ml_ta/checking/alphabet/01.md

3.6 KiB

വിവര്‍ത്തനത്തിനായുള്ള അക്ഷരമാല

വിവര്‍ത്തനം വായിക്കുമ്പോള്‍, വാക്കുകള്‍ ഉച്ചരിക്കുന്ന രീതിയെക്കുറിച്ച് ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. ഭാഷയുടെ ശബ്ദങ്ങളെ പ്രതിനിധീകരിക്കുന്നതിനു ഉചിതമായ അക്ഷരമാല തിരഞ്ഞെടുത്തിട്ടുണ്ടോ എന്നും വിവര്‍ത്തനം വായിക്കുവാന്‍ എളുപ്പമാകുന്ന തരത്തില്‍ സ്ഥിരമായ രീതിയില്‍ വാക്കുകള്‍ എഴുതിയിട്ടുണ്ടോ എന്നും നിര്‍ണ്ണയിക്കാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും.

1.പുതിയ വിവര്‍ത്തനത്തിന്‍റെ ഭാഷയുടെ ശബ്ദങ്ങളെ പ്രതിനിധീകരിക്കാന്‍ അക്ഷരമാല അനുയോജ്യമാണോ?(അര്‍ത്ഥത്തില്‍ വ്യത്യാസമുണ്ടാക്കുന്ന ശബ്ദങ്ങളുണ്ടെങ്കിലും അതേ ശബ്ദം മറ്റൊരു ശബ്ദമായി ഉപയോഗിക്കേണ്ടതുണ്ടോ? ഇതു വാക്കുകള്‍ വായിക്കുവാന്‍ ബുദ്ധിമുട്ടാക്കുന്നുണ്ടോ? ഈ അക്ഷരങ്ങള്‍ ക്രമീകരിക്കുന്നതിനും വ്യത്യാസങ്ങള്‍ കാണിക്കുന്നതിനും അധിക അടയാളങ്ങള്‍ ഉപയോഗിക്കുവാന്‍ കഴിയുമോ?)

പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന അക്ഷരവിന്യാസം സ്ഥിരതപുലര്‍ത്തുന്നുണ്ടോ? (വ്യതസ്ത സാഹചര്യങ്ങളില്‍ വാക്കുകള്‍ എങ്ങനെ മാറുന്നു എന്ന് കാണിക്കുവാന്‍ എഴുത്തുകാരന്‍ പാലിക്കേണ്ട നിയമങ്ങള്‍ ഉണ്ടോ?. അവ വിവരിക്കുവാന്‍ കഴിയുമെന്നതിനാല്‍ മറ്റുള്ളവര്‍ക്ക് ഭാഷ എളുപ്പത്തില്‍ വായിക്കാനും എഴുതാനും അറിയാമോ? ഭാഷ സമൂഹങ്ങള്‍ തിരിച്ചറിയുന്ന ഭാവാപ്രകടനങ്ങള്‍, ശൈലികള്‍ ,കൂട്ടിചേര്‍ക്കലുകള്‍ അക്ഷരവിന്യാസങ്ങള്‍ എന്നിവ വിവര്‍ത്തകര്‍ ഉപയോഗിച്ചിട്ടുണ്ടോ?

അക്ഷരമാലയെക്കുറിച്ചോ അക്ഷരവിന്യാസത്തെക്കുറിച്ചോ എന്തെങ്കിലും ഉണ്ടെങ്കില്‍, അത് ശരിയല്ല, ഒരു കുറിപ്പ് ഉണ്ടാക്കുക, അതുവഴി വിവര്‍ത്തന സംഘവുമായി ചര്‍ച്ച ചെയ്യാം.