ml_ta/checking/goal-checking/01.md

20 lines
7.0 KiB
Markdown

### എന്തുകൊണ്ടു പരിശോധിക്കണം
പരിശോധനയുടെ ലക്ഷ്യം എന്നത് വിവര്‍ത്തക സംഘത്തെ കൃത്യവും സ്വാഭാവികവും വ്യക്തവും സഭ അംഗീകരിക്കുന്നതുമായ ഒരു വിവര്‍ത്തനം നിര്‍മ്മിക്കാന്‍ സഹായിക്കുക എന്നതാണ്. വിവര്‍ത്തന സംഘവും ഈ ലക്ഷ്യം നേടാന്‍ ആഗ്രഹിക്കുന്നു. ഇതു ലളിതമാണെന്ന് തോന്നുമെങ്കിലും ഇതു ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. മാത്രമല്ല വിവര്‍ത്തനത്തിനു നിരവധി ആളുകളെയും നിരവധി പുനരവലോകനങ്ങളെയും തേടണം. ഇക്കാരണത്താല്‍, കൃത്യവും സ്വാഭാവികവും വ്യക്തവും സഭ അംഗീകരിക്കുന്നതുമായ ഒരു വിവര്‍ത്തനം നിര്‍മ്മിക്കാന്‍ വിവര്‍ത്തന സംഘ ത്തെ സഹായിക്കുന്നതിനാല്‍ പരിശോധനകര്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നു
### കൃത്യത
പാസ്റ്റര്‍മ്മാര്‍,സഭാനേതാക്കള്‍, സഭാശൃംഗലകളുടെ നേതാക്കള്‍ എന്നിവരായ പരിശോധനകര്‍ വിവര്‍ത്തന സംഘത്തെ കൃത്യമായ ഒരു വിവര്‍ത്തനം നിര്‍മ്മിക്കാന്‍ സഹായിക്കും. വിവര്‍ത്തനത്തെ ഉറവിട ഭാഷയുമായും സാധ്യമാകുമ്പോള്‍ ബൈബിളിന്‍റെ യഥാര്‍ത്ഥ ഭാഷകളുമായും താരതമ്യപ്പെടുത്തിക്കൊണ്ട് അവര്‍ ഇതു ചെയ്യുന്നു.( കൃത്യമായ വിവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, കാണുക[Create Accurate Translations](../../translate/guidelines-accurate/01.md).)
#### വ്യക്തത
ഭാഷാ സമൂഹത്തില്‍ അംഗങ്ങള്‍ ആയിരിക്കുന്ന പരിശോധനകര്‍ വ്യക്തമായ ഒരു വിവര്‍ത്തനം നിര്‍മ്മിക്കാന്‍ വിവര്‍ത്തന സംഘത്തെ സഹായിക്കും. വിവര്‍ത്തനം ശ്രവിച്ചുകൊണ്ട് വിവര്‍ത്തനം ആശയകുഴപ്പത്തിലാക്കുന്ന അല്ലെങ്കില്‍ അവര്‍ക്ക് അര്‍ത്ഥമറിയത്ത സ്ഥലങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ട് അവര്‍ ഇതു ചെയ്യും. അപ്പോള്‍ വിവര്‍ത്തന സംഘത്തിനു ആ സ്ഥലങ്ങള്‍ പരിഹരിക്കുവാന്‍ കഴിയും അതിനാല്‍ അവ വ്യക്തമായിരിക്കും. (വ്യക്തമായ വിവര്‍ത്തനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, കാണുക[Create Clear Translations](../../translate/guidelines-clear/01.md).)
#### സ്വാഭാവികമായ
ഭാഷാ സമൂഹത്തില്‍ അംഗങ്ങള്‍ ആയിരിക്കുന്ന പരിശോധനകര്‍ സ്വാഭാവികമായ ഒരു വിവര്‍ത്തനം നിര്‍മ്മിക്കാന്‍ വിവര്‍ത്തന സംഘത്തെ സഹായിക്കും. വിവര്‍ത്തനം ശ്രദ്ധിക്കുകയും വിവര്‍ത്തനം വിചിത്രമായി തോന്നുകയും അവരുടെ ഭാഷ സംസാരിക്കുന്ന ഒരാള്‍ പറയുന്ന രീതിയില്‍ തോന്നാതിരിക്കുകയും ചെയ്യുന്ന സ്ഥലങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ട് അവര്‍ ഇതു ചെയ്യുന്നു. അപ്പോള്‍ വിവര്‍ത്തന സംഘത്തിനു ആ സ്ഥലങ്ങള്‍ ശരിയാക്കുവാന്‍ കഴിയും.. (സ്വാഭാവികമായ വിവര്‍ത്തനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, കാണുക[Create Natural Translations](../../translate/guidelines-natural/01.md).)
#### സഭ -അംഗീകരിക്കുന്ന
ഭാഷാ സമൂഹത്തിലെ അംഗങ്ങള്‍ ആയിരിക്കുന്ന പരിശോധനകര്‍ വിവര്‍ത്തന സംഘത്തെ ആ സമൂഹത്തിലെ സഭാ അംഗീകരിക്കുകയും, സ്വീകരിക്കുകയും ചെയ്യുന്ന ഒരു വിവര്‍ത്തനം നിര്‍മ്മിക്കാന്‍ സഹായിക്കും. ഭാഷാ സമൂഹത്തിലെ മറ്റു സഭകളിലെ അംഗങ്ങളുമായും നേതാക്കളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് അവര്‍ ഇതു ചെയ്യും. ഒരു ഭാഷാ സമൂഹത്തിലെ സഭകളെ പ്രതിനിധീകരിക്കുന്ന അംഗങ്ങളും നേതാക്കളും ഒരുമിച്ചു പ്രവര്‍ത്തിക്കുകയും വിവര്‍ത്തനം നല്ലതാണെന്ന് അംഗീകരിക്കുകയും ചെയ്യുമ്പോള്‍, അത് ആ സമൂഹത്തിലെ സഭകള്‍ അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യും .(സഭ അംഗീകരിച്ച വിവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, കാണുക[Create Church-Approved Translations](../../translate/guidelines-church-approved/01.md).)