ml_ta/checking/punctuation/01.md

4.9 KiB

“ചിഹ്നം” എന്നത് ഒരു വാചകം എങ്ങനെ വായിക്കണം അല്ലെങ്കില്‍ എങ്ങനെ മനസിലാക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന അടയാളങ്ങളെ സൂചിപ്പിക്കുന്നു. കോമ അല്ലെങ്കില്‍ അല്‍പവിരാമചിഹ്നം പോലുള്ള താത്കാലികമായി നിര്‍ത്തുന്നത്തിന്‍റെ സൂചകങ്ങളും, സംസാരിക്കുന്നയളിന്‍റെ യഥാര്‍ത്ഥ വാക്കുകളെ സൂചിപ്പിക്കുന്ന ഉദ്ധരണി ചിഹ്നങ്ങളും ഉദാഹരണങ്ങളില്‍ ഉള്‍പ്പെടുന്നു. വിവര്‍ത്തനം ശരിയായി വായിക്കാനും മനസ്സിലാക്കാനും വായനക്കാരനു കഴിയുന്നതിനു, നിങ്ങള്‍ സ്ഥിരമായി വിരാമചിഹ്നം ഉപയോഗിക്കേണ്ടത് പ്രധാനമാണ്.

വിവര്‍ത്തനം ചെയ്യുന്നതിന് മുമ്പ്, നിങ്ങള്‍ വിവര്‍ത്തനത്തില്‍ ഉപയോഗിക്കുന്ന ചിഹ്ന രീതികളെക്കുറിച്ച് വിവര്‍ത്തന സംഘം തീരുമാനിക്കേണ്ടതുണ്ട്. ദേശീയഭാഷ ഉപയോഗിക്കുന്ന ചിഹ്ന രീതികള്‍, ഒരു ദേശീയ ഭാഷാബൈബിള്‍ അല്ലെങ്കില്‍ അനുബന്ധ ഭാഷാ ബൈബിള്‍ ഉപയോഗിക്കുന്ന രീതികള്‍ സ്വീകരിക്കുന്നത് എളുപ്പമായിരിക്കും. സംഘം ഒരു രീതി സ്വീകരിച്ചു കഴിഞ്ഞാല്‍ എല്ലാവരും അത് പിന്തുടരുന്നുവെന്ന് ഉറപ്പാക്കുക. വ്യത്യസ്ത ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ശരിയായ മാര്‍ഗ്ഗത്തെക്കുറിച്ചുള്ള ഉദാഹരണങ്ങള്‍ക്കു ഓരോ സംഘാഗങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഒരു പകര്‍പ്പ് വിതരണം ചെയ്യുന്നത് സഹായകമാകും.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പകര്‍പ്പില്‍പോലും വിവര്‍ത്തകര്‍ ചിഹ്നങ്ങളില്‍ തെറ്റ് വരുത്തുന്നത് സ്വാഭാവികമാണ്. ഈകാരണത്താല്‍, ഒരു പുസ്തകം വിവര്‍ത്തനം ചെയ്ത ശേഷം, അത് പാരാ ടെക്സ്സ്റ്റിലേക്ക്മാറ്റാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. ടാര്‍ഗെറ്റ് ഭാഷയില്‍ ചിഹ്നങ്ങള്‍ക്കുള്ള നിയമങ്ങള്‍ നിങ്ങള്‍ക്കു പാരാ ടെക്സ്സ്റ്റിലേക്ക് നല്‍കാം, തുടര്‍ന്ന് വ്യത്യസ്ത ചിഹ്ന പരിശോധനകള്‍ നടത്തുക. പാരാ ടെക്സ്റ്റ് ചിഹ്ന പിശകുകള്‍ കണ്ടെത്തുന്ന എല്ലാ ഭാഗങ്ങളും പട്ടികപ്പെടുത്തുകയും അവ നിങ്ങളെ കാണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കു ഈ ഭാഗങ്ങള്‍ അവലോകനം ചെയ്തു അവിടെ ഒരു പിശകുണ്ടോ ഇല്ലയോ എന്ന് കാണാന്‍ കഴിയും. ഒരു പിശക് ഉണ്ടെങ്കില്‍, നിങ്ങള്‍ക്കു അത് പരിഹരിക്കാന്‍ കഴിയും. ഈ ചിഹ്ന പരിശോധനകള്‍ നടത്തിയ ശേഷം, നിങ്ങളുടെ വിവര്‍ത്തനത്തില്‍ ചിഹ്നങ്ങള്‍ ശരിയായി ഉപയോഗിച്ചിരിക്കുന്നുവെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടയിരിക്കും.