ml_ta/checking/vol2-backtranslation-purpose/01.md

7.1 KiB

ബാക് ട്രാന്‍സ്ലേഷന്‍റെ ആവശ്യമായിരിക്കുന്നത് എന്ത്കൊണ്ട്?

ടാര്‍ഗെറ്റ് ഭാഷ മനസ്സിലാകാത്ത ബൈബിള്‍ വസ്തുതകളുടെ ഒരു വിദഗ്ദ്ധോപദേശകനെയോ അല്ലെങ്കില്‍ പരിശോധകനെയോ ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തില്‍ എന്താണ് ഉള്ളതെന്ന് കാണാന്‍ അനുവദിക്കുക എന്നതാണ് ഒരു ബാക്ക് ട്രാന്‍സ്ലേഷന്‍റെ ലക്ഷ്യം. ഈ രീതിയില്‍, പരിശോധകനു ബാക്ക് ട്രാന്‍സ്ലേഷന്‍ “പരിശോധിക്കാനും” ടാര്‍ഗെറ്റ് ഭാഷ അറിയാതെ ടാര്‍ഗെറ്റ് ഭാഷ വിവര്‍ത്തനം പരിശോധിക്കാനും കഴിയും. അതിനാല്‍ ബാക്ക് ട്രാന്‍സ്ലേഷന്‍റെ ഭാഷ ബാക്ക് ട്രാന്‍സ്ലേഷന്‍ ചെയ്യുന്ന വ്യക്തിക്കും(ബാക്ക് ട്രാന്‍സ്ലേറ്റര്‍) പരിശോധകനും നന്നായി മനസ്സിലാക്കുന്ന ഒരു ഭാഷ ആയിരിക്കണം. മിക്കപ്പോഴും ഇതിനര്‍ത്ഥം ഉറവിട വാചകത്തിനായി ഉപയോഗിച്ച വിശാലമായ ആശയവിനിമയത്തിന്‍റെ അതേ ഭാഷയിലേക്ക് ബാക്ക് ട്രാന്‍സ്ലേറ്റര്‍ ടാര്‍ഗെറ്റ് ഭാഷയെ വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്.

ചില ആളുകള്‍ ഇതു അനാവശ്യമാണെന്ന് കണക്കാക്കാം, കാരണം ബൈബിള്‍ വചനം ഉറവിട ഭാഷയില്‍ ഇതിനകം നിലവില്‍ ഉണ്ട്. എങ്കിലും ബാക്ക് ട്രാന്‍സ്ലേഷന്‍റെ ഉദ്ദേശം ഓര്‍ക്കുക: ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തില്‍ എന്താണുള്ളതെന്ന് കാണാന്‍ പരിശോധകനെ അനുവദിക്കുക എന്നതാണ്. യഥാര്‍ത്ഥ ഉറവിട ഭാഷ വാചകം വായിക്കുന്നത് ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തില്‍ എന്താണുള്ളതെന്ന് പരിശോധകനെ അനുവദിക്കുന്നില്ല. അതിനാല്‍ ബാക്ക് ട്രാന്‍സ്ലേറ്റര്‍ ടാര്‍ഗെറ്റ് ഭാഷ വിവര്‍ത്തനത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള വിശാലമായ ആശയവിനിമയത്തിന്‍റെ ഭാഷയിലേക്ക് ഒരു പുതിയ വിവര്‍ത്തനം നടത്തണം. ഇക്കാരണത്താല്‍ ബാക്ക് ട്രാന്‍സ്ലേഷന് വിവര്‍ത്തനം ചെയ്യുമ്പോള്‍ ഉറവിട ഭാഷാ വാചകം നോക്കാന്‍ കഴിയില്ല പക്ഷേ ടാര്‍ഗെറ്റ് ഭാഷാ വാചകത്തില്‍ മാത്രം. ഈ രീതിയില്‍, ടാര്‍ഗെറ്റ് ഭാഷ വിവര്‍ത്തനത്തില്‍ ഉണ്ടായേക്കാവുന്ന ഏതു പ്രശ്നങ്ങളും പരിശോധകന് തിരിച്ചറിയാനും ആ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വിവര്‍ത്തകനുമായി പ്രവര്‍ത്തിക്കാനും കഴിയും.

വിവര്‍ത്തനം പരിശോധിക്കുന്നതിന് പരിശോധകന്‍ ഉപയോഗിക്കുന്നതിനു മുമ്പ്തന്നെ ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ബാക്ക് ട്രാന്‍സ്ലേഷന്‍ വളരെ ഉപയോഗപ്രദമാകും. വിവര്‍ത്തന സംഘം ബാക്ക് ട്രാന്‍സ്ലേഷന്‍ വായിക്കുമ്പോള്‍, ബാക്ക് ട്രാന്‍സ്ലേറ്റര്‍ അവരുടെ വിവര്‍ത്തനം എങ്ങനെ മനസ്സിലാക്കി എന്ന് അവര്‍ക്ക് കാണാന്‍ കഴിയും. ചിലപ്പോള്‍ ബാക്ക് ട്രാന്‍സ്ലേറ്റര്‍ ആശയ വിനിമയം നടത്താന്‍ ഉദ്ദേശിച്ചതിനെക്കാള്‍ വ്യത്യസ്തമായരീതിയില്‍ അവരുടെ വിവര്‍ത്തനം മനസ്സിലാക്കിയിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍, അവര്‍ക്കു അവരുടെ വിവര്‍ത്തനം മാറ്റാന്‍ കഴിയും, അതുവഴി അവര്‍ ഉദ്ദേശിച്ച അര്‍ത്ഥം കൂടുതല്‍ വ്യക്തമായി ആശയവിനിമയം നടത്തുന്നു. വിവര്‍ത്തന സംഘത്തിനു ബാക്ക് ട്രാന്‍സ്ലേഷന്‍ ഈ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമ്പോള്‍, അവര്‍ക്ക് അവരുടെ വിവര്‍ത്തനത്തില്‍ നിരവധി മെച്ചപ്പെടുത്തലുകള്‍ നടത്താന്‍ കഴിയും. അവര്‍ ഇതു ചെയ്യുമ്പോള്‍, പരിശോധകനു അവന്‍റെ പരിശോധന വളരെ വേഗത്തില്‍ ചെയ്യാന്‍ കഴിയും, കാരണം പരിശോധകനുമായി കണ്ടുമുട്ടുന്നതിനു മുമ്പ് വിവര്‍ത്തനത്തിലെ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിവര്‍ത്തന സംഘത്തിനു കഴിഞ്ഞു.