ml_ta/checking/acceptable/01.md

4.0 KiB

സ്വീകാര്യമായ ശൈലിയിലുള്ള വിവർത്തനം

പുതിയ വിവര്‍ത്തനം നിങ്ങള്‍ വായിക്കുമ്പോള്‍, ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക, ഭാഷ സംഘങ്ങള്‍ക്ക് സ്വീകര്യമായ രീതിയില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ടോ എന്ന് തീരുമാനിക്കുവാന്‍ ഈ ചോദ്യങ്ങള്‍ നിങ്ങളെ സഹായിക്കും:

ഭാഷസംഘത്തിലുള്ള പ്രായം കുറഞ്ഞവര്‍ക്കും മുതിര്‍ന്നവര്‍ക്കും ലളിതമായി മനസ്സിലാക്കാവുന്ന രീതിയിലാണോ വിവര്‍ത്തനം എഴുതിയിട്ടുള്ളത്? (എപ്പോഴെങ്കിലും ചിലര്‍ സംസാരിക്കുമ്പോള്‍, പ്രായം കുറഞ്ഞവര്‍ക്കോ മുതിര്‍ന്ന സദസ്യര്‍ക്കോ വേണ്ടി വാക്കുകള്‍ തിരഞ്ഞെടുക്കുന്നത് മാറ്റാന്‍ കഴിയും. ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ശരിയായി ആശയവിനിമയം നടത്താന്‍ കഴിയുന്ന വാക്കുകള്‍ ഉപയോഗിച്ചാണോ ഈ വിവര്‍ത്തനം ചെയ്തിട്ടുള്ളത്?) ഈ വിവര്‍ത്തന ശൈലി കൂടുതല്‍ ഔപചാരികമോ അനൌപചാരികമോ? പ്രാദേശിക സമൂഹം ഇഷ്ടപ്പെടുന്ന രീതിയില്‍ ആണോ? അതോ കൂടുതലോ കുറവോ ഔപചാരികമായിരിക്കണമോ? ഈ വിവര്‍ത്തനത്തില്‍ മറ്റൊരു ഭാഷയില്‍ നിന്ന് കടം കൊണ്ട കൂടുതല്‍ പദങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ , അതോ ഭാഷ സംഘത്തിനു ഈ വാക്കുകള്‍ സ്വീകാര്യമാണോ? വിശാലമായ ഭാഷ സമൂഹത്തിനു സ്വീകാര്യമായ ഭാഷയുടെ ഉചിതമായ രൂപം എഴുത്തുകാരന്‍ ഉപയോഗിച്ചിട്ടുണ്ടോ? (പ്രവിശ്യയിലുടനീളം കാണപ്പെടുന്ന നിങ്ങളുടെ ഭാഷയുടെ പ്രാദേശിക ഭാഷകള്‍ എഴുത്തുകാരന് സുപരിചിതമാണോ? ഭാഷ സമൂഹത്തിനു നന്നായി മനസ്സിലാക്കുവാന്‍ കഴിയുന്ന ഭാഷ രൂപമാണോ എഴുത്തുകാരന്‍ ഉപയോഗിച്ചിരിക്കുന്നത്, അതോ ഒരു ചെറിയ പ്രവിശ്യയില്‍മാത്രം ഉപയോഗിക്കുന്ന രൂപം അദ്ദേഹം ഉപയോഗിച്ചിട്ടുണ്ടോ ?)

വിവര്‍ത്തനത്തില്‍ ഏതെങ്കിലുമൊരു സ്ഥലത്ത് ഭാഷ തെറ്റായ രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, അതിന്‍റെ ഒരുകുറിപ്പ് തയ്യാറാക്കുക ,നിങ്ങള്‍ക്കു വിവര്‍ത്തക സംഘവുമായി ഇതുചര്‍ച്ച ചെയ്യുവാന്‍ കഴിയും.