ml_ta/checking/headings/01.md

11 KiB

വിഭാഗ ശീര്‍ഷകങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങള്‍

വിഭാഗ തലക്കെട്ടുകള്‍ ഉപയോഗിക്കണോ വേണ്ടയോ എന്നതിനു തീരുമാനം എടുക്കേണ്ടത് വിവര്‍ത്തന സംഘമാണ്. ഒരു പുതിയ വിഷയം ആരംഭിക്കുന്ന ബൈബിളിന്‍റെ ഓരോ വിഭാഗത്തിനും ശീര്‍ഷകങ്ങള്‍ പോലെയാണ് വിഭാഗ തലക്കെട്ടുകള്‍. വിഭാഗ ശീര്‍ഷകങ്ങള്‍ ആ ഭാഗത്തെക്കുറിച്ച് അറിയുവാന്‍ആളുകളെ അനുവദിക്കുന്നു. ചില ബൈബിള്‍ വിവര്‍ത്തങ്ങള്‍ ഇതു ഉപയോഗിക്കുന്നു ചിലതു ഉപയോഗിക്കുന്നില്ല. ധാരാളം ആളുകള്‍ ഉപയോഗിക്കുന്ന ദേശീയ ഭാഷയില്‍ ഈ രീതി പിന്തുടരുവാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. ഭാഷ സമൂഹം എന്താണ് ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്താനും നിങ്ങള്‍ ആഗ്രഹിക്കും.

വിഭാഗ ശീര്‍ഷകങ്ങള്‍ ഉപയോഗിക്കുന്നതിനു ധാരാളം ജോലി ആവശ്യമാണ്, കാരണം നിങ്ങള്‍ ഓരോന്നും എഴുതുകയോ വിവര്‍ത്തനം ചെയ്യുകയോ വേണ്ടിവരും. ഇതു നിങ്ങളുടെ ബൈബിള്‍ വിവര്‍ത്തനം കൂടുതല്‍ ദൈര്‍ഘ്യമുള്ളതാക്കി തീര്‍ക്കും. അതുകൊണ്ട് വിഭാഗ ശീര്‍ഷകങ്ങള്‍ നിങ്ങളുടെ വായനക്കാര്‍ക്കു വളരെ സഹായമായിരിക്കും. വ്യത്യസ്ഥ കാര്യങ്ങളെക്കുറിച്ച് ബൈബിള്‍ എവിടെയാണ് സംസാരിക്കുന്നതെന്ന് കണ്ടെത്തുന്നതിനു വിഭാഗ ശീര്‍ഷകങ്ങള്‍ കൂടുതല്‍ സഹായിക്കുന്നു. ഒരു വ്യക്തി പ്രത്യേകിച്ചു എന്തെങ്കിലും തിരയുന്നു എങ്കില്‍, അയാള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന വിഷയം അവതരിപ്പിക്കുന്ന ഒരെണ്ണം കണ്ടെത്തുന്നതുവരെ അദ്ദേഹത്തിനു വിഭാഗ ശീര്‍ഷകങ്ങളില്‍ തേടുവാന്‍ കഴിയും. പിന്നെ അദ്ദേഹത്തിനു ആ ഭാഗം വായിക്കാന്‍ കഴിയും.

വിഭാഗ ശീര്‍ഷകങ്ങള്‍ ഉപയോഗിക്കുവാന്‍ നിങ്ങള്‍ തീരുമാനിക്കുന്നു എങ്കില്‍, അത് ഏതു തരത്തില്‍ ഉപയോഗിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്., വീണ്ടും ഏതു തരത്തിലുള്ള വിഭാഗ ശീര്‍ഷകങ്ങളാണ് ഭാഷസമൂഹം ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തേണ്ട അവശ്യമുണ്ട്, കൂടാതെ ദേശീയ ഭാഷയുടെ ശൈലി പിന്തുടരുന്നതും നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം. അവതരിപ്പിക്കുന്ന പ്രത്യേക വിഭാഗ ശീര്‍ഷകങ്ങള്‍ വചനത്തിന്‍റെ ഭാഗമല്ല എന്ന് ആളുകള്‍ക്ക് മനസ്സിലാകും എന്ന് ഉറപ്പുവരുത്തണം. വിഭാഗ ശീര്‍ഷകങ്ങള്‍ വചനത്തിന്‍റെ ഭാഗമല്ല ; ഇതു വേദഗ്രന്ഥത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള വഴികാട്ടി മാത്രമാണ്. വിഭാഗ ശീര്‍ഷകങ്ങള്‍ക്കു മുന്‍പും പിന്‍പും സ്ഥലം നല്കി മറ്റൊരു ശൈലിയില്‍ ഉള്ള അക്ഷരങ്ങള്‍ (അക്ഷരങ്ങളുടെവ്യത്യസ്ത ശൈലികള്‍) അല്ലെങ്കില്‍ വ്യതസ്ത വലിപ്പത്തിലുള്ള അക്ഷരങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്കിത് വ്യക്തമാക്കാന്‍ കഴിയും. ദേശീയ ഭാഷയിലുള്ള ബൈബിളില്‍ ഇതു എങ്ങനെ ചെയ്യുന്നു എന്ന് കാണുക. ഭാഷസമൂഹവുമായി വ്യത്യസ്ത രീതിപരിശോധിക്കുക.

