തിൽ ഏർപ്പെട്ടിരുന്നു. ഈ രേഖകൾ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും, വടക്കൻ ആഫ്രിക്ക, യൂറോപ്പ് രാജ്യങ്ങളിലുമാണ് എഴുതിയിരുന്നത്. ഈ ഭാഷകളിൽ തന്‍റെ വചനങ്ങൾ രേഖപ്പെടുത്തുക വഴി ആ സ്ഥലങ്ങളിലെ ആളുകൾക്ക് തന്‍റെ വചനങ്ങൾ മനസിലാക്കാൻ സാധിക്കുമെന്ന് ദൈവം ഉറപ്പുവരുത്തി.

ഇന്ന് നിങ്ങളുടെ രാജ്യത്തുള്ളവർക് ഹീബ്രുവോ, , അരാമിക് , ഗ്രീക്ക് ഭാഷകളോ അറിയില്ല. പക്ഷെ ദൈവ വചനങ്ങൾ നിങ്ങളുടെ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയാൽ അത് മനസിലാക്കാൻ അവരെ പ്രാപ്തരാക്കും.

ഒരാളുടെ "മാതൃഭാഷ" അഥവാ "ഹൃദയത്തിന്‍റെ ഭാഷ" എന്നത് അവർ കുട്ടിയായിരിക്കുമ്പോൾ ആദ്യം സംസാരിച്ചതും, അവർ വീട്ടിൽ സംസാരിക്കുന്നതുമായ ഭാഷയായിരിക്കും.ഇതാവും അവർക്കു ഏറ്റവും സുഖപ്രദമായതും അവരുടെ അഗാധമായ ചിന്തകൾ അവർ പ്രകടിപ്പിക്കുന്നതുമായ ഭാഷ. എല്ലാവര്ക്കും ദൈവ വചനങ്ങൾ അവരുടെ ഹൃദയത്തിന്‍റെ ഭാഷയിൽ വായിക്കാൻ സാധിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.

എല്ലാ ഭാഷകളും പ്രാധാന്യമുള്ളതും ശ്രേഷ്ഠവുമാണ്. ദേശീയ ഭാഷകൾ പോലെ തന്നെ പ്രാധാന്യമുള്ളതാണ് രാജ്യത്തു സംസാരിക്കുന്ന മറ്റു ചെറു ഭാഷകളും.സ്വന്തം ഗ്രാമ്യഭാഷ സംസാരിക്കാൻ ആരും നാണിക്കേണ്ടതില്ല. പലപ്പോഴും ന്യുനപക്ഷ സംഘങ്ങൾ തങ്ങളുടെ ഗ്രാമ്യഭാഷ രാജ്യത്തെ ഭൂരിപക്ഷ ജനമധ്യത്തിൽ സംസാരിക്കുവാൻ നാണിക്കുകയും കഴിവതും അത് ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നു. എന്നാൽ ദേശീയ ഭാഷകൾക്കു തദ്ദേശ ഭാഷകളേക്കാൾ സ്വാഭാവികമായ ഒരു പ്രാധാന്യമോ,പ്രാമുഖ്യമോ, വിദ്യാ സവിശേഷതയോ ഇല്ലെന്നതാണ് സത്യം. എല്ലാ ഭാഷകൾക്കും അതുല്യമായ അർത്ഥ വൈവിധ്യവും സൂക്ഷ്മഭേദങ്ങളും ഉണ്ട്. നമ്മൾ ഏറ്റുവും സുഖമായും നന്നായും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്ന ഭാഷ വേണം നമ്മൾ ഉപയോഗിക്കാൻ.

  • Credits: Taken from "Bible Translation Theory & Practice" by Todd Price, Ph.D. CC BY-SA 4.0*