ml_ta/checking/level3-questions/01.md

44 lines
15 KiB
Markdown

### മൂല്യ നിര്‍ണ്ണയ പരിശോധനയ്ക്കുള്ള ചോദ്യങ്ങള്‍.
മൂല്യ നിര്‍ണ്ണയ പരിശോധന നടത്തുന്നവര്‍ പുതിയ വിവര്‍ത്തനം വായിക്കുമ്പോള്‍ ഓര്‍മ്മിക്കേണ്ട ചോദ്യങ്ങളാണിവ.
വിവര്‍ത്തനത്തിന്‍റെ ഭാഗങ്ങള്‍ വായിച്ചതിനു ശേഷം അല്ലെങ്കില്‍ വാചകത്തിലെ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ നിങ്ങള്‍ക്കു ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയും. ആദ്യ ഗണത്തിലെ ഈ ചോദ്യങ്ങള്‍ക്കല്ലാം നിങ്ങള്‍ “ഇല്ല” എന്ന് മറുപടി നല്‍കുകയാണെങ്കില്‍, ദയവായി കൂടുതല്‍ വിശദമാക്കുക, ശരിയല്ല എന്ന് തോന്നുന്ന നിര്‍ദിഷ്ട ഭാഗം ഉള്‍പ്പെടുത്തുക, കൂടാതെ വിവര്‍ത്തനസംഘം അത് എങ്ങനെ ശരിയക്കണമെന്നുള്ള നിങ്ങളുടെ ശുപാര്‍ശയും നല്‍കുക.
ഉറവിട വാചകത്തിന്‍റെ അര്‍ത്ഥം ടാര്‍ഗെറ്റ് ഭാഷയില്‍ സ്വാഭാവികവും വ്യക്തവും ആയ രീതിയില്‍ പ്രകടിപ്പിക്കുക എന്നതാണ് വിവര്‍ത്തന സംഘത്തിന്‍റെ ലക്ഷ്യം എന്ന് ഓര്‍മ്മിക്കുക. ചില ഉപ വാക്യങ്ങളുടെ ക്രമം മാറ്റേണ്ട അവശ്യമുണ്ടെന്നും ടാര്‍ഗെറ്റ് ഭാഷയില്‍ ഒന്നിലധികം പദങ്ങളുള്ള ഉറവിട ഭാഷയിലെ നിരവധി ഒറ്റ പദങ്ങളെ പ്രധിനിധികരിക്കേണ്ടതുണ്ടെന്നുമാണ് ഇതു അര്‍ത്ഥമാക്കുന്നത്‌. മറ്റു ഭാഷ (OL)വിവര്‍ത്തനങ്ങളിലെ പ്രശ്നങ്ങളായി ഇവ പരിഗണിക്കപ്പെടുന്നില്ല. ULT യുടെയും UST യുടെയും ഗേറ്റ് വേ
ഭാഷയിലെയും(GL) വിവര്‍ത്തങ്ങളില്‍ മാത്രമാണ് വിവര്‍ത്തകര്‍ ഈ മാറ്റങ്ങള്‍ ഒഴിവാക്കുന്നത്. യഥാര്‍ത്ഥ ബൈബിള്‍ ഭാഷകള്‍ എങ്ങനെയാണു അര്‍ത്ഥം പ്രകടിപ്പിച്ചതെന്ന് OL വിവര്‍ത്തകനെ കാണിക്കുക എന്നതാണ് ULTയുടെ ഉദ്ദേശം, UST യുടെ ഉദ്ദേശം അതേ അര്‍ത്ഥം ലളിതവും വ്യക്തവുമായ രൂപങ്ങളില്‍ പ്രകടിപ്പക്കുക എന്നതാണ്, ഒരു പഴമൊഴി ഉപയോഗിക്കുന്നത് കൂടുതല്‍ സ്വാഭാവികമാണെങ്കിലും OL, GL വിവര്‍ത്തകര്‍ക്കു ആ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. എന്നാല്‍ OL വിവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം ലക്ഷ്യം എല്ലായ്പ്പോഴും സ്വാഭാവികവും വ്യക്തവും കൃത്യവും ആയിരിക്കണം.