തരത്തിലുള്ള വിഭാഗ ശീര്‍ഷകങ്ങള്‍

വ്യത്യസ്ത തരത്തിലുള്ള വിഭാഗ ശീര്‍ഷകങ്ങള്‍ ഉണ്ട്. ഓരോരുത്തരും എങ്ങനെ അന്വേഷിക്കും എന്നതിന്‍റെ ഉദാഹരണമായി ചില വ്യത്യസ്ത തരമിതാണ് മര്‍ക്കോസ് 2:1-12:

  • സംഗ്രഹ പ്രസ്താവന “ പക്ഷവാത രോഗിയെ സുഖപ്പെടുത്തിയതിലൂടെ, പാപങ്ങള്‍ ക്ഷമിക്കുവാനും രോഗങ്ങള്‍ സുഖപ്പെടുത്തുവാനുമുള്ള തന്‍റെ അധികാരത്തെ യേശു പ്രകടമാക്കി”. ഇതു ഈ വിഭാഗത്തിന്‍റെ പ്രധാന സൂചനയായി സംഗ്രഹിക്കുവാന്‍ ശ്രമിക്കുന്നു, അതിനാല്‍ ഒരു പൂര്‍ണ വാചകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു.
  • വിശദീകരണ അഭിപ്രായം* “യേശു പക്ഷവാത രോഗിയെ സുഖമാക്കി.” ഇതും ഒരു പൂര്‍ണ്ണ വാക്യമാണ്, ഏതു ഭാഗമാണ് ഇനിയും പറയുന്നതെന്ന് വായനക്കാരനെ ഓര്‍മ്മപ്പെടുത്തുവാന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നു.
  • വിഷയപരമായ പരാമര്‍ശം: “ “ഒരു പക്ഷാഘാതക്കാരനെ സുഖപ്പെടുത്തുന്നു”. ഇതു വളരെ ഹ്രസ്വമായിരിക്കാന്‍ ശ്രമിക്കുന്നു, കുറച്ചു വാക്കുകളുടെ ലേബല്‍ മാത്രം നല്‍കുക. ഇതു സ്ഥലം ലഭിച്ചേക്കാം, പക്ഷേ ഇതു ബൈബിളിനെ നന്നായി അറിയുന്ന ആളുകള്‍ക്ക് മാത്രമേ ഉപകരിക്കു.
  • ചോദ്യങ്ങള്‍: “യേശുവിനു സുഖമാക്കുന്നതിനും, പാപങ്ങള്‍ ക്ഷമിക്കുന്നതിനുമുള്ള അധികാരമുണ്ടോ?”. ഈ വിഭാഗത്തിലെ വിവരങ്ങള്‍ ഉത്തരം നല്കുന്ന ഒരു ചോദ്യം ഇതു സൃഷ്ടിക്കുന്നു. ബൈബിളിനെക്കുറിച്ച് ധാരാളം ചോദ്യങ്ങളുള്ള ആളുകള്‍ക്ക് ഇതു പ്രത്യേകിച്ചും സഹായകരമാകും.
  • അഭിപ്രായത്തെ “കുറിച്ച്”: “യേശു പക്ഷവാത രോഗിയെ സുഖപ്പെടുത്തിയതിനെക്കുറിച്ച്”. ഈ വിഭാഗം എന്തിനെക്കുറിച്ച് പറയുവാന്‍ ശ്രമിക്കുകയാണെന്ന് ഇത് വ്യക്തമാക്കുന്നു. ശീര്‍ഷകം തിരുവെഴുത്തുകളുടെ വാക്കുകളുടെ ഭാഗമല്ലെന്നു കാണിക്കുന്നതിന് എളുപ്പമാക്കുന്ന ഒന്നായിരിക്കുമിത്.

നിങ്ങള്‍ക്കു കാണാവുന്നതുപോലെ, വ്യത്യസ്ത തരത്തിലുള്ള വിഭാഗ ശീര്‍ഷകങ്ങള്‍ നിര്‍മ്മിക്കുവാന്‍ സാധ്യമാണ്, പക്ഷേ അവയ്ക്കു എല്ലാം ഒരേ ലക്ഷ്യമുണ്ട്. അവയെല്ലാം തുടര്‍ന്നുള്ള ബൈബിളിന്‍റെ പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വായനക്കാരന് നല്‍കുന്നു. ചിലതു ഹ്രസ്വവും, ചിലതു ദൈര്‍ഘ്യമുള്ളതുമാണ്. ചിലതു കുറച്ചു വിവരങ്ങള്‍ നല്‍കുന്നു, ചിലതു കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു. വത്യസ്ഥ തരത്തിലുള്ള പരിക്ഷണങ്ങള്‍ നടത്താന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം, ഒപ്പം ഏതുതരം കാര്യമാണ് അവര്‍ക്ക് ഏറ്റവും സഹായകരമെന്നു ആളുകളോട് ചോദിക്കുക.