ml_ta/checking/authority-process/01.md

6.1 KiB

വിശദീകരണം

ഉത്തരവാദിത്തം

ബൈബിള്‍ സഭയുടെ ചരിത്രപരവും(ചരിത്രത്തിലുടനീളം) സാര്‍വത്രികവുമാണ്(ലോകമെമ്പാടും). ബൈബിൾ പറയുന്ന കാര്യങ്ങൾ ഞങ്ങൾ എങ്ങനെ വ്യാഖ്യാനിക്കുന്നു, പ്രഖ്യാപിക്കുന്നു, ജീവിക്കുന്നു എന്നതിൽ സഭയുടെ ഓരോ ഭാഗവും സഭയുടെ മറ്റെല്ലാ ഭാഗങ്ങൾക്കും ഉത്തരവാദിയാണ്.. ബൈബിള്‍ വിവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഓരോ ഭാഷയ്ക്കും അര്‍ത്ഥം പ്രക ടിപ്പിക്കാനുള്ള അതിന്‍റെതായ മാര്‍ഗ്ഗമുണ്ടയിരിക്കും എന്നിരുന്നാലും, ഓരോ ഭാഷയും സംസാരിക്കുന്ന സഭയുടെ ഭാഗം ആ അര്‍ത്ഥം എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതിന് സഭയുടെ മറ്റു ഭാഗങ്ങളോട് ഉത്തരവാദിത്തമുണ്ട്. അക്കാരണത്താല്‍, ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നവര്‍ മറ്റുള്ളവര്‍ അത് എങ്ങനെ വിവര്‍ത്തനം ചെയ്തുവെന്ന് പഠിക്കണം. വേദപുസ്തക ഭാഷകളില്‍ നിപുണരായ മറ്റുള്ളവരില്‍ നിന്നുള്ള തിരുത്തലിനുള്ള ഒരു തുറന്ന വഴിയും സഭാ ചരിത്രത്തിലൂടെ ബൈബിള്‍ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ അവരെ നയിക്കണം.

അധികാരവും ശേഷിയും

മേല്‍പ്പറഞ്ഞ ധാരണയോടെ, ഓരോ ഭാഷയും സംസാരിക്കുന്ന സഭയ്ക്കു അവരുടെ ഭാഷയില്‍ ബൈബിളിന്‍റെ നല്ല നിലവാരത്തിലുള്ള വിവര്‍ത്തനം എന്താണെന്നും അല്ലാത്തത് എന്താണെന്നും സ്വയം തീരുമാനിക്കാനുള്ള അധികാരമുണ്ടെന്നും ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. ഒരു ബൈബിള്‍ വിവര്‍ത്തനം പരിശോധിക്കുന്നതിനു അംഗീകരിക്കുന്നതിനുമുള്ള അധികാര ( അത് സ്ഥിരമാണ്) ശേഷിയില്‍ നിന്ന് വേറിട്ടതാണ്, അല്ലെങ്കില്‍ ഒരു ബൈബിള്‍ വിവര്‍ത്തനം പരിശോധിക്കുന്ന പ്രക്രിയ നടത്താനുള്ള കഴിവ് ( ഇതു വര്‍ദ്ധിപ്പിക്കാം). ഒരു ബൈബിള്‍ വിവര്‍ത്തനത്തിന്‍റെ ഗുണനിലവാരം നിര്‍ണയിക്കാനുള്ള അധികാരം വിവര്‍ത്തന ഭാഷ സംസാരിക്കുന്ന സഭയുടേതാണ്, അവയുടെ നിലവിലെ കഴിവ്, അനുഭവം അല്ലെങ്കില്‍ ബൈബിള്‍ വിവര്‍ത്തനം പരിശോധിക്കാന്‍ സഹായിക്കുന്ന വിഭവങ്ങളിലേക്കുള്ള പ്രവേശനം എന്നിവയില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു ഭാഷ ഗ്രൂപ്പിലെ സഭയ്ക്കു അവരുടെ സ്വന്തം ബൈബിള്‍ വിവര്‍ത്തനം പരിശോധിക്കാനും അംഗീകരിക്കാനും അധികാരമുണ്ടെങ്കിലും, ഈ വിവര്‍ത്തന പരിമാണങ്ങള്‍ ഉള്‍പ്പടെയുള്ള unfoldingWord tools ആണ് അക്കാദമി രൂപ കല്പന ചെയ്തിരിക്കുന്നത് , ഓരോ സഭയ്ക്കും അവരുടെ ബൈബിള്‍ വിവര്‍ത്തനത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാനുള്ള ശേഷി ഉണ്ടെന്നു ഉറപ്പാക്കാനാണ് ഈ മികച്ച പ്രക്രിയ. ഓരോ ഭാഷ ഗ്രൂപ്പിലേയും സഭയ്ക്കു ബൈബിളിനെക്കുറിച്ച് ബൈബിള്‍ വിദഗ്ധര്‍ പറഞ്ഞ കാര്യങ്ങളിലേക്കും സഭയുടെ മറ്റു ഭാഗങ്ങളിലുള്ളവര്‍ മറ്റു ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്ത രീതിയിലേക്കും പ്രവേശനം നല്‍കുന്നതിനാണ് ഈ ഉപകരണങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

ഒരു വിവര്‍ത്തനം പരിശോധിക്കുന്നതിനുള്ള പ്രക്രിയ ഈ പരിശോധന മാനുവലിന്‍റെ ബാക്കി ഭാഗങ്ങളില്‍ വിവരിക്കും.