യഥാര്‍ത്ഥ സന്ദേശത്തില്‍ നിന്ന് യഥാര്‍ത്ഥ അനുവാചകര്‍ക്ക് മനസ്സിലാകുമായിരുന്ന വിവരങ്ങള്‍ വിവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരിക്കാമെന്നും എന്നാല്‍ യഥാര്‍ത്ഥ രചയിതാവ് വ്യക്തക്കായി പറഞ്ഞിട്ടില്ലെന്നും ഓര്‍മ്മിക്കുക. ടാര്‍ഗെറ്റ് അനുവാചകര്‍ക്ക് വാചകം മനസ്സിലാക്കാന്‍ ഈ വിവരങ്ങള്‍ ആവശ്യമായി വരുമ്പോള്‍, അത് വ്യക്തമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, [Implicit and Explicit Information](../../translate/figs-explicit/01.md). (കാണുക)
### മൂല്യ നിര്‍ണ്ണയ ചോദ്യങ്ങള്‍.
1. വിവര്‍ത്തനം വിശ്വാസ പ്രസ്താവനയ്ക്കും വിവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമാണോ?
1. വിവര്‍ത്തന സംഘം ഉറവിട ഭാഷയെയും ടാര്‍ഗെറ്റ് ഭാഷയെയും സംസ്കാരത്തെയും കുറിച്ച് നല്ല ഗ്രാഹ്യം പുലര്‍ത്തിയിട്ടുണ്ടോ?
1. വിവര്‍ത്തനം അവരുടെ ഭാഷയില്‍ വ്യക്തവും സ്വാഭാവികവുമായ രീതിയില്‍ സംസാരിക്കുന്നുഎന്ന് ഭാഷാ സമൂഹം സ്ഥിരീകരിക്കുന്നുണ്ടോ?
1. .വിവര്‍ത്തനം [complete](../complete/01.md) ( ഇതിനു എല്ലാ വാക്യങ്ങളും, സംഭവങ്ങളും, വിവരങ്ങളും ഉറവിടമായി ഉണ്ടോ)?
1. .ഇനിപ്പറയുന്നവയില്‍ ഈ വിവര്‍ത്തന ശൈലി പിന്തുടരുന്നുവെന്നാണ് തോന്നുന്നത്?
1. പദാനുപദ വിവര്‍ത്തനം, ഉറവിട വിവര്‍ത്തനത്തിന്‍റെ രൂപത്തോട് വളരെ അടുത്ത് നില്‍ക്കുന്നു
1. ശൈലി വിവര്‍ത്തനം, സ്വാഭാവിക ഭാഷാ ശൈലി ഘടനകള്‍ ഉപയോഗിച്ച്
1. അര്‍ത്ഥ കേന്ദ്രീകൃതമായ വിവര്‍ത്തനം, പ്രാദേശിക ഭാഷാ പദപ്രയോഗത്തിന്‍റെ സ്വാതന്ത്ര്യം ലക്ഷ്യമാക്കിയുള്ള വിവര്‍ത്തനം.
1. വിവര്‍ത്തകര്‍ പിന്തുടരുന്ന ശൈലി
( ചോദ്യം 4 ല്‍ തിരിച്ചറിഞ്ഞത്) സമൂഹത്തിനു ഉചിതമാണെന്നു കമ്മ്യൂണിറ്റി നേതാക്കള്‍ക്ക് തോന്നുന്നുണ്ടോ?
1. വിശാലമായ ഭാഷാ സമൂഹവുമായി ആശയവിനിമയം നടത്താന്‍ വിവര്‍ത്തകര്‍ ഉപയോഗിച്ച ഭാഷയാണ് ഏറ്റവും നല്ലതെന്ന് കമ്മ്യൂണിറ്റി നേതാക്കള്‍ക്ക് തോന്നുന്നുണ്ടോ? ഉദാഹരണത്തിന്, ഭാഷാ സമൂഹത്തിലെ ഭൂരിഭാഗം ആളുകളും തിരിച്ചറിയുന്ന വികാരപ്രകടനങ്ങള്‍, ശൈലിബന്ധിപ്പിക്കുന്ന, അക്ഷര വിന്യാസങ്ങള്‍ എന്നിവ വിവര്‍ത്തകര്‍ ഉപയോഗിച്ചിട്ടുണ്ടോ? ഈ ചോദ്യം സമഗ്രമായി അപഗ്രഥിക്കുന്നതിനുള്ള കൂടുതല്‍ വഴികള്‍ക്ക്[Acceptable Style](../acceptable/01.md)
(കാണുക)
1. നിങ്ങള്‍ വിവര്‍ത്തനം വായിക്കുമ്പോള്‍, പ്രാദേശിക കമ്മ്യൂണിറ്റിയിലെ സാംസ്‌കാരിക പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുക, അത് പുസ്തകത്തിലെ ചില ഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാക്കും. ഉറവിട പാഠത്തിന്‍റെ സന്ദേശം വ്യക്തമാക്കുന്ന തരത്തില്‍ വിവര്‍ത്തന സംഘം ഈ ഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ടോ? സംസ്കാരിക പ്രശ്നം കാരണം ആളുകള്‍ക്ക് ഉണ്ടായേക്കാവുന്ന തെറ്റിദ്ധാരണ ഒഴിവാക്കുന്നുണ്ടോ?
1. ഈ ബുദ്ധിമുട്ടുള്ള ഭാഗങ്ങളില്‍, ഉറവിട വാചകത്തിലുള്ള അതേ സന്ദേശം ആശയ വിനിമയം ചെയ്യുന്ന ഭാഷ വിവര്‍ത്തകന്‍ ഉപയോഗിച്ചതായി കമ്മ്യൂണിറ്റി നേതാക്കള്‍ക്ക് തോന്നുന്നുണ്ടോ?
1. നിങ്ങളുടെ വിധി നിര്‍ണ്ണയത്തില്‍, വിവര്‍ത്തനം ഉറവിട വാചകത്തിന്‍റെ അതേ സന്ദേശത്തെ ആശയവിനിമയം ചെയ്യുന്നുണ്ടോ വിവര്‍ത്തനത്തിന്‍റെ ഏതെങ്കിലും ഭാഗം “ഇല്ലാ” എന്ന് ഉത്തരം നല്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു എങ്കില്‍, ചുവടെയുള്ള രണ്ടാമത്തെ ഗ്രൂപ്പ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക.
ഈ രണ്ടാമത്തെ ഗ്രൂപ്പിലെ ഏതെങ്കിലും ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ അതേ എന്ന് മറുപടി നല്‍കുകയാണെങ്കില്‍, കൂടുതല്‍ വിശദമായി വിവരിക്കുക, അതുവഴി വിവര്‍ത്തന സംഘത്തിനു നിര്‍ദ്ദിഷ്ട പ്രശ്നം എന്താണെന്നും വാചകത്തിന്‍റെ ഏതു ഭാഗമാണ്അത് എന്നും, അവ എങ്ങനെ തിരുത്തണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നും വിവരിക്കുക.
1. വിവര്‍ത്തനത്തില്‍ എന്തെങ്കിലും ഉപദേശപരമായ പിശകുകള്‍ ഉണ്ടോ?
1. ദേശീയ ഭാഷാ വിവര്‍ത്തനത്തിനു വിരുദ്ധമെന്ന് തോന്നുന്ന ഏതെങ്കിലും വിവര്‍ത്തന മേഖലകളോ നിങ്ങളുടെ ക്രിസ്തീയ സമൂഹത്തില്‍ കാണുന്ന വിശ്വാസത്തിന്‍റെ പ്രധാന കാര്യങ്ങളോ നിങ്ങള്‍ കണ്ടെത്തിയോ?
1. ഉറവിട വാചകത്തില്‍ സന്ദേശത്തിന്‍റെ ഭാഗമല്ലാത്ത അധിക വിവരങ്ങളോ ആശയങ്ങളോ വിവര്‍ത്തന സംഘം ചേര്‍ത്തിട്ടുണ്ടോ?(ഓര്‍ക്കുക, യഥര്‍ത്ഥ സന്ദേശത്തില്‍[വ്യക്തമായ വിവരങ്ങള്‍](../../translate/figs-explicit/01.md) ഉള്‍പ്പെടുന്നു.
1.-ഉറവിട പാഠത്തിലെ സന്ദേശത്തിന്‍റെ ഭാഗമായ വിവരങ്ങളോ ആശയങ്ങളോ വിവര്‍ത്തന സംഘം വിട്ടുകളഞ്ഞിട്ടുണ്ടോ?
വിവര്‍ത്തനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, വിവര്‍ത്തന സംഘവുമായി കൂടികാഴ്ച നടത്തി ഈപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുക. നിങ്ങള്‍ അവരുമായി കൂടികാഴ്ച നടത്തിയശേഷം, വിവര്‍ത്തന സംഘം കമ്മ്യൂണിറ്റി നേതാക്കളുമായി അവരുടെ പുതുക്കിയ വിവര്‍ത്തനം പരിശോധിക്കേണ്ടതുണ്ട്, അത് ഇപ്പോഴും നന്നായി ആശയവിനിമയം നടത്തുന്നു എന്ന് ഉറപ്പുവരുത്തുക, തുടര്‍ന്ന് നിങ്ങളുമായി അവര്‍ വീണ്ടും കൂടികാഴ്ച നടത്തുക.
വിവര്‍ത്തനം അംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറാകുമ്പോള്‍, [Validation Approval](../vol2-things-to-check/01.md)ലേക്ക് പോകുക.