ml_obs/content/29.md

6.4 KiB
Raw Permalink Blame History

29. കരുണയില്ലാത്ത വേലക്കാരന്‍റെ കഥ.

OBS Image

ഒരു ദിവസം, പത്രൊസ് യേശുവിനോട് ചോദിച്ചു, “ഗുരോ, എന്‍റെ സഹോദരന്‍ എനിക്കു വിരോധമായി പാപം ചെയ്താല്‍ ഞാന്‍ അവനോട് എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴുപ്രാവശ്യം മതിയോ?” യേശു പറഞ്ഞത്, “ഏഴു പ്രാവശ്യം അല്ല; എന്നാല്‍ ഏഴ് എഴുപതു പ്രാവശ്യം!” ഇതു മൂലം യേശു അര്‍ത്ഥമാക്കിയതു നാം എല്ലായ്പ്പോഴും ക്ഷമിക്കണം എന്നാണ്. അനന്തരം യേശു ഈ കഥ പറഞ്ഞു.

OBS Image

യേശു പറഞ്ഞത്, “ദൈവരാജ്യം എന്നത് തന്‍റെ വേലക്കാരുമായി കണക്കുകള്‍ തീര്‍ക്കുന്ന ഒരു രാജാവിനെപ്പോലെ ആകുന്നു. തന്‍റെ വേലക്കാരില്‍ ഒരാള്‍ ഒരു വന്‍ തുക 200,000 വര്‍ഷങ്ങളുടെ കൂലി തുല്യമായ കടബാധ്യത ഉള്ളവന്‍ ആയിരുന്നു.

OBS Image

എന്നാല്‍ ആ വേലക്കാരന് അവന്‍റെ കടം വീട്ടുവാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് രാജാവ് പറഞ്ഞു, ഈ മനുഷ്യനെയും അവന്‍റെ കുടുംബത്തെയും അടിമകളായി വിറ്റു കടം വീട്ടുക.”

OBS Image

വേലക്കാരന്‍ രാജാവിന്‍റെ മുന്‍പില്‍ മുഴങ്കാലില്‍ വീണു അപേക്ഷിച്ചത്, ദയവായി എന്നോട് പൊറുക്കണമേ, ഞാന്‍ അങ്ങേക്ക് തരുവാനുള്ള തുക മുഴുവനുമായി തന്നുകൊള്ളാമെന്നു പ്രതിജ്ഞ ചെയ്യുന്നു’ എന്നു പറഞ്ഞു. രാജാവിന് ആ വേലക്കാരനോട്‌ അനുകമ്പ തോന്നി, അതിനാല്‍ താന്‍ അവന്‍റെ കടം മുഴുവന്‍ ഇളെച്ചുകൊടുക്കുകയും അവനെ പോകുവാന്‍ അനുവദിക്കുകയും ചെയ്തു.

OBS Image

“ഈ വേലക്കാരന്‍ രാജാവിന്‍റെ അടുക്കല്‍ നിന്നും പുറത്തു പോയപ്പോള്‍, നാലു മാസത്തെ കൂലിക്ക് സമമായ കടം തനിക്കു തരുവാനുള്ള ഒരു കൂട്ടു വേലക്കാരനെ കണ്ടു. ഈ വേലക്കാരന്‍ സഹപ്രവര്‍ത്തകനായ വേലക്കാരനെ കയറിപ്പിടിച്ചു പറഞ്ഞതു, ‘നീ എനിക്കു തരുവാനുള്ള പണം തരിക എന്ന് നിര്‍ബന്ധിച്ചു.

OBS Image

“ഈ കൂട്ടു വേലക്കാരന്‍ തന്‍റെ മുഴങ്കാലില്‍ വീണു പറഞ്ഞത്, “എന്നോട് ക്ഷമിക്കുക, ഞാന്‍ നിനക്ക് തരുവാനുള്ള മുഴുവന്‍ തുകയും തന്നുകൊള്ളാം’ എന്നായിരുന്നു. എന്നാല്‍ പകരമായി, ആ വേലക്കാരന്‍ തന്‍റെ കൂട്ടു വേലക്കാരനെ അവന്‍ ആ കടം തന്നു തീര്‍ക്കുവോളം കാരാഗ്രഹത്തിലിട്ടു.”

OBS Image

“മറ്റു ചില വേലക്കാര്‍ ഇതു കണ്ടപ്പോള്‍ സംഭവിച്ചവ നിമിത്തം വളരെ അസ്വസ്ഥരായി. അവര്‍ രാജാവിന്‍റെ അടുക്കല്‍ ചെന്ന് സകലവും പ്രസ്താവിച്ചു.

OBS Image

“രാജാവ് ആ വേലക്കാരനെ വിളിച്ചു വരുത്തി പറഞ്ഞത്, “ദുഷ്ടദാസനേ, ഞാന്‍ നിന്‍റെ കടങ്ങള്‍ എല്ലാം നീ അപേക്ഷിച്ചതുകൊണ്ട് ക്ഷമിച്ചുവല്ലോ. നീയും അതുപോലെ തന്നെ ചെയ്തിരിക്കണമാ യിരുന്നു! രാജാവ് വളരെ കോപം പൂണ്ടവനായി ആ ദുഷ്ടദാസനെ തന്‍റെ കടം മുഴുവന്‍ തന്നു തീര്‍ക്കുവോളം കാരാഗ്രഹത്തില്‍ ഇട്ടു.

OBS Image

അനന്തരം യേശു പറഞ്ഞത്, “ഇതുതന്നെയാണ് എന്‍റെ സ്വര്‍ഗ്ഗീയ പിതാവും നിങ്ങള്‍ ഓരോരുത്തരോടും നിങ്ങളുടെ സഹോദരനോട് ഹൃദയപൂര്‍വം ക്ഷമിക്കാഞ്ഞാല്‍ ചെയ്യുവാന്‍ പോകുന്നത്.”

മത്തായി 18:21-35ല് നിന്നുള്ള ഒരു ദൈവവചന കഥ