ml_ta/checking/vol2-backtranslation-who/01.md

4.1 KiB

ആരാണ് ബാക് ട്രാന്‍സ്ലേഷന്‍ ചെയ്യേണ്ടത്?

നല്ല ഒരു ബാക് ട്രാന്‍സ്ലേഷന്‍ ചെയ്യാന്‍ വ്യക്തിക്കു മൂന്ന് യോഗ്യതകള്‍ ഉണ്ടായിരിക്കണം.

  1. ഒരു ബാക് ട്രാന്‍സ്ലേഷന്‍ ചെയ്യുന്ന ആള്‍ പ്രാദേശിക ടാര്‍ഗെറ്റ് ഭാഷയുടെ മാതൃഭാഷ സംസാരിക്കുന്നവനും വിശാലമായ ആശയവിനിമയത്തിന്‍റെ ഭാഷ നന്നായി സംസരിക്കുന്നവനുമായിരിക്കണം. ഒരു വരമൊഴി വിവര്‍ത്തനം നടത്തുന്നതിന് അദ്ദേഹത്തിനു രണ്ടു ഭാഷകളും നന്നായി വായിക്കാനും എഴുതാനും കഴിയണം.
  2. ഈ വ്യക്തി ബാക് ട്രാന്‍സ്ലേഷന്‍ ചെയ്യുന്ന പ്രാദേശിക ടാര്‍ഗെറ്റ് ഭാഷ വിവര്‍ത്തനം നടത്തുന്നതില്‍ പങ്കാളിയാകാത്ത ഒരാള്‍ ആയിരിക്കണം. പ്രാദേശിക ടാര്‍ഗെറ്റ് ഭാഷ വിവര്‍ത്തനം നടത്തിയ ഒരാള്‍ക്ക് താന്‍ വിവര്‍ത്തനത്തില്‍ ഉദ്ദേശിച്ചത് എന്താണെന്നു അറിയാമെന്നതാണ് ഇതിനു കാരണം, ആ വിവര്‍ത്തനം അത് ഉറവിട വിവര്‍ത്തനത്തിനു തുല്യമായി കാണപ്പെടുന്നു. പ്രാദേശിക ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തില്‍ പ്രവര്‍ത്തിക്കാത്ത പ്രാദേശിക ടാര്‍ഗെറ്റ് ഭാഷയുടെ ഒരു പ്രഭാഷകന്‍ വിവര്‍ത്തനം വ്യത്യസ്തമായി മനസ്സിലാക്കാന്‍ സാദ്ധ്യത ഉണ്ട്, അല്ലെങ്കില്‍ അതിന്‍റെ ഭാഗങ്ങള്‍ ഒട്ടും മനസ്സിലാകില്ല. പ്രാദേശിക ടാര്‍ഗെറ്റ് ഭാഷ സംസാരിക്കുന്നവര്‍ വിവര്‍ത്തനത്തില്‍ നിന്നും മനസ്സിലാക്കുമെന്നതിനാല്‍ ഈ മറ്റു അര്‍ഥങ്ങള്‍ എന്താണെന്ന് പരിശോധകന്‍ അറിയാന്‍ താത്പര്യപ്പെടുന്നു, അതിനാല്‍ ശരിയായ സ്ഥലങ്ങള്‍ കൂടുതല്‍ വ്യക്തമായി ആശയവിനിമയം നടത്തുന്നതിന് വിവര്‍ത്തന സംഘവുമായി പ്രവര്‍ത്തിക്കാന്‍ അവനു കഴിയും.
  3. ബാക് ട്രാന്‍സ്ലേഷന്‍ നടത്തുന്നയാള്‍ ബൈബിള്‍ നന്നായി അറിയാത്ത ഒരാള്‍ ആയിരിക്കണം. ഇതിനു കാരണം, ബാക് ട്രാന്‍സ്ലേഷന്‍ ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനം നോക്കുന്നതില്‍ നിന്ന് താന്‍ മനസ്സിലാക്കുന്ന അര്‍ത്ഥം മാത്രമേ നല്‍കാവൂ. മറ്റൊരു ഭാഷയിലെ ബൈബിള്‍ വായിക്കുന്നതില്‍ നിന്നുള്ള അറിവില്‍ അല്ല